Image

'ഹാര്‍വി' നഷ്ടം 125 ബില്ല്യണ്‍ ഡോളര്‍!

സജി പുല്ലാട് Published on 11 September, 2017
'ഹാര്‍വി' നഷ്ടം 125 ബില്ല്യണ്‍ ഡോളര്‍!
ഹൂസ്റ്റണ്‍: മുന്നൂറായിരത്തിലധികം വീടുകള്‍ക്ക് നാശം സംഭവിച്ച 'ഹാര്‍വി' ചുഴലി കൊടുങ്കാറ്റില്‍ ടെക്‌സസ് സംസ്ഥാനത്തെ നഷ്ടം കണക്കാക്കിയത് 125 ബില്ല്യണ്‍ ഡോളര്‍! (ഏകദേശം 9 ലക്ഷം കോടി രൂപ). അമേരിക്കയിലെ ഏറ്റവും വലിയനാലാമത്ത സിറ്റിയായ ഹൂസ്റ്റണ്‍ന്റെ ചരിത്രത്തില്‍ ഇതുപോലൊരു ജലപ്രളയം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ സമ്മതിക്കുന്നു. നഷ്ടം സംഭവിച്ചവര്‍ക്ക് സഹായം നല്‍കാന്‍ ഫീമ (ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി)യുടെ ഫണ്ടില്‍ ആവശ്യത്തിന് പണവുമില്ല. രണ്ട് മുതല്‍ ആറടിവരെ വീടുകള്‍ക്കുള്ളില്‍ വെള്ളം ഉയര്‍ന്നു. 32000 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഫ്രണ്ട്‌സ്വുഡിലുള്ള റാന്നി അത്തിക്കയം സ്വദേശി ബിജുവും, സ്മിതയും, രണ്ട് കുഞ്ഞുങ്ങളുമായി വീടിനുള്ളില്‍ വെള്ളം കയറിതുടങ്ങിയപ്പോള്‍ റെസ്‌ക്യു ടീമിനെ വിളിച്ചു. 4 അടിയോളം വെള്ളം ഉയര്‍ന്ന് ഭയചകിതനായി ഫ്‌ളോട്ട് ചെയ്തു 12 മണിക്കൂര്‍ വൈകി 3 ബോട്ടുകളിലായി റെസ്‌ക്യൂ എത്തി അവരെ രക്ഷപ്പെടുത്തി. അത്യാവശ്യ ഡോക്കുമെന്റുകള്‍, മെഡിസിന്‍ എന്നിവയായി വാസയോഗ്യമല്ലാത്ത ഭവനങ്ങളിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുഹൃത്തുക്കളുടെ ഭവനങ്ങളിലും, ഹോട്ടലുകളിലും, വിവിധ ചര്‍ച്ചുകിലും അഭയം തേടി.

ഒരാഴ്ചയോളം പിന്നിട്ടപ്പോള്‍ ഭവനങ്ങളില്‍ മടങ്ങിയെത്തിയവരോടൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തിന് വിവിധ സംഘടനകള്‍ കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചുവരുന്നു. പലവിധ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ മാസ്‌കും. ഗ്ലൗസും, ബൂട്ട്‌സും ഉപയോഗിക്കണമെന്ന് ഡോ പാവന്‍ റൂവര്‍ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ഹൂസ്റ്റണ്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തക ഷീബ, ബിസ്‌നസ്മാന്‍ തമീം എന്നിവര്‍ സര്‍ജിക്കല്‍ മാസ്‌ക് വിതരണം ചെയ്തു.
'ഹാര്‍വി' നഷ്ടം 125 ബില്ല്യണ്‍ ഡോളര്‍!'ഹാര്‍വി' നഷ്ടം 125 ബില്ല്യണ്‍ ഡോളര്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക