Image

'ദീലിപ്‌ എന്നെ ഭീഷണിപ്പെടുത്തി '; അന്വേഷണ സംഘത്തിന്‌ മുമ്പാകെ നടന്‍ അനൂപ്‌ ചന്ദ്രന്റെ മൊഴി

Published on 11 September, 2017
'ദീലിപ്‌ എന്നെ ഭീഷണിപ്പെടുത്തി '; അന്വേഷണ സംഘത്തിന്‌ മുമ്പാകെ നടന്‍ അനൂപ്‌ ചന്ദ്രന്റെ മൊഴി


നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തിന്‌ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ്‌ ചന്ദ്രന്റെ മൊഴി. തന്റെ അവസരങ്ങള്‍ ദിലീപ്‌ ഇല്ലാതാക്കിയെന്നാണ്‌ അനൂപ്‌ മൊഴി നല്‍കിയിരിക്കുന്നത്‌. ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതാണ്‌ തനിക്കെതിരെയുള്ള വിദ്വേഷത്തിന്‌ കാരണം.

മോസ്‌ ആന്റ്‌ ക്യാറ്റ്‌ സിനിമയുടെ ലോക്കേഷനില്‍ വെച്ച്‌ തന്നെ ഭീഷണിപ്പെടുത്തി. ഇതോടെ സിനിമയില്‍ നിന്നും തന്നെ ഒതുക്കാനുള്ള ശ്രമം ആരംഭിച്ചു. കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍പാകെയാണ്‌ അനൂപ്‌ ചന്ദ്രന്‍ മൊഴി നല്‍കിയത്‌. 
Join WhatsApp News
john philip 2017-09-11 16:07:24
സ്വന്തം മുഖം നല്ലതല്ലാത്തതുകൊണ്ട് കണ്ണാടി തല്ലിപൊളിക്കുന്ന പോലെ സിനിമ ലോകത്തെ ചിലർ ദിലീപിനെതിരെ പരാതികളുമായി വരുന്നത് രസകരമാണ്. കഴിവുണ്ടെങ്കിൽ ഒരുത്തനും ഒന്നും ചെയ്യാൻ കഴിയില്ല. ഇത് ദിലീപിനെ ന്യായീകരിക്കയല്ല. പി സി ജോർജിനെതിരെയും ആളുകൾ ശബ്ദം വയ്ക്കുന്നുണ്ട്.  ഇരയടക്കം സിനിമ ലോകത്തെ മിക്കവർക്കും പരിചയമുള്ള ഒരാളെ ഒന്നരക്കോടിയുടെ ക്വട്ടേഷൻ ഏൽപ്പിക്കാൻ മാത്രം പമ്പര വിഡ്ഢിയാണോ ദിലീപ് എന്ന് ആരും ചോദിക്കും. അമേരിക്കൻ മലയാളികളിൽ പലരും ദിലീപിനെതിരെ പറയുമ്പോൾ അത് ഇരയോടുള്ള ഒരു അഭിനിവേശത്തിന്റെ പ്രകടനം മാത്രമാണ്.  എത്രയോ പാവം സഹോദരികൾ ഇതിനേക്കാൾ ക്രൂരമായി പിച്ചി ചീന്തപ്പെടുന്നു. അമേരിക്കൻ മലയാളി അറിയുന്നു പോലുമില്ല. ഇരയെ പിൻ താങ്ങി പറഞ്ഞാൽ അവർ ജയിക്കുമ്പോൾ എന്തെങ്കിലും പ്രത്യപകാരം കിട്ടുമെന്ന മോഹമായിരിക്കാം. 
CID Moosa 2017-09-11 16:29:14

ജോൺ ഫിലിപ്പ് പണ്ടും ദിലീപിനെയും പിസി ജോർജ്ജിനെയും താങ്ങി സംസാരിച്ചിട്ടുണ്ട്. അത് പുരുഷനാരോടുള്ള അനുഭാവം കൊണ്ടാണോ അതോ യാഥാർഥ്യങ്ങൾ ശരിക്ക് മനസിലാക്കിയാണോ എന്നറിയില്ല. പി.സി. ജോർജ്ജ് ദിലീപ് കുറ്റം ചെയിതിട്ടില്ല എന്ന് വിളിച്ചു പറയുകയല്ലാതെ അതിനുള്ള തെളിവുകൾ ഒന്നും നിർത്തിയിട്ടില്ല. അതുകൊണ്ട് അയാൾ വിടുവായത്തരം പറയുകയാണ് എന്നുള്ള ഉറപ്പിന്മേൽ അവഗണിക്കയാണ് വേണ്ടത്. ദിലീപ് കുറ്റവാളിയാണോ അല്ലയോ എന്നതിന്റെ ഉത്തരവാദിത്വം കുട്ടാന്യൂഷകർക്ക് വിട്ടു കൊടുക്കുക. ഇതുപോലെ ഞാൻ എഴുതുന്നത് നടിയുടെ സൗന്ദര്യത്തോടുള്ള അഭിനിവേശത്തിലാണെന്ന് പറയുന്നതിന്റെ പിന്നിലെ ചേതോവികാരം സ്ത്രീകളെ തരംതാണവരായി കാണാനുള്ള മനോഭാവത്തിൽ നിന്ന് ഉണ്ടാകുന്നതാണ് നിങ്ങളെ പഠിക്കുന്ന ആർക്കും മനസിലാകും. സ്ത്രീകളെ ബഹുമാനിക്കുകയും അവരുടെ കഴിവുകളെ മാനിക്കുകയും ചെയ്യുന്ന ധാരാളം പുരുഷ്ന്മാരെ ഞാഞ്ഞഹ് കാട്ടിത്തരാം. ഒരാൾ സ്ത്രീയെയും അവരുടെ കഴിവുകളെയും അംഗീകരിക്കുന്നു എങ്കിൽ അതിന്റെ അർഥം ആ സ്ത്രീയെ പ്രാപിക്കണം എന്നുള്ളതല്ല. നേരെമറിച്ചു ഈ സൃഷിട്ടിയുടെ സത്യങ്ങളെ ശരിക്കും മനസിലാക്കുനന്നതുകൊണ്ടാണ്. ജോർജ്ജ് ഗർജ്ജിക്കുന്ന സിംഹം ഒറ്റയാൻ എന്നൊക്കെ പറഞ്ഞ് അമേരിക്കയിലെ ചിന്തിക്കാൻ കഴിവില്ലാത്ത മലയാളികളെ ധരിപ്പിക്കാം. ഇവിടെ നിയമം അതിന്റെ വഴിക്ക് പോട്ടെ. പി. സി. ജോർജ്ജും താങ്കളും ഞാനും മിണ്ടാതിരിക്കാം.  ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കട്ടെ. അത് പ്രകൃതിയുടെ ധർമ്മമാണ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക