Image

നാവരിയുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി '; ദളിത്‌ എഴുത്തുകാരന്‍ കാഞ്ച ഐലയ്യ

Published on 11 September, 2017
നാവരിയുമെന്നും കൊല്ലുമെന്നും  ഭീഷണിപ്പെടുത്തി '; ദളിത്‌ എഴുത്തുകാരന്‍ കാഞ്ച ഐലയ്യ

എഴുത്തുകാരനും ചിന്തകനും ദളിത്‌ പ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യക്ക്‌ വധ ഭീഷണി. ഞായറാഴ്‌ച ഉച്ചക്ക്‌ അഞ്‌ജാതര്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം ഹൈദരാബാദ്‌ ഒസ്‌മാനിയ സര്‍വ്വകലാശാല പൊലീസില്‍ പരാതി നല്‍കി. ഞായറാഴ്‌ച ഉച്ചമുതല്‍ അഞ്‌ജാതര്‍ തന്നെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നാണ്‌ പരാതി.

എന്റെ നാവരിയുമെന്നും കൊല്ലുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയെന്നാണ്‌ ഐലയ്യ പരാതി നല്‍കിയിരിക്കുന്നത്‌. കാഞ്ച ഐലയ്യയുടെ പുതിയ പുസ്‌തകത്തിന്റെ പേരിന്റെ പേരിലും, ഉളളടക്കത്തിലെ ചില ഭാഗങ്ങളുടെ പേരിലും ആര്യ വൈശ്യ മഹാസഭ തന്നെ ഭീഷണിപ്പെടുത്തുന്നതായി അദ്ദേഹം പരാതിയില്‍ പറയുന്നു. അവര്‍ തന്റെ കോലം കത്തിക്കുകയും നാക്കരിയുമെന്ന്‌ ഭിഷണിപ്പെടുത്തുകയും ചെയ്‌തു.

'വൈശ്യാസ്‌ ആര്‍ സോഷ്യല്‍ സ്‌മഗ്ലേഴ്‌സ്‌' എന്ന ഐലയ്യയുടെ പുസ്‌തകത്തെ ചൊല്ലിയാണ്‌ ഭീഷണി ഉയരുന്നത്‌. ഭീഷണി മുഴക്കുന്നവര്‍ തന്റെ നാവരിയുമെന്ന്‌ പറഞ്ഞതായും കാഞ്ച ഐലയ്യ പറഞ്ഞു. 

കാഞ്ച ഐലയ്യക്കെതിരെ ദ ഇന്റര്‍നാഷണല്‍ ആര്യവൈശ്യ സംഘം തലവന്‍ കെ. രാമകൃഷ്‌ണ ടി.വി ചാനലിലൂടെ രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക