Image

ദിലീപിനെ പിന്തുണച്ച്‌ വീണ്ടും സെബാസ്റ്റ്യന്‍ പോള്‍

Published on 11 September, 2017
ദിലീപിനെ പിന്തുണച്ച്‌  വീണ്ടും സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച്‌ സൗത്ത്‌ ലൈവ്‌ ചീഫ്‌ എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും രംഗത്ത്‌. പൊലീസിനെ വിശ്വസിച്ച്‌ ഒരാളെ  നിഗ്രഹിക്കുന്നത്‌ ശരിയല്ലെന്ന്‌ സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. നല്ല എതിര്‍വിസ്‌താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിതെന്നും താന്‍ ഇരയ്‌ക്ക്‌ എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കഴിഞ്ഞദിവസം സൗത്ത്‌ ലൈവ്‌ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്‌ ദിലീപിനെ അനുകൂലിച്ച്‌ സെബാസ്റ്റ്യന്‍ പോള്‍ രംഗത്തുവന്നത്‌.മഅ്‌ദനിയെയും പരപ്പനങ്ങാടിയിലെ സക്കറിയെയും പോലെ ദിലീപ്‌ നീതിനിഷേധം നേരിടുകയാണെന്നും ദിലീപിനെതിരായി കയറും കടിഞ്ഞാണുമില്ലാതെ നീങ്ങുന്ന പൊലീസിനെതിരെ നിയന്ത്രിക്കണമെന്നുമാണ്‌ ലേഖനത്തില്‍ സെബാസ്റ്റിയന്‍ പോള്‍ അഭിപ്രായപ്പെട്ടത്‌.

'സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം' എന്ന തലക്കെട്ടിലായിരുന്നു സെബ്‌സ്റ്റിയന്‍ പോളിന്റെ ലേഖനം.  

ദിലീപിനെ പിന്തുണച്ച്‌  എഴുതിയ ഡോ സെബാസ്റ്റിയന്‍  പോളിന്‌ സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്‌ കടുത്ത വിമര്‍ശനങ്ങള്‍ ആയിരുന്നു. എന്നാല്‍ വീണ്ടും ദിലീപിനെ പിന്തുണച്ചുകൊണ്ട്‌ രംഗത്തെത്തിയിരിക്കുകയാണ്‌ സെബാസ്റ്റ്യന്‍ പോള്‍. നേരത്തെ മഞ്‌ജു വാര്യര്‍ക്കും ദീദി ദാമോദരനും എതിരെ സെബാസ്റ്റിയന്‍ പോള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

പോലീസ്‌ പറയുന്നത്‌ വിശ്വസിക്കരുത്‌ എന്ന മുന്നറിയിപ്പാണ്‌ ക്രിമിനല്‍ നിയമവും ഭരണഘടനയും നല്‍കുന്നത്‌ എന്ന്‌ ലേഖനത്തില്‍ പറഞ്ഞിരുന്നത്‌ ഇപ്പോള്‍ അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക