Image

ദിലീപ് കേസ് സന്ധ്യയുടെ ഗൂഢാലോചന; പോലീസിനെതിരെ പൊട്ടിത്തെറിച്ച് പി.സി.ജോര്‍ജ്

ഫ്രാന്‍സിസ് തടത്തില്‍ Published on 11 September, 2017
ദിലീപ് കേസ് സന്ധ്യയുടെ ഗൂഢാലോചന; പോലീസിനെതിരെ പൊട്ടിത്തെറിച്ച് പി.സി.ജോര്‍ജ്
ന്യൂജേഴ്‌സി: ദിലീപ് കേസില്‍ പോലീസ് ചില തല്‍പ്പര കക്ഷികള്‍ക്കുവേണ്ടി ഒത്തുകളിക്കുകയാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. പീഢനത്തിരയായ നടി ദുരൂഹ സാഹചര്യത്തില്‍ ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് യാതൊരു പങ്കുമില്ലെന്നും ഇതിനു പിന്നില്‍ ചില സിനിമാ പ്രവര്‍ത്തകര്‍ തന്നെയാണെന്നുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇ മലയാളിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവകാശപ്പെട്ടു. തന്റെ പക്കലുള്ള തെളിവുകള്‍ ആവശ്യമായ സമയത്ത് ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ പോലീസ് പരമ ചെറ്റകളാണെന്നും പാവം സിനിമാക്കാരനായ ദിലീപിനെ കുടുക്കാന്‍ പോലീസ് തലപ്പത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ പോലീസിലെ ചില തെണ്ടികള്‍ ശ്രമിക്കുന്നതായും ഒരവസരത്തില്‍ പോലീസിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് അദ്ദേഹം ആരോപിച്ചു. എ.ഡി.ജി.പി. ബി.സന്ധ്യയെ പേരെടുത്തു പറായതെ വിമര്‍ശിച്ച ജോര്‍ജ് എ.ഡി.ജി.പി.സന്ധ്യയുടെ സ്വാര്‍ത്ഥ താല്‍പ്പര്യമാണ് ഈ കേസിനു പിന്നിലെന്നും പറഞ്ഞു. കേസന്വേഷണം നേരായ രീതിയില്‍ നടത്തി വരികയായിരുന്ന അന്വേഷണ ചുമതലയുളള ഐജി- മറികടന്ന് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പായ 376 ചാര്‍ജ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്നു തെളിയിക്കുന്ന ഒറ്റ തെളിവുകള്‍ പോലും പോലീസിന്റെ പക്കലില്ല. പള്‍സര്‍ സുനി എന്നു പറയുന്ന ക്രിമിനലിനു ദിലീപ് പണം നല്‍കി എന്നു പറയിപ്പിക്കാന്‍ ഇപ്പോള്‍ ദിലീപിന്റെ ഉറ്റ സുഹൃത്തും നടനുമായ നാദിര്‍ഷയുടെ മേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.

നാദിര്‍ഷായെ എനിക്ക് നന്നായി അറിയാം. നാദിര്‍ഷാ പറഞ്ഞ വാക്കുകള്‍ താന്‍ റിക്കാര്‍ഡ് ചെയ്തു വച്ചിട്ടുണ്ടെന്നു പറഞ്ഞ പി.സി.ജോര്‍ജ് നാദിര്‍ഷാ ഒരു അഞ്ചു നേരം നിസ്‌ക്കരിക്കുന്ന ഒരു നല്ല മുസല്‍മാനാണെന്നു പറഞ്ഞു. ദിലീപിനെതിരെ മൊഴി കൊടുത്താല്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് ആലുവ പോലീസ് നാദര്‍ഷായുടെ കാല് പിടിച്ചു. അതിനു നാദിര്‍ഷാ നല്‍കിയ മറുപടി ഇതാണ് 'ഞാന്‍ അഞ്ച് തവണ ഉംറക്കുപോയ വ്യക്തിയാണ് ശ്ത്രുവാണെങ്കില്‍ പോലും ചെയ്യാത്ത തെറ്റിന് കള്ളസാക്ഷി പറയാന്‍ എന്നെ കിട്ടില്ല. അതിനു വേറെ ആളെ നോക്കണം.'
അനുനയത്തില്‍ നാദിര്‍ഷ വഴങ്ങുന്നില്ലെന്ന് കണ്ട് അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് പറഞ്ഞാണഅ ഇപ്പോള്‍ ഭീഷണി നടത്തുന്നത്. സത്യത്തിനു വേണ്ടി അറസ്റ്റിനെ ഭയപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായും പറഞ്ഞ ദിലീപ് നാദിര്‍ഷായുടെ സംഭാഷണം ടേപ്പ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

പീഢനത്തിനിരയായ നടിയുടെ സ്വഭാവത്തില്‍ തന്നെ സംശയമുണ്ട്. 2013 ല്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ പീഢനത്തിന് ഇത്രയും കാലം കാത്തു നില്‍ക്കണമായിരുന്നോ. നടിയെ പീഡിപ്പിച്ചു എന്നു പറയുന്ന പള്‍സര്‍ സുനിയുടെ കൂടെ ഈ നടി ഗോവയില്‍ ആറുമണിക്കൂര്‍ ചുറ്റിക്കറങ്ങി നടന്നിട്ടുണ്ട്. ഏതാണ്ട് രണ്ടു മണിക്കൂര്‍ ടൗണിലും നാലു മണിക്കൂറിലേറെ കാട്ടിലൂടെയും യാത്ര ചെയ്തിട്ടുണ്ട്. ക്വട്ടേഷന്‍ അന്ന് ലഭിച്ചതാണെങ്കില്‍ പീഡനം കാട്ടില്‍ വച്ച് ആകാമായിരുന്നില്ലേ? പീഢനം നടന്നതിന്റെ രണ്ടു ദിവസത്തിനകം നടി അഭിനയിക്കാന്‍ പോയി. ഇത്രയും ക്രൂരമായ പീഢനം നടന്നതിന്റെ ഉടന്‍ തന്നെ അഭിനയിക്കാന്‍ പോയി. കഴിഞ്ഞ ഏപ്രില്‍ ഒന്നാം തീയതിയും ഏപ്രില്‍ 15-ാം തീയതിയും ഇറങ്ങിയ രണ്ടു വാരികകളുടെ കവര്‍ ചിത്രത്തില്‍ വരികയും പീഡനത്തില്‍ തനിക്കുണ്ടായ വേദനകളുടെ അനുഭവം കവര്‍ സ്റ്റോറിയില്‍ പച്ചയ്ക്ക് തുറന്ന പറഞ്ഞ നടി തന്നെ ലോകത്തോടു വിളിച്ചു കൂവി ആ 'ഇര' താന്‍ തന്നെയാണെന്ന്. പിന്നെന്തിനാണ് കോടതിപോലും ഈ നടിയെ ഇരയെന്നു വിളിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് മനസിലാകുന്നില്ല.

ആലുവാ കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത് എല്ലാവരും വിളിച്ചുകൂവി. 376 വകുപ്പ് ചാര്‍ജ് ചെയ്ത പ്രതിക്ക് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യം ലഭിക്കില്ലെന്ന് നിയമം അറിയുന്നു. ആര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ രാംകുമാറിന് തെറ്റുപറ്റിയെന്ന് താന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. ഹൈക്കോടതി മൂന്നുതവണ  ജാമ്യം നിഷേധിച്ചത് ചോദിച്ചപ്പോഴാണ് എഡിജിപിക്കും പോലീസിനുമെതിരെ ക്ഷുഭിതനായി അദ്ദേഹം പൊട്ടിത്തെറിച്ചത്. പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് ജാമ്യം നിഷേധിക്കപ്പെടാന്‍ കാരണം.

തനിക്ക് ദിലീപുമായി യാതൊരു ബന്ധവുമില്ലെന്നും ആകെ രണ്ടു മിനിറ്റു മാത്രമെ അദ്ദേഹത്തെ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. ഒരു പാവം സിനിമാക്കാരന് നീതി നിഷേധിക്കപ്പെടുന്നു എന്നു കണ്ടതിലാണ് പ്രതികരിച്ചത്. ആര്‍ക്ക് നീതി നിഷേധിക്കപ്പെട്ടാലും പ്രതികരിക്കും. സിനിമാ മേഖലയുമായി തനിക്കോ മകന്‍ ഷോണ്‍ ജോര്‍ജിനോ യാതൊരു അടുപ്പവുമില്ലെന്ന് പറഞ്ഞ ജോര്‍ജ്ജ് ഒന്നോ രണ്ടോ തവണ സിനിമകളില്‍ ചെറിയ വേഷമിട്ടിട്ടുണ്ടെന്നും സമ്മതിച്ചു. ഷോണ്‍ ഒരിക്കല്‍ മോഹന്‍ലാലിന്റെ കൂടെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ അവന്റെ ഭാര്യ പാര്‍വ്വതി വിളിച്ചു പറഞ്ഞു തടഞ്ഞു. അതോടെ അവന്റെ അഭിനയവും നിര്‍ത്തി.

കേരളത്തില്‍ ഭൂമാഫിയാ സജീവമാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞ പി.സി.ജോര്‍ജ് ദിലീപിന് ഭൂമാഫിയായുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പുച്ഛിച്ചുതള്ളി. ദിലീപ് ഒരു കേസില്‍പ്പെട്ടാല്‍ ഉടന്‍ അയാള്‍ ഭൂമാഫിയായുടെ തലവനായി. സിനിമയില്‍ മാത്രം അഭിനയിക്കാന്‍ കഴിയുന്ന ഒരു പാവം സിനിമാക്കാരനാണെന്ന് അദ്ദേഹം പറഞ്ഞു.

ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പിടിച്ചടക്കാനുള്ള ലിബര്‍ട്ടി ബഷീറിന്റെ നീക്കമാണ് ദിലീപിന്റെ അറസ്റ്റില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പ് ഒരു ദിവസം വൈകിയിരുന്നുവെങ്കില്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുമായിരുന്നില്ല. ഒടുവില്‍ ശത്രുപക്ഷനെന്ന് കരുതിയ ആന്റണി പെരുമ്പാവൂര്‍ അസോസിയേഷന്‍ പ്രസിഡന്റായി.

വിഴിഞ്ഞം പദ്ധതിയില്‍ വന്‍ക്രമക്കേടു നടന്നുവെന്ന് അഭിമുഖത്തില്‍ ആരോപണമുന്നയിച്ച പി.സി.ജോര്‍ജ് ഇക്കാര്യത്തില്‍ പിണറായിക്കും ഉമ്മന്‍ ചാണ്ടിക്കും ഒരേ മനസാണെന്നും ആരോപിച്ചു. അതേക്കുറിച്ചുള്ള ആഭിമുഖത്തിന്റെ തുടര്‍ഭാഗം നാളെ...



ദിലീപ് കേസ് സന്ധ്യയുടെ ഗൂഢാലോചന; പോലീസിനെതിരെ പൊട്ടിത്തെറിച്ച് പി.സി.ജോര്‍ജ്
Join WhatsApp News
Crossfire 2017-09-11 09:49:57
കുറെ നാളായല്ലോ 'എന്റെ കയ്യിൽ തെളിവുണ്ട് തെളിവുണ്ട് എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. എന്നാൽ ആ തെളിവ് കൊടുത്ത് ദിലീപിനെ പുറത്തിറക്കി കൂടെ? ഒരു ഒഴിഞ്ഞ പാത്രം പോലെ ഒച്ച ഉണ്ടാക്കിയിട്ട് എന്ത് കാര്യം.  ദിലീപ്‌മായുള്ള ഇയാളുടെ ബന്ധം ഇയാളുടെ ബന്ധുക്കാരൻ വഴിയുള്ള ബന്ധമായിരിക്കാം.. അധികാരം പണം തുടങ്ങിയവ ഉപയോഗിച്ച് കുലപാതകം, ബലാൽസംഗം പീഡനം തുടങ്ങിയവ അനുസ്യുതം തുടരുന്ന ഒരു രാജ്യമാണ് ഇന്ത്യയും അതിലെ സംസ്ഥാനമായ കേരളവും. കേരളത്തിലെ പല ഉന്നതന്മാരുടെയും പശ്ചാൽത്തലം കുഴിച്ചു നോക്കിയാൽ ഇത് പോലത്തെ പല അസ്ഥിപഞ്ചന്രങ്ങളും സംസാരിച്ചെന്നിരിക്കും. പൊലീസ്  തക്കതായ തെളിവുകളോടെ കോടതിയിൽ വാദിക്കുന്നതുകൊണ്ടായിരിക്കും ഇത്രയും നാളായിട്ട് ദിലീപിന് പുറത്തു വരാൻ കഴിയാതെ കിടക്കുന്നത്. ഇയാൾ നിരപരാതിയാണെന്ന് എപ്പോഴും 'ശർദ്ദിച്ചു' കൊണ്ടിരിക്കുന്ന സിങ്കം എന്തുകൊണ്ട് ഒരു കടലാസിൽ ശർദ്ദിച്ച് പൊതിഞ്ഞുകെട്ടി പോലീസ് സ്റ്റേഷനിലോ കോടതിയിലോ കൊടുത്ത് ഈ നിരപരാധിയെ രക്ഷിച്ചു കൂടാ? എന്ത് വൃത്തികെട്ട കാര്യങ്ങളെയും സത്യം അറിയാതെ പോഷിപ്പിക്കുന്ന അമേരിക്കൻ മലയാളികളെ 'അഹങ്കാരികൾ' എന്ന് വിളിച്ചതിൽ തെറ്റില്ല. കാരണം അഹങ്കാരം അജ്ഞതയിൽ നിന്നുണ്ടാകുന്നതാണ്. അതാകട്ടെ ജനിതകത്തിൽ ഉണ്ടെന്ന് പ്രൊ. കുഞ്ഞാപ്പു വാദിക്കുന്നു (കുശവന്റെ കൗശലം). എന്തുകൊണ്ടാണ് അമേരിക്കൻ മലയാളികൾക്ക് വൃത്തികേടുകളോട് ഇത്ര ഭ്രമം? ബലാൽസംഗക്കാരനായ എംപിയെ തലയിൽ വച്ചുകൊണ്ടു നടക്കുക, നക്സൽലൈറ്റ് കുലപാതകിയെ മാലയിട്ടു സ്വീകരിക്കുക തുടങ്ങയിവ ചെയ്തിട്ട് അവരുടെകൂടെ ഒരു ഇളിപ്പും ഇല്ലാതെ നിന്ന് പടം എടുക്കുക അത് പത്രങ്ങളിലൂടെ ലോകത്തിന്റെ നാനാ ഭാഗത്തും എത്തിക്കുക. ഹായ് ഹായ്. അശ്ളീലകരം. എന്താ ഇതിങ്ങനെ?   
truth and justice 2017-09-11 12:13:39
Honorable Mr P.C.George Member of Legislative Assembly just provoking running his mouth rather than doing anything for Dileep. I he is innocent why cant he go and fight and defense for him in the High Court.
His talking is just babling and not doing any action.I have sympathy for mr George for the poor people in Poonjar.   Dont speak much rather do something in action.
വിദ്യാധരൻ 2017-09-11 13:23:05
സന്ധ്യേ തുടരുക
സന്ധിയില്ലാസമരം
അന്ത്യഫല-
മെന്തായാലും
കർമ്മം തുടരുക നീ
ധർമ്മ മാർഗ്ഗത്തിൽ
ഗർജ്ജിക്കാം സിംഹങ്ങൾ
ശർദ്ദിക്കാം വഷളത്തം
തിന്നു ചീർത്ത പോത്തുകൾ
നിന്നിടൂകെങ്കിലും നീതി മാർഗ്ഗേ
കുറ്റവാളിയല്ലൊരുത്തരും
കുറ്റം തെളിയും വരേയും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക