Image

ഭാര്യയോട് ഏറ്റവും കൂടുതല്‍ പ്രണയം തോന്നിയ നിമിഷത്തെക്കുറിച്ച് ടൊവിനോ

Published on 11 September, 2017
ഭാര്യയോട് ഏറ്റവും കൂടുതല്‍ പ്രണയം തോന്നിയ നിമിഷത്തെക്കുറിച്ച് ടൊവിനോ
ഇപ്പോള്‍ യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന താരമാണ് ടൊവിനോ തോമസ്. അവസാനമായി താരം പ്രധാന കഥാപാത്രമായി എത്തിയ ഗോദ വന്‍ വിജയമായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ക്കു പിന്നാലെ തമിഴിലും താരം സജീവമാണ്. അഭിയും അനുവും പിന്നെ ധനുഷിന്റെ തരംഗം തുടങ്ങിയവ ടോവിനോയുടെ പുത്തന്‍ ചിത്രങ്ങളാണ്.

പുതിയ ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയില്‍ ടോവിനോ തന്റെ ഭാര്യയോടുള്ള സ്‌നേഹത്തെക്കുറിച്ചു വാചാലനായി. തന്റെ ഭാര്യ ലേബര്‍റൂമില്‍ കിടക്കുമ്പോള്‍ താന്‍ പുറത്തു കാത്തിരുന്നതാണ് ജീവിതത്തില്‍ ഏറ്റവും പ്രണയാര്‍ദ്രമായ നിമിഷമെന്നു ടോവിനോ പറയുന്നു. അന്നവളോടു തനിക്കു വല്ലാത്ത പ്രണയം തോന്നി എന്നും ടോവിനോ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക