ദുല്‍ഖറിന്റെ നായികയായി തെന്നിന്ത്യന്‍ നടി ഋതു വര്‍മ എത്തുന്നു. അവാര്‍ഡ് ജേതാവായ ഹ്രസ്വചിത്ര സംവിധായകന് ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖറും ഋതുവും ഒന്നിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ദുല്‍ക്കറിന്റെ ജോഡിയായി അഭിനയിക്കുന്നതിനായി നിരവധി നടിമാരെ സംവിധായകന് പരിഗണിച്ചിരുന്നു. എന്നാല്‍ ഋതുവിന് നറുക്ക് വീഴുകയായിരുന്നു. ഇപ്പോള്‍ തന്നെ ഋതുവിന് കൈനിറയെ ചിത്രങ്ങളുണ്ട്. ദുല്‍ക്കറിന്റെ ചിത്രമായതിനാല്‍ കൂടിയാണ് ഋതു അഭിനയിക്കാമെന്നേറ്റത്.
കേശവ എന്ന തെലുങ്ക് സിനിമയിലാണ് ഋതു ഒടുവില്‍ അഭിനയിച്ചത്. വിക്രമിനെ നായകനാക്കി ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തിലും ഋതുവാണ് നായിക.