Image

പി.സി ജോര്‍ജ് എം.എല്‍.എക്ക് ഹൂസ്റ്റണില്‍ പൗരസ്വീകരണം 12ന്

Published on 11 September, 2017
പി.സി ജോര്‍ജ് എം.എല്‍.എക്ക് ഹൂസ്റ്റണില്‍ പൗരസ്വീകരണം 12ന്
ഹൂസ്റ്റണ്‍: അപ്രതീക്ഷിതമായി ഹുങ്കാര താണ്ഡവമാടിയ ഹാര്‍വി കൊടുങ്കാറ്റ് നാശം വിതച്ച ഹൂസ്റ്റണിലേയ്ക്ക് കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായ പി.സി ജോര്‍ജ് എം.എല്‍.എ എത്തുന്നു. കൊടുങ്കാറ്റില്‍ ദുരിതമനുഭവിച്ചവരുടെ ആശങ്കയില്‍ പങ്കുചേരാനെത്തുന്ന പി.സി ജോര്‍ജിന് ഹൂസ്റ്റണ്‍ മലയാളികള്‍ ഒരുക്കുന്ന പൗരസ്വീകരണം 12-ാം തീയതി വൈകുന്നേരം ഏഴുമണിക്കാണ്. സ്റ്റാഫോര്‍ഡ് 605 ഡള്ളസ് അവന്യൂവിലെ ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് സ്വീകരണ പരിപാടികള്‍. ചടങ്ങില്‍ കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മധു കൊട്ടാരക്കര എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

""യാത്രാ സൗകര്യം ഇല്ലാത്തതുകൊണ്ടുമാത്രമാണ് മുന്‍ നിശ്ചയിച്ച പ്രകാരം ഹൂസ്റ്റണില്‍ എത്താന്‍ കഴിയാതിരുന്നതും അവിടുത്തെ ആറ് പരിപാടികള്‍ റദ്ദാക്കാനും കാരണം. എത്തിപ്പെടാന്‍ വല്ല മാര്‍ഗവും ഉണ്ടായിരുന്നെങ്കില്‍ കൊടുങ്കാറ്റിനിടയിലൂടെ ഞാന്‍ ഹൂസ്റ്റണിലെത്തിയേനേ...'' കൊടുങ്കാറ്റിന്റെ ഭീകരാവസ്ഥയില്‍ ന്യൂയോര്‍ക്കിലുണ്ടായിരുന്ന പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഹൂസ്റ്റണിലെ മുഖ്യധാരാ സമൂഹവും മലയാളികളും ഹാര്‍വി കൊടുങ്കാറ്റിന്റെ ദുരിതമനുഭവിച്ചതില്‍ പി.സി ജോര്‍ജ് ദുഖം രേഖപ്പെടുത്തുകയും ചെയ്തു.

ഹാര്‍വിയുടെ നരകയാതനയില്‍ നിന്ന് ഹൂസ്റ്റണ്‍ നഗരം പതിയെ മോചിമായിക്കൊണ്ടിരിക്കുന്നു. കൊടിയകാറ്റും പേമാരിയും തീര്‍ത്ത വന്‍ പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട മലയാളി സമൂഹത്തിന്റെ ഞെട്ടല്‍ ഒരു ദുസ്വപ്നം പോലെ വിട്ടകലുന്നുമില്ല. കൊടുങ്കാറ്റിനു ശേഷം ഹൂസ്റ്റണ്‍ മലയാളികളോട് സംവദിക്കാനെത്തുന്ന പൂഞ്ഞാറിന്റെ ഈ ജനപ്രതിനിധിക്ക് ഒരുക്കുന്ന സ്വീകരണത്തില്‍ ഏവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. സാം ജോസഫ്-832 441 5085, തോമസ് ചെറുകര-832 641 3512, ഫിലിപ്പ് കൊച്ചുമ്മന്‍-713 204 4125, സെബാസ്റ്റ്യന്‍ പാല-919 482 0766
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക