Image

ലൂക്കീമിയ രോഗികള്‍ക്ക് സഹായഹസ്തമൊരുക്കാന്‍ ബികെവി ഫൗണ്‌ടേഷന്റെ അത്താഴവിരുന്ന്

Published on 07 March, 2012
ലൂക്കീമിയ രോഗികള്‍ക്ക് സഹായഹസ്തമൊരുക്കാന്‍ ബികെവി ഫൗണ്‌ടേഷന്റെ  അത്താഴവിരുന്ന്
ന്യൂയോര്‍ക്ക്: നിര്‍ധനരായ ലുക്കീമിയ രോഗികള്‍ക്ക് സഹായഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ ബെവിന്‍ കളത്തില്‍ വര്‍ഗീസ് ഫൗണ്‌ടേഷന്‍(ബികെവി)ഈ മാസം 30ന് അത്താഴവിരുന്ന് സംഘടിപ്പിക്കും. ഈ മാസം 30ന് സംഘടിപ്പിച്ചിരിക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 100 ഡോള റിന്റെയോ(ഒരാള്‍ക്ക്), 180 ഡോളറിന്റെയോ(രണ്ടുപേര്‍ക്ക്) ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യേണ്ടതാണ്. ടിക്കറ്റുകള്‍ ലഭിക്കാനായി http://bkvfoundation2012.eventbrite.com വെബ്‌സൈറ്റിലോ info@bkvfoundation.org.എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. ഈ മാസം 25ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ ടിക്കറ്റുകള്‍ ലഭ്യമാകുകയുള്ളു.

ഈവനിംഗ് കോക്‌ടെയില്‍, അപ്പിറ്റൈസറുകള്‍, അത്താഴം, ഡിന്നറിനോടനുബന്ധിച്ചു നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള സൗജന്യ ടിക്കറ്റ് എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും അത്താ
വിരുന്ന്. അത്താഴവിരുന്നിലൂടെ സമാഹരിക്കുന്ന തുക നിര്‍ധനരും നിരാലംബരുമായ ലുക്കീമിയ രോഗികള്‍ക്ക് സഹായമെത്തിക്കാനായി വിതരണം ചെയ്യും. ലുക്കൂമിയ ബാധിച്ച് മരിച്ച ബെവിന്‍ കളത്തില്‍ വര്‍ഗീസിന്റെ സ്മരണാര്‍ഥമാണ് ബികെവി ഫൗണ്‌ടേഷന്‍ ലുക്കീമിയ രോഗികള്‍ക്ക് സഹായമെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഫൗണ്‌ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം യുഎസ് ജനപ്രതിനിധിസഭ കോണ്‍ഗ്രഷണല്‍ അംഗീകാരം നല്‍കി ആദരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക