Image

ജര്‍മനിയില്‍ അന്താരാഷ്‌ട്ര കമ്പ്യൂട്ടര്‍ എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്‌തു

ജോസ്‌ കുമ്പിളുവേലില്‍ Published on 07 March, 2012
ജര്‍മനിയില്‍ അന്താരാഷ്‌ട്ര കമ്പ്യൂട്ടര്‍ എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്‌തു
ഹാന്നോവര്‍: ജര്‍മനിയിലെ വ്യവസായ നഗരമായ ഹാന്നോവറില്‍ അന്താരാഷ്‌ട്ര കമ്പ്യൂട്ടര്‍ എക്‌സിബിഷന്‌(സീ.ബിറ്റ്‌) തുടക്കമായി. ബ്രസീലാണ്‌ ഈ വര്‍ഷത്തെ പങ്കാളിത്ത രാജ്യം.

ജര്‍മന്‍ ചാന്‍സലര്‍ ഡോ.അംഗലാ മെര്‍ക്കല്‍ മേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു. ബ്രസീലിയന്‍ പ്രസിഡന്റ്‌ ഡില്‍മ റൗസെഫ്‌ മുഖ്യാതിഥിയായിരുു. നീഡര്‍സാക്‌സ മുഖ്യമന്ത്രിയുള്‍പ്പടെ 2000 ക്ഷണിയ്‌ക്കപ്പെട്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

1,75,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത്‌ 115 രാജ്യങ്ങളില്‍ നിായി 4250 കമ്പനികള്‍ മേളയില്‍ പ്രദര്‍ശനസ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്‌ട്‌. 60 രാജ്യങ്ങളില്‍ നിായി 5000 ഓളം മാദ്ധ്യമ പ്രതിനിധികള്‍ മേളയിലെ വിശേഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ഹാന്നോവറില്‍ എത്തിയിട്ടുണ്‌ട്‌.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്‌, കൊച്ചിയിലെ കാല്‍പ്പിന്‍ എന്നിവ ഉള്‍പ്പടെ 40 ഓളം കമ്പ്യൂട്ടര്‍ കമ്പനികള്‍ മേളയില്‍ പ്രദര്‍ശകരായി പങ്കെടുക്കുുണ്‌ട്‌. ഹാള്‍ 6 ലാണ്‌ ഇന്‍ഡ്യന്‍ പവലിയന്‍. മാര്‍ച്ച്‌ ഏഴിന്‌ വൈകുന്നേരം ഏഴുമണിയ്‌ക്ക്‌ ഇന്‍ഡ്യ ഡേ ഡിന്നര്‍ സംഘടിപ്പിയ്‌ക്കുുണ്‌ട്‌. ജര്‍മന്‍ ഇന്‍ഡ്യന്‍ ബിസിനസ്‌ സെന്റര്‍ ഹാന്നോവര്‍ ആണ്‌ പരിപാടിയുടെ സംഘാടകര്‍. മാര്‍ച്ച്‌ 10 ശനിയാഴ്‌ച മേളയ്‌ക്ക്‌ തിരശീല വീഴും.
ജര്‍മനിയില്‍ അന്താരാഷ്‌ട്ര കമ്പ്യൂട്ടര്‍ എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക