Image

ബ്രെക്‌സിറ്റ് മൂലം 5000 യൂറോപ്യന്‍ പൗരന്‍മാരെ ബ്രിട്ടന്‍ പുറത്താക്കി

ജോര്‍ജ് ജോണ്‍ Published on 12 September, 2017
ബ്രെക്‌സിറ്റ് മൂലം 5000 യൂറോപ്യന്‍ പൗരന്‍മാരെ ബ്രിട്ടന്‍ പുറത്താക്കി
ബ്രെസല്‍സ്: യൂറോപ്യന്‍ കൂട്ടായ്മയില്‍ നിന്ന് അടുത്ത വര്‍ഷം 2018 ല്‍ പടിയിറങ്ങാനൊരുങ്ങുന്ന ബ്രിട്ടന്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ വിവിധ യൂേറാപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അയ്യായിരത്തോളം പൗരന്‍മാരെ പുറത്താക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബ്രിട്ടനില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ സംഖ്യ വന്‍തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യൂറോപ്പില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തു വന്നതിനു പിറകെയാണ് യൂറോപ്യന്‍ യൂണിയനുമായി അകല്‍ച്ചക്ക് ആക്കംകൂട്ടുന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നത്. പുറത്താക്കപ്പെട്ടവരില്‍ പലരും അനര്‍ഹമായാണ് ബ്രിട്ടന്‍ വിടേണ്ടിവന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

ബ്രിട്ടനിലേക്ക് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് കഴിഞ്ഞദിവസം മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, യൂറോപ്യന്‍ കൂട്ടായ്മയില്‍ നിന്ന് വിട്ടാലും ഏകീക്യുത വിപണി ഒഴിവാക്കേണ്ടതില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. ബ്രിട്ടനില്‍ നിന്ന് അനധിക്യുതമായി പുറത്താക്കപ്പെട്ടവരില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പൗരത്വമുള്ള രണ്ടാം തലമുറ ഇന്ത്യന്‍ പ്രവാസികളും ഉള്ളതായി ബ്രിട്ടീഷ് പ്രവാസി സംഘടനാ നേത്യുത്വം പറഞ്ഞു. ബ്രിട്ടന്റെ ഈ അനധിക്യുത പുറത്താക്കലിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ പ്രതിക്ഷേധം അറിയിച്ചു.

ബ്രെക്‌സിറ്റ് മൂലം 5000 യൂറോപ്യന്‍ പൗരന്‍മാരെ ബ്രിട്ടന്‍ പുറത്താക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക