Image

ജര്‍മനിയില്‍ 78കാരന്‍ രണ്‌ടു ഡോക്‌ടര്‍മാരെ വെടിവെച്ചു കൊലപ്പെടുത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 07 March, 2012
ജര്‍മനിയില്‍ 78കാരന്‍ രണ്‌ടു ഡോക്‌ടര്‍മാരെ വെടിവെച്ചു കൊലപ്പെടുത്തി
ബര്‍ലിന്‍: 78കാരന്‍ രണ്‌ടു ഡോക്‌ടേഴ്‌സിനെ വെടിവെച്ചു കൊലപ്പെടുത്തി. ജര്‍മനിയിലെ കൈസേഴ്‌സ്‌ലൗട്ടേന്‍ നഗരത്തിലെ വൈലേഴ്‌സ്‌ബാഹില്‍ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ സംഭവം. 78കാരന്‍ പ്രൈവറ്റ്‌ പ്രാക്‌റ്റീസിലേയ്‌ക്ക്‌ കടന്നുകയറി ഡ്യൂട്ടിയിലുണ്‌ടായിരുന്ന രണ്‌ടു ഡോക്‌ടേഴ്‌സിനെയും തോക്കിനിരയാക്കുകയായിരുന്നു.

സംഭവമറിഞ്ഞ്‌ പോലീസ്‌ എത്തിയപ്പോള്‍ പ്രതി ഓടിരക്ഷപെടാന്‍ ശ്രമിയ്‌ക്കുകയും പോലീസ്‌ ഇയാളെ പിന്തുടര്‍ന്നപ്പോള്‍ പോലീസിന്റെ നേര്‍ക്ക്‌ നിറയൊഴിയ്‌ക്കുകയും ചെയ്‌തു. ഇയാളുടെ വെടിവെയ്‌പ്പില്‍ ഒരു പോലീസുകാരന്‌ പരിക്കേറ്റു. പിന്നീട്‌ സ്വന്തം വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ സ്‌പെഷ്യല്‍ കമാന്‍ഡോകളുടെ സഹായത്തോടെ പിടിയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സ്വയം വെടിയുതിര്‍ത്ത്‌ മരിച്ചുകിടക്കുന്നതായി പോലീസ്‌ കണ്‌ടെത്തുകയായിരുന്നു. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പോലീസ്‌ അന്വേഷിയ്‌ക്കുന്നു.
ജര്‍മനിയില്‍ 78കാരന്‍ രണ്‌ടു ഡോക്‌ടര്‍മാരെ വെടിവെച്ചു കൊലപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക