Image

നേതൃത്വം മാറണമെന്ന്‌ പറഞ്ഞിട്ടില്ലന്ന്‌ കെ. മുരളീധരന്‍

Published on 12 September, 2017
നേതൃത്വം മാറണമെന്ന്‌ പറഞ്ഞിട്ടില്ലന്ന്‌  കെ. മുരളീധരന്‍

തിരുവനന്തപുരം: നിലവിലെ കോണ്‍ഗ്രസ്‌ നേതൃത്വം മാറണമെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ കെ.മുരളീധരന്‍. പ്രസ്‌താവനകള്‍ വളച്ചൊടിക്കുന്നവര്‍ക്ക്‌ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയില്ല. 

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടിയും യോഗ്യനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതൃനിരയിലേക്ക്‌ വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന്‌ കെ കെ.മുരളീധരന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുക്കണമെന്നതാണ്‌ പ്രവര്‍ത്തകരുടെ ആഗ്രഹം. ഈ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ്‌ താനെന്നും അദ്ദേഹം 
പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക