Image

ഇര്‍മ ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ വേണ്ടി ഫൊക്കാന ഫ്‌ളോറിഡ റീജിയനും തയാറെടുപ്പുകള്‍ നടത്തി.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 12 September, 2017
ഇര്‍മ ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ വേണ്ടി ഫൊക്കാന ഫ്‌ളോറിഡ റീജിയനും തയാറെടുപ്പുകള്‍ നടത്തി.
ഫ്‌ളോറിഡ: കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശനഷ്ടം വിതച്ച ഇര്‍മ ചുഴലിക്കൊടുങ്കാറ്റ്  ഫ്‌ളോറിഡ  സംഹാര താണ്ഡവം ആടും എന്നുവിചാരിച്ചൂ  ഫൊക്കാന ഫ്‌ളോറിഡ റീജിയന്‍  വളരെ അധികം തയാറെടുപ്പുകള്‍ നടത്തുകയും മലയാളികളെ ഏകോപിപ്പിച്ചുകൊണ്ടു വേണ്ട സഹായങ്ങള്‍ക്ക് നേതൃത്തം നല്‍കുകയും ചെയ്തു.  ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, മുന്‍ സെക്രട്ടറി മാമ്മന്‍ സി ജേക്കബ്, ഫൊക്കാന ജോയിന്റ് ട്രഷര്‍ കളത്തില്‍ വര്‍ഗീസ്(സുനില്‍) റീജിയണല്‍ വൈസ് പ്രസിഡന്റ് പ്രസാദ് ജോണ്‍,സാമുവല്‍ വര്‍ഗീസ് (KAC Secretary), ജോര്‍ജ് സാമുവല്‍ (KAC  VP), രാജു ഇടിക്കുള (KAC Treasurer), ശ്രീമതി മേരി തോമസ്  തുടങ്ങിയവരുടെ  നേതൃത്വത്തില്‍ വിപുലമായ   ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക്  നേതൃത്വം നല്‍കുകയും ചെയ്തു.


ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കനത്ത നാശനഷ്ടത്തിനാവും ഇര്‍മ വഴിയൊരുക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കിയിരുന്ന  മുന്നറിയിപ്പ്. കാറ്റഗറി അഞ്ചിലാണ് ഇര്‍മ വീശിത്തുടങ്ങിയതെങ്കിലും ഫ്‌ളോറിഡയില്‍ എത്തിയപ്പോഴേക്കും  കാറ്റഗറി രണ്ടിലേക്ക് ഇര്‍മ താഴ്ന്നത്  ഏവര്‍ക്കും ആശ്വാസമായി.  ഇര്‍മയുടെ ശക്തിയില്‍ പലയിടങ്ങളിലും സമുദ്രനിരപ്പ് പതിനേഴ് അടിയോളമാണ് ഉയര്‍ന്നതെങ്കില്‍ ചിലയിടങ്ങളില്‍ ഇര്‍മ സമുദ്രത്തെ പൂര്‍ണമായും ഇല്ലാതാക്കിയിട്ടുണ്ട്. കടല്‍ ഉള്‍വലിഞ്ഞതോടെ മരുഭൂമിക്ക് സമാനമായി മാറിയ കടല്‍പ്രദേശങ്ങളുടെ കഥകളും പുറത്തുവരുന്നുണ്ട്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് പുറത്തു വന്നതോടെ ലക്ഷക്കണക്കിന് പേരെയാണ് ഫ്‌ളോറിഡയുടെ പല ഭാഗങ്ങളില്‍  നിന്നും മിയാമിയില്‍ നിന്നും ഒഴിപ്പിച്ചത്.

ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഇലട്രിസിറ്റി നഷ്ടമായതും, മലയാളികളുടെ വളരെ അധികം കൃഷികള്‍ക്കു  നാശനഷ്ടം ഉണ്ടായതും ഒഴിച്ച് കഴിഞ്ഞാല്‍ നാം വിചാരിച്ചതു പോലെ  ഇര്‍മ ചുഴലിക്കൊടുങ്കാറ്റ്  ഫ്‌ളോറിഡ   താണ്ഡവം ആടിയില്ല എന്നത് ഒരു  വലിയ ആശ്വാസമായി  കാണുന്നു എന്ന്  ഫൊക്കന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗിസ് എന്നിവര്‍   അറിയിച്ചു.

ഇര്‍മ ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ വേണ്ടി ഫൊക്കാന ഫ്‌ളോറിഡ റീജിയനും തയാറെടുപ്പുകള്‍ നടത്തി.
Join WhatsApp News
ഇർമ 2017-09-12 22:43:09
വളരെയധികം തയ്യാറെടുപ്പുകളുടെയും കഠിന പ്രയത്നത്തിന്റെയും ഫലമായി ഇർമയെ കാറ്റഗറി അഞ്ചിൽ നിന്നും കാറ്റഗറി രണ്ടിലേക്ക് താഴ്താൻ കഴിഞ്ഞ ഫോക്കാന ഫ്ലോറിഡ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ!
andrew 2017-09-13 00:51:12
What happened to Jose?
Looks like got deported
ഫൊക്കാന എമർജൻസി മാനേജ്‌മെന്റ് 2017-09-13 06:59:21
ഇർമായെ നേരിടാൻ ഫ്ലോറിഡയിൽ നിന്ന് അതിന്റ കമാൻഡ് സെന്റർ ന്യുയോർക്കിലേക്ക് മാറ്റി.  അടുത്തു അറ്ലാന്റിക്കിൽ രൂപം കൊള്ളുന്ന ഇല്ലീഗൽ ഹോസെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിഞ്ഞിട്ടേ ബാക്കി കാര്യം ഉള്ളു. എന്തായാലും കൊടുങ്കാറ്റുകളെ നേരിടാനുള്ള ഏറ്റവും നല്ല  മാർഗ്ഗം പ്രസിഡന്റും സെക്രട്ടറിയും ആണെന്നു പിന്നീട് തെളിയിക്കുന്നതിനുള്ള രേഖകൾ എടുത്തു എങ്ങോട്ടേക്കെങ്കിലും ഓടി രക്ഷപെടുന്നതായിരിക്കും . രേഖകകൾ നനയാതെ സിബ് ലോക് ബാഗിൽ സൂക്ഷിക്കണം. 

Harvey 2017-09-13 08:54:30
Jose is hanging around in Atlantic. He is under Deferred Action for Childhood Arrivals (DACA) program and has six more months.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക