Image

ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

Published on 12 September, 2017
ഭീകരര്‍ തട്ടിക്കൊണ്ടു പോയ   ഫാദര്‍  ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

മസ്‌കത്ത്‌ :ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാലില്‍ (57) മോചിതനായി. ഒമന്‍ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌ മോചനം. മോചിതനായ ഫാദര്‍ ടോമിനെ മസ്‌കറ്റില്‍ എത്തിച്ചതായാണ്‌ സൂചന. 

മസ്‌ക്കറ്റില്‍ നിന്ന്‌ ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ന്‌ തന്നെ ഇന്ത്യയിലെത്തുമെന്നാണ്‌ സൂചന. ഒമാന്‍ വാര്‍ത്താ എജന്‍സിയാണ്‌ ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്‌.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്‌ ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ്‌ മോചനം സാധ്യമാക്കിയത്‌. ഭീകരരുടെ പിടിയലകപ്പെട്ട്‌ 18 മാസത്തിനുശേഷമാണ്‌ ഫാ.ടോം മോചിതനാകുന്നത്‌. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഫാ. ടോമിന്റെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്‌. 

മദര്‍ തെരേസ രൂപംകൊടുത്ത (മിഷനറീസ്‌ ഓഫ്‌ ചാരിറ്റി) സന്യാസിനീ സമൂഹം യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാര്‍ച്ച്‌ നാലിനു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്‌. നാലു കന്യാസ്‌ത്രീകള്‍, ആറ്‌ എത്യോപ്യക്കാര്‍, ആറ്‌ യെമന്‍കാര്‍ എന്നിവരെ വധിച്ച ശേഷമായിരുന്നു ഇത്‌. തുടര്‍ന്ന്‌ ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക