Image

ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കും

Published on 12 September, 2017
ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നല്‍കും. നേരത്തെ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാവും ദിലീപിന്റെ പുതിയ ജാമ്യഹര്‍ജിയും പരിഗണനയ്ക്ക് വരിക.

മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാവും ദിലീപ് കോടതിയെ സമീപിക്കുക.

ഒക്ടോബര്‍ 16 നാണ് ദിലീപിന്റെ അറസ്റ്റിന് 90 ദിവസം പൂര്‍ത്തിയാവുന്നത്. 

ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ.

ഉപാധികള്‍ പൂര്‍ണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടും.

അതിനിടെ കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക റജിസ്റ്റര്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക