Image

സ്ഥലകാല ബോധം(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 13 September, 2017
സ്ഥലകാല ബോധം(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
(Space and time are the basic quantities behind every phenomenon in this universe, the concepts of which are still baffling scientists. The famous uncertainty principle of Heisenberg is based on the simultaneous measurement of space and time.)\

അനാദിമദ്ധ്യാന്ത നിത്യപ്രഭാവമാം
സ്ഥലകാല ചിന്തയതെന്നും സമസ്യ
നിയതി തന്‍ നിര്‍മ്മിതിയെന്നതല്ലാതെ
നിര്‍വ്വചനം അതിനില്ലിതു സത്യം!
ആദിത്യന്‍ പൂര്‍വ്വദേശത്തുദിക്കുന്നതും
ദൂരെ പടിഞ്ഞാറതസ്തമിക്കുന്നതും
ശാന്തമായ് ഭൂമി സ്വയം കറങ്ങുന്നതും
മര്‍ത്ത്യനഗോചരം, ചിന്തയിലത്ഭുതം!
ഹേമന്തവും വര്‍ഷകാലവും വേനലും
വേലിയേറ്റം കൊടുങ്കാറ്റും മിന്നലും
ഏതു നേരങ്ങളില്‍ സംഭവിച്ചീടണം
എന്നതാരാലും നിയന്ത്രിച്ചിടാമോ!
നേരവും സ്ഥാനവും ചേര്‍ന്നനുയോജ്യമായ്
തിര്‍ക്കുന്ന സംരംഭമല്ലയോ ജീവിതം
ഏതു നേരത്തു നാം എവിടെയെത്തീടുന്നു
എന്നതല്ലേ വിജയത്തിന്‍ രഹസ്യം!
ജന്മവും യാത്രയതും സൗഹൃദങ്ങളും
വിരഹവും വേളികളും മൃത്യുവും
സ്ഥലകാല ബോധമതില്‍ പ്രതിഭാസമാം
മര്‍ത്ത്യനതില്‍ പൊരുളിന്നും അജ്ഞാതം!!

സ്ഥലകാല ബോധം(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
Heisenberg 2017-09-13 18:25:29
Space-time continuum is the basis for the theory of relativity. The uncertainty principle is not about space and time. It is about the uncertainty in measuring an object's position and momentum simultaneously.

സ്ഥലകാലത്തെ വളച്ചൊടിക്കുന്ന ജോലി പിണ്ഡത്തിനു വിട്ടുകൊടുക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക