Image

ഫാദര്‍ 'ടോം ഉഴുന്നാലിലിന്റെ മോചനത്തിന്‌ ഇന്ത്യ ഇടപെട്ടില്ലെന്ന വാദം തെറ്റെന്ന്‌ മന്ത്രി കണ്ണന്താനം

Published on 13 September, 2017
ഫാദര്‍ 'ടോം ഉഴുന്നാലിലിന്റെ മോചനത്തിന്‌ ഇന്ത്യ ഇടപെട്ടില്ലെന്ന വാദം  തെറ്റെന്ന്‌  മന്ത്രി  കണ്ണന്താനം

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന്‌ വാദം തെറ്റെന്ന്‌ കേന്ദ്ര മന്ത്രി അല്‍ഫോ്‌ന്‍സ്‌ കണ്ണന്താനം. ഇന്ത്യയുടെ ഇടപെടല്‍ ഇല്ലാതെ ഒരു ഇന്ത്യക്കാരനെ മോചിപ്പിച്ചുവെന്നത്‌ തെറ്റായ പ്രചാരണം. മോചനത്തില്‍ വെളിപ്പെടുത്താനാകാത്ത ധാരളം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടിപോയ ഫാ.ടാം ഉഴുന്നാലില്‍ മോചിതനായെന്ന വാര്‍ത്ത ഇന്നലെയാണ്‌ പുറത്ത്‌ വന്നത്‌. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെലിനെ തുടര്‍ന്നാണ്‌ മോചനം.ഒമാന്‍ സമയം പുലര്‍ച്ചെയാണ്‌ ടോം ഉഴുന്നാലില്‍ മസ്‌കറ്റിലെത്തിയത്‌. മോചനത്തിന്‌ വത്തിക്കാന്‍ ഇടപെടലും നിര്‍ണായകമായി. ഉഴുന്നാലില്‍ അവശനിലയിലെന്നും  റിപ്പോര്‍ട്ടുകളുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക