Image

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യക്ക്‌ ഭീഷണി: മന്ത്രി രാജ്‌നാഥ്‌ സിങ്‌

Published on 13 September, 2017
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍   ഇന്ത്യക്ക്‌  ഭീഷണി: മന്ത്രി  രാജ്‌നാഥ്‌ സിങ്‌

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യക്ക്‌ ഭീഷണിയാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌. അഭയാര്‍ത്ഥികളുടെ വിഷയം ശക്തമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും 
 മന്ത്രിരാജ്‌നാഥ്‌  പറഞ്ഞു.

കശ്‌മീരില്‍ സന്ദര്‍ശനം നടത്തുന്ന രാജ്‌നാഥ്‌ സിങ്‌ സംസ്ഥാനത്തെ അഭയാര്‍ത്ഥികളെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുള്ളത്‌ കശ്‌മീരിലാണ്‌.

റോഹിങ്ക്യ വിഷയത്തില്‍ ഇന്ത്യയെ വില്ലനാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി അഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു. അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തീരുമാനമായതായി സെപ്‌റ്റംബര്‍ 5ന്‌ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ നിലപാടിനെ യു.എന്‍ ഹൈകമ്മീഷണര്‍ സയ്യ്‌ദ്‌ റാദ്‌ ഹുസൈന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. 

 'മ്യാന്‍മറില്‍ സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്‌. അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ കരാറില്‍ ഒപ്പുവയ്‌ക്കാത്തതിനാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യയ്‌ക്ക്‌ ബാധകല്ലെന്നാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്‌.

എന്നാല്‍ നിയമമല്ല മാനുഷിക പരിഗണനയാണ്‌ ബാധകമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ നിയമം നടപ്പിലാക്കുന്നത്‌ കാരുണ്യമില്ലായ്‌മയായി കാണരുതെന്ന്‌ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യിദ്‌ അക്‌ബറുദ്ദീന്‍ ഇന്നലെ പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക