Image

ആ അഹങ്കാരത്തില്‍ അഭിമാനം കൊള്ളുന്നു: പി.സി. ജോര്‍ജ് എം.എല്‍.എ (ഭാഗം മൂന്ന്: ഫ്രാന്‍സിസ് തടത്തില്‍)

Published on 13 September, 2017
ആ അഹങ്കാരത്തില്‍ അഭിമാനം കൊള്ളുന്നു: പി.സി. ജോര്‍ജ് എം.എല്‍.എ (ഭാഗം മൂന്ന്: ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളികള്‍ നല്ല അഹങ്കാരികളാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ആ അഹങ്കാരം തങ്ങളുടെ കഴിവിന്റെ പേരിലാണെന്നും ആരുടെയും സഹായം കൂടാതെ തങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്നുമുള്ള യാഥാര്‍ത്ഥ്യം കൊണ്ടാണെന്നും പറഞ്ഞ അദ്ദേഹം ആ അഹങ്കാരത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ ഈ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക പോലീസുകാരന്റെ രാജ്യം എന്ന നിലയില്‍ അത്ര സന്തോഷത്തോടെയല്ല താന്‍ ഇവിടെ എത്തിയത്. ഒരു അടിമത്തം നിലനില്‍ക്കുന്ന രാജ്യം എന്ന സങ്കല്പത്തോടെയാണ് വന്നത്. എന്നാല്‍ ഇവിടുത്തെ ജനങ്ങളുടെ നിയമവ്യവസ്ഥയോടുള്ള ഇത്രയേറെ സംരക്ഷണവും ഇത്രയേറെ വ്യക്തിസ്വാതന്ത്ര്യവുമുള്ള രാജ്യം വേറെയൊന്നുമില്ലെന്ന് നേരില്‍ കണ്ടപ്പോള്‍ തനിക്ക് ഏറെ അഭിമാനം തോന്നി. നമ്മുടെ മലയാളി സഹോദരന്മാര്‍ എത്രയോ സന്തോഷത്തിലാണ് കഴിയുന്നത്.
ഇവിടെ ജോലി ചെയ്യുന്ന മലയാളികളെക്കാള്‍ ബിസിനസിലേര്‍പ്പെട്ടിരിക്കുന്ന മലയാളികളാണ് ഏറെ സമ്പന്നര്‍. ജോലി ചെയ്യുന്നവരുടെ വരുമാനം ഒരു നിശ്ചിത തുകയാണ്. എന്നാല്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മില്ല്യണയര്‍മാരാണ്. ആരുടെയും പേരെടുത്തു പറയാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഇവരെല്ലാവരും നല്ല സന്തോഷവാന്മാരാണ്. ദുഃഖിതരായി ആരെയും കണ്ടില്ല. എല്ലാവരും താന്താങ്ങളുടെ മേഖലയില്‍ സംതൃപ്ത സമാധാനമുള്ളവരുമാണ്. ആകെയുള്ള ഒരു ദുഃഖം മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും കാണാന്‍ കഴിയുന്നില്ല എന്നതാണ്. എന്നാല്‍ ഇപ്പോഴതിനും പരിഹാരമായി. ഫോണിലൂടെ അവരെ നേരില്‍ കണ്ട് സംസാരിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ക്കു നല്‍കാനുള്ള ഏക ഉപദേശം അവര്‍ ദേശീയ രാഷ്ട്രീയത്തില്‍ വരണം എന്നതാണ്. താനൊക്കെ രാഷ്ട്രീയത്തില്‍ വരുമ്പോള്‍ കേരളാ കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പരമോന്നതസ്ഥാനങ്ങളിലിരുന്ന പലരെയും ഇവിടെ കണ്ടും ഇവരെല്ലാം ഇപ്പോള്‍ ഒതുങ്ങി കഴിയുകയാണ്. നല്ല കഴിവുള്ള ഇവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വരണം: ഇവര്‍ ശോഭിക്കാന്‍ കഴിയുമെന്നും പി.സി. ആത്മവശ്വാസം പ്രകടിപ്പിച്ചു.

മലയാളി എവിടെയായാലും ഒരൊറ്റ കുഴപ്പമെയുള്ളൂ ഒന്നിച്ചിരുന്നാല്‍ കണ്ടികടം. ആ ഒരു ചിന്ത വെടിഞ്ഞ് നാം നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച് അമേരിക്കയിലെത്തിയവരാണ്. നമ്മുടെ രാജ്യത്തോട് നമുക്കൊരു ഉത്തരവാദിത്വമുണ്ട് അതുകൊണ്ട് നാം ഒറ്റക്കെട്ടായി മുന്നോട്ടു പോയി നമ്മുടെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തണം. നമ്മുടെ മക്കള്‍ ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റാവാന്‍ യോഗ്യരായവരുണ്ടെന്നും അദ്ദേഹം പ്രത്യേക പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ കൂടെ പണ്ട് കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും ഇവിടെ ഭയങ്കര സന്തോഷത്തിലാണ് കഴിയുന്നത്. അവരോട് കേരളാ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു പറഞ്ഞപ്പോള്‍ തന്നെ കൊല്ലാന്‍ വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരണം അത്രമേല്‍ അവര്‍ ആ പാര്‍ട്ടിയെ സ്‌നേഹിക്കുന്നുണ്ട്. അവര്‍ ചിന്തിക്കുന്ന അവര്‍ വന്നപ്പോഴുണ്ടായിരുന്ന പാര്‍ട്ടിയിലെ കാലഘട്ടത്തിലെ അവസ്ഥയാണിപ്പോഴുമെന്നാണ്: എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയവര്‍ തന്നെ അതിനെ വിറ്റുചുട്ടു കാശ് മേടിച്ചു-പി.സി.ജോര്‍ജ് രോഷാകുലനായി.

കേരളാ കോണ്‍ഗ്രസ് എന്ന തറവാട് മുടിഞ്ഞു പോയെന്നു പറഞ്ഞ പി.സി. തന്റെയൊക്കെ യൗവ്വനവും ആരോഗ്യവു- പറഞ്ഞ് പരിതപിച്ചു.

കേരളാ കോണ്‍ഗ്രസിനെക്കുറിച്ചവര്‍ ആരോപണശരങ്ങളുതിര്‍ത്ത പി.സി.അഭിമുഖത്തിലുടനീളം പാര്‍ട്ടിയെ ആക്രമിക്കാനുള്ള അവസരം മുതലെടുത്തു. അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക