Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷികപൊതുയോഗം സെപ്റ്റംബര്‍ 24-ന്

ജിമ്മി കണിയാലി Published on 13 September, 2017
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷികപൊതുയോഗം സെപ്റ്റംബര്‍ 24-ന്
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതു യോഗം സെപ്റ്റംബര്‍ 24 -നു ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ മൌണ്ട്‌പ്രോസ്‌പെക്റ്റിലുള്ള സിഎംഎ ഹാളില്‍ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) ) ചേരുന്നതാണ് .

പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അധ്യക്ഷതവഹിക്കും. സെക്രട്ടറി ജിമ്മി കണിയാലി റിപ്പോര്‍ട്ടും ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ കണക്കും അവതരിപ്പിക്കും.

ജോസ് കണിയാലി ചെയര്‍മാനും ബെന്നി വാച്ചാച്ചിറ, റിന്‍സി കുരിയന്‍, ജോര്‍ജ് നെല്ലാമറ്റം, ജോഷി വള്ളിക്കളം അംഗങ്ങളുമായുള്ള ഭരണഘടനപരിഷ്കരണ സമിതിസമര്‍പ്പിച്ച നിര്‍ദേശങ്ങള്‍യോഗം ചര്‍ച്ചചെയ്തു തീരുമാനമെടുക്കും . അടുത്ത വര്ഷങ്ങളിലെ ഫോമാ, ഫൊക്കാന സംഘടനകളിലേക്ക് ഷിക്കാഗോ മലയാളിഅസോസിയേഷന്‍ പ്രതിനിധികളെ യോഗ ംതിരഞ്ഞെടുക്കും .

ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളെ എല്ലാവരെയും ഈ വാര്‍ഷിക പൊതുയോഗത്തിലേക്കു സ്വാഗതംചെയ്യുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക