Image

വിശപ്പ് (കവിത : പി.എസ്.ശ്യാംജി )

പി.എസ്.ശ്യാംജി Published on 14 September, 2017
വിശപ്പ് (കവിത : പി.എസ്.ശ്യാംജി )
കൈയില്‍ പണമിലാ-
തിരിക്കുമ്പോഴാണ്
വിശപ്പിനെ ഞാനറിയുന്നത്
അതൊരു ജനതയുടെ
മതമായി പരിണമിക്ക-
പെട്ടുകഴിഞ്ഞിരിക്കുന്നു.

ആരെയും തന്നിലേക്ക്
കൂട്ടിചേര്‍ക്കാത്ത
മതം എഴുവയ്ക്ക-
പ്പെട്ട പുസ്തകങ്ങളില്ലാത്ത
ദൈവമില്ലാത്ത മതം.

അതൊരു പഴയ പകല്‍
മയക്കമായി
മഴയുടെ വറുതിയില്‍
തണുത്തുറഞ്ഞു
നനഞ്ഞ അടുപ്പില്‍
കത്താതെ വിറകുകളില്‍
പുകയുന്ന വാക്കുകള്‍ക്കൊപ്പം
കുതിരുന്ന വിശപ്പ്
സിരകളില്‍ ആഴ്ന്നിറങ്ങി
തണുപ്പില്‍ മരവിച്ചു.
ഉറങ്ങുന്നു.

സമയത്തിന്റെ ദൈര്‍ഘ്യം
വിശപ്പില്‍ പുകഞ്ഞു
നരച്ച നിഴലുകളായി
നടന്നുതിര്‍ക്കുന്നു.
ഒറ്റപെടലുകള്‍
ചുവരുകള്‍ക്കുള്ളില്‍
ഒരുവന്റെ ഭക്ഷണത്തില്‍
നിന്നും കയ്യിലേക്കുള്ള-
ദൂരമായി ചുരുങ്ങുന്നു.
പരിണമിക്കപെട്ടൊരു
വര്‍ഗ്ഗം തെരുവില്‍
നായ്കളെപോലെ
അലയുന്നു
പഴകിയ ഭക്ഷണ-
ത്തിനുമേല്‍ ശലഭങ്ങള്‍
പാറിപറന്നുപോയി.
സ്‌നേഹം വിശപ്പുമായി
കാലില്‍ ചുറ്റി
കറങ്ങി തളര്‍ന്നു
പോയ പൂച്ചകള്‍.

ഇവിടെ മണ്ണില്‍
വരക്കാന്‍
വിധിക്കപ്പെട്ട
കുരുന്നു കൈകളില്‍
കരിപുരട്ടുന്നു ചിലര്‍
അതെ, വിശപ്പ്
ഒരു ജനതയുടെ മതമായി
പരിണമിക്കപ്പെട്ടു
കഴിഞ്ഞിരിക്കുന്നു.

Join WhatsApp News
വിദ്യാധരൻ 2017-09-14 06:43:10
'നീ നിന്നെപ്പോലെ 
നിന്റെ അയൽക്കാരനെ 
സ്നേഹിക്കു'
പഷ്ണിക്കാരെ 
സായാഹ്നങ്ങളിലും 
മധ്യാഹ്നങ്ങളിലും തേടു 
വിശക്കുന്നവർക്ക് 
നീ ആഹാരം നൽകുക 
ദാഹിക്കുന്നവർക്ക് 
കുടിക്കാൻ നൽകു 
വിശപ്പിനെ നിനക്ക് 
ക്രൂശിക്കാൻ കഴിയും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക