Image

ഗൗരി ലങ്കേഷ്‌ വധം; സഹോദരന്‍ ഇന്ദ്രജിത്തിനെ ചോദ്യം ചെയ്‌തു

Published on 14 September, 2017
ഗൗരി ലങ്കേഷ്‌ വധം; സഹോദരന്‍ ഇന്ദ്രജിത്തിനെ ചോദ്യം ചെയ്‌തു


ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും കടുത്ത സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ട കേസില്‍ സഹോദരന്‍ ഇന്ദ്രജിത്ത്‌ ലങ്കേഷിനെ ചോദ്യം ചെയ്‌തു.
കഴിഞ്ഞ 17 വര്‍ഷമായി ഗൗരിയും സഹോദരനും തമ്മില്‍ സ്വത്ത്‌ സംബന്ധിച്ച്‌ തര്‍ക്കം നിലനിന്നിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ ഇന്ദ്രജിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്‌.

സ്വത്ത്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ സഹോദരന്‍ തോക്ക്‌ ചൂണ്ട്‌ ഭീഷണിപ്പെടുത്തിയെന്ന കാണിച്ച്‌ 2006ല്‍ ഗൗരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതും അന്വേഷണ സംഘം കണക്കിലെടുത്തിട്ടുണ്ട്‌.

കേസിന്റെ തുടക്കം മുതല്‍ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ ഇന്ദ്രജിത്ത്‌ അതൃപ്‌തി രേഖപ്പെടുത്തുകയും സി.ബി.ഐ കേസേറ്റെടുക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ആഴ്‌ച്ചയായിരുന്നു അജ്ഞാത സംഘം ഗൗരിയെ വീട്ടിന്‌ വെളിയില്‍ വെച്ച്‌ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക