Image

കെ.പി.സി.സി പ്രസിഡന്റ്‌ ആവാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടി തന്നെ: കെ.മുരളീധരന്‍

Published on 14 September, 2017
കെ.പി.സി.സി പ്രസിഡന്റ്‌ ആവാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടി തന്നെ:  കെ.മുരളീധരന്‍

കോഴിക്കോട്‌: കെ.പി.സി.സി പ്രസിഡന്റ്‌ ആവാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന്‌ കെ.മുരളീധരന്‍ എം.എല്‍.എ. ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്റ്‌ ആയാല്‍ പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ ശരിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉമ്മന്‍ ചാണ്ടിക്ക്‌ ഏത്‌ സ്ഥാനവും നല്‍കാന്‍ പാര്‍ട്ടി തയ്യാറാണെന്നും എന്നാല്‍ സ്ഥാനം ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത്‌ അദ്ദേഹമാണെന്നും മുരളീധരന്‍്‌ പറഞ്ഞു.

കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അനാവശ്യമാണ്‌. രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ യോഗ്യതയില്ലെന്ന്‌ താന്‍ പറഞ്ഞിട്ടില്ല.

 യോഗ്യതയുള്ളതുകൊണ്ടാണ്‌ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്‌. ഉമ്മന്‍ ചാണ്ടിയുടെ യോഗ്യതയെക്കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ കൊല്ലത്ത്‌ മറുപടി പറഞ്ഞതെന്നും മുരളീധരന്‍ കോഴിക്കോട്ട്‌ പറഞ്ഞു.


കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ്‌ രാഷ്ട്രീയകാര്യ സമിതിയില്‍ തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന്‌ വാര്‍ത്ത്‌ തെറ്റാമെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക