Image

ജാമ്യം തേടി ദിലീപ്‌ വീണ്ടും മജിസ്‌ട്രേറ്റ്‌ കോടതിയില്‍

Published on 14 September, 2017
ജാമ്യം തേടി ദിലീപ്‌ വീണ്ടും മജിസ്‌ട്രേറ്റ്‌ കോടതിയില്‍


അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ്‌ ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയായ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചത്‌ ശ്രദ്ധേയമായി. അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ ദിലീപ്‌ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌. ദിലീപിന്‍റെ നാലാം ജാമ്യ ഹര്‍ജിയാണിത്‌. അഭിഭാഷകനായ ബി. രാമന്‍പിള്ള മുഖേനയാണ്‌ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്‌.

കേസില്‍ അറസ്റ്റിലായ ശേഷം ആദ്യം ജാമ്യം തേടി ദിലീപ്‌ സമീപിച്ചത്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയെയായിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ചു. ഇതേതുടര്‍ന്ന്‌ ഹൈക്കോടതിയെ രണ്ടു തവണ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. പിന്നീട്‌ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ നാടകീയമായി അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക