Image

ഇര്‍മയുടെ സംഹാര താണ്ഡവത്തിന് കാരുണ്യസ്പര്‍ശം (ജോയി കുറ്റിയാനി)

ജോയി കുറ്റിയാനി Published on 14 September, 2017
ഇര്‍മയുടെ സംഹാര താണ്ഡവത്തിന് കാരുണ്യസ്പര്‍ശം (ജോയി കുറ്റിയാനി)
മയാമി: കരിബിയന്‍ ദ്വീപുകളെയും, ക്യൂബയേയും തകര്‍ത്തെറിഞ്ഞ് ഹറിയ്ക്കയിന്‍ 'ഇര്‍മ' ഫ്‌ളോറിഡ സംസ്ഥാനത്ത് വീശിയടിച്ച് ജനലക്ഷങ്ങള്‍ക്ക് ജീവിതം ദുഃസഹമാക്കി.

മയാമി, ബ്രോവാര്‍ഡ്, പാംബീന തുടങ്ങിയ താമ്പ വരെയുള്ള വിവിധ കൗണ്ടികളിലെ ജനങ്ങള്‍ക്ക് വൈദ്യുതിയും, വെള്ളവും, ഇനിയും ലഭിച്ചിട്ടില്ല. ഫ്‌ളോറിഡായിലെ 5 മില്യനിലധികം ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായിരിക്കുകയാണ്.

അമേരിക്കയിലെ കേരളം എന്നു വിളിക്കുന്ന സൗത്ത് ഫ്‌ളോറിഡായില്‍ മലയാളികളുടെ തൊടിയില്‍ നിരന്നു നില്‍ക്കുന്ന പ്ലാവും, മാവും, വാഴയും മരച്ചീനിയും തെങ്ങും തുടങ്ങി എല്ലാവിധ പച്ചക്കറികളും ഹറിയ്ക്കയിന്‍ ഇര്‍മ ദയാദാക്ഷിണ്യമില്ലാതെ പിഴുതെറിഞ്ഞിരിക്കുകയാണ്.
 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കടപുഴകി മറിഞ്ഞ മരങ്ങളും, ചെടികളും, വൃക്ഷലതാധികളും, വെട്ടിമാറ്റി ഓരോരുത്തരുടെയും തൊടി വൃത്തിയാക്കി ഇടെണ്ടതുണ്ട്, അല്ലെങ്കില്‍ മുന്‍സിപ്പല്‍ സിറ്റികളും, ഹോം ഓണേഴ്‌സ് അസ്സോസിയേഷനും ഫൈന്‍ ചുമത്തുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഒരു ദേശം മുഴുവന്‍ തകര്‍ന്നടിഞ്ഞ ഈ സന്നിദ്ധ്യഘട്ടത്തില്‍ ഒരു കൈതാങ്ങായി അനേകം സുമനസ്സുകള്‍ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. തൊടികളില്‍ ഒടിഞ്ഞു, മറിഞ്ഞു ചിതറിക്കിടക്കുന്ന മരങ്ങള്‍ വെട്ടിമാറ്റി തൊടികള്‍ വൃത്തിയാക്കുവാന്‍ സഹായിക്കുന്നു. അതിന് യാതൊരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല, അറിയിച്ചാല്‍ മാത്രം മതി.

ഇര്‍മ ഡിസാസ്റ്റര്‍ റിലീഫ് ടീം എന്ന പേരില്‍ അമ്പതോളം വോളന്റിയേഴ്‌സ് എല്ലാവിധി ഉപകരണ സംവിധാനത്തോടും കൂടി സഹായവുമായി മുന്നോട്ടുവന്നത് ഒട്ടനവധി ആളുകള്‍ക്ക് പ്രയോജനവും, മലയാളി സമൂഹത്തില്‍ മാതൃകയുമായി.

മയാമി, ബ്രോവാര്‍ഡ്, പാംബീച്ച് കൗണ്ടികളില്‍ ഇവരുടെ നിസ്വാര്‍ത്ഥ സേവനം ലഭിക്കുന്നതാണ്.
ഈ നിസ്വാര്‍ത്ഥ സേവനം ചെയ്യുവാന്‍ കൂടുതല്‍ വോളന്റിയേഴ്‌സിനേയും ആവശ്യമാണ്.
ഇര്‍മ ഡിസാസ്റ്റര്‍ റീലിഫ് ടീമിന്റെ സൗജന്യസേവനം ആവശ്യമുള്ളവര്‍ താഴെ പറയുന്ന കോ-ഓര്‍ഡിനേറ്റേര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.

ജോസ്മാന്‍ കരേടന്‍- 954-558-2245
നോയല്‍ മാത്യു- 786-553-6635
ബാബു കല്ലിടുക്കില്‍- 954- 593-6882
ഷിബു ജോസഫ്- 954-257-8936
ഷെന്‍സിമാണി- 954-857-1439
അജി-789-537-2918
ലിജ്ജു കാമ്പപ്പളളി-954-504-0530
ജോബി-786-458-1338

ഇര്‍മയുടെ സംഹാര താണ്ഡവത്തിന് കാരുണ്യസ്പര്‍ശം (ജോയി കുറ്റിയാനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക