മലയാളം സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന് മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്. ആരെക്കാളും ഉയരത്തില്‍ ചാടുവാനും ഓടുവാനും കഴിയും എന്നതാണ് ചിത്രത്തിലെ ഒടിയന് മാണിക്യന് എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പ്രത്യേകത. അതിനായി 15 കിലോയോളം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍ എന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു.
ഒടിയന് മാണിക്യന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളെയാണ് ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത്. അതില്‍ മുപ്പതു വയസുകാരനായ മാണിക്യന്റെ ജീവിതം അവതരിപ്പിക്കുമ്പോഴാണ് ശരീരഭാരം കുറയ്ക്കേണ്ട ആവശ്യം വരുന്നത്. മുപ്പതു വയസുകാരനായ ഒടിയനെ അവതരിപ്പിക്കാന്‍ ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രായമേറുമ്പോള്‍ ഒരാള്‍ക്ക് ശരീര ഭാരം കൂടുന്നു എന്ന ചിന്തയില്‍ മുപ്പതുകാരനെ ഭാരം കുറച്ചാണ് ചിത്രീകരിക്കുന്നത്. ആ ഘട്ടമെത്തുമ്പോള്‍ പട്ടിണി കിടന്നെങ്കിലും തടി കുറച്ചിരിക്കുമെന്നുള്ള ഉറപ്പ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിനെ കൂടാതെ ശക്തമായ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. വില്ലനായി എത്തുന്നത് എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്.