Image

കോണ്‍ഗ്രസ് തിരിച്ചുവരും: റോജി എം. ജോണ്‍ എംഎല്‍എ

Published on 14 September, 2017
കോണ്‍ഗ്രസ് തിരിച്ചുവരും: റോജി എം. ജോണ്‍ എംഎല്‍എ
 
മെല്‍ബണ്‍: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ബിജെപി ഗവണ്‍മെന്റിനെ അടുത്ത തെരഞ്ഞെടുപ്പില്‍ പൊതുജനം തോല്‍പ്പിക്കുമെന്നും കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമാണെന്നും അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍. ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുതിരക്കച്ചവടം കൊണ്ടും പണാധിപത്യം കൊണ്ടും ഒരു ജനതയെ എക്കാലവും പറ്റിക്കാമെന്ന വ്യാമോഹം നടക്കില്ല. ദേശീയ രാഷ്ടീയത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തും. അടുത്ത തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും എംഎല്‍എ പറഞ്ഞു. സത്യസന്ധമായ ഒരു രാഷ്ടീയ പ്രവര്‍ത്തനമാണ് തന്റെ ലക്ഷ്യമെന്നും തന്നാലാവുന്നത് മണ്ഡലത്തിനായി ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ഒഐസിസി ഓസ്‌ടേലിയ കണ്‍വീനര്‍ ഹൈനസ് ബിനോയി അധ്യക്ഷത വഹിച്ചു. ഒഐസിസിയുടെ മൊമെന്േ!റാ മുന്‍ പ്രസിഡന്റ് ജോസ് എം. ജോര്‍ജ് സമ്മാനിച്ചു. ഗ്ലോബല്‍ കമ്മറ്റിയംഗം ബിജു സ്‌കറിയ, വിക്ടോറിയ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തന്പി ചെമ്മനം, എംഎംഎഫ് ചെയര്‍പേഴ്‌സണ്‍ ഡോ.ഷാജി വര്‍ഗീസ്, ആല്‍ഫ പ്രസിഡന്റ് മാര്‍ട്ടിന്‍ ഉറുമീസ്, ലിബറല്‍ പാര്‍ട്ടി നേതാവ് പ്രസാദ് ഫിലിപ്പ്, റെജി പാറയ്ക്കല്‍, കേസി മലയാളി പ്രസിഡന്റ് ഗിരീഷ് പിള്ള, സോജി ആന്റണി, ഒഐസിസി നേതാക്കളായ സോബന്‍ തോമസ്, പി.വി. ജിജേഷ്, അരുണ്‍ പാലയ്ക്കലോടി, മൈത്രി പ്രസിഡന്റ് സജി മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക