Image

ജോര്‍ജ് രാജകുമാരന്റെ സ്‌കൂളില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍

Published on 14 September, 2017
ജോര്‍ജ് രാജകുമാരന്റെ സ്‌കൂളില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍
 
ലണ്ടന്‍: വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകന്‍ ജോര്‍ജ് പുതുതായി ചേര്‍ന്ന സ്‌കൂളില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതിന് നാല്പതുകാരിയെ അറസ്റ്റ് ചെയ്തു. 24 മണിക്കൂറിനിടെ രണ്ടു തവണയാണ് ഇവര്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ വ്യക്തമായി.

സൗത്ത് ലണ്ടനിലുള്ള ബാറ്റര്‍സീയിലെ തോമസ് ലണ്ടന്‍ സ്‌കൂളിലാണ് ജോര്‍ജ് പഠിക്കുന്നത്. സന്ദര്‍ശകയെന്ന വ്യാജേനയാണ് നാല്പതുകാരി ഇവിടെ കടന്നുകയറാന്‍ ശ്രമിച്ചത്. സംഭവത്തെത്തുടര്‍ന്ന് അധ്യാപകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ആദ്യ തവണ സ്‌കൂളില്‍ കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ രക്ഷപെട്ടിരുന്നു. അടുത്ത ദിവസം വീണ്ടുമെത്തിയപ്പോഴാണ് പിടിയിലായത്. മോഷണ ശ്രമത്തിനാണ് ഇപ്പോള്‍ ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇവര്‍ സ്‌കൂളില്‍ കടക്കാന്‍ ശ്രമിച്ച സമയത്തൊന്നും രാജകുമാരന്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക