Image

ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്‍ തിരുവോണം ആഘോഷിച്ചു

Published on 14 September, 2017
ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്‍ തിരുവോണം ആഘോഷിച്ചു
 
ഹാഗന്‍: ജര്‍മനിയിലെ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്റെ (എല്‍സിഎ) ആഭിമുഖ്യത്തില്‍ തിരുവോണം ആഘോഷിച്ചു. സെപ്റ്റംബര്‍ മൂന്നിന് ഹാഗന്‍ സെന്റ് എലിസബത്ത് ദേവാലയ കപ്പേളയില്‍ നടന്ന ദിവ്യബലിയോടുകൂടി ആഘോഷങ്ങള്‍ സമാരംഭിച്ചു. ദിവ്യബലിയില്‍ ഫാ. യേശുദാസ്, ഫാ.സാജു, ഫാ.ജോര്‍ജ്, ഫാ.ഷോജേസ് എന്നിവര്‍ കാര്‍മികരായി. സൂസന്‍, മേഴ്‌സി, സുരേന്ദ്രന്‍ എന്നിവരുടെ ഗാനാലാപനത്തിന് ഫാ. നെല്‍സണ്‍ കീബോര്‍ഡും സോളമന്‍ ഗിത്താറും ഗായകസംഘത്തിന് അകന്പടിയായി.

തുടര്‍ന്നു ദേവാലയ ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ വിശിഷ്ടാതിഥികളായ ഫാ. യേശുദാസ്, ഫാ. സാജു, ഫാ. ജോര്‍ജ്, ഫാ. ഷോജേസ് എന്നിവര്‍ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. യേശുദാസ് പ്രാര്‍ഥനാ ഗാനവും ജൂലി യേശുദാസ് പൂക്കളവും ഒരുക്കി. അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ ദാനിയേല്‍ സ്വാഗതം ആശംസിച്ചു. 

സുരേന്ദ്രന്‍, സൂസന്‍, മേഴ്‌സി, ഫാ.നെല്‍സണ്‍, സൂരജ്, ശ്രുതി ഫാ.ആന്റണി, ജോസ് പോണാട്ട്, ഫിലിപ്പ് എന്നിവരുടെ ഓണപ്പാട്ടുകള്‍, ഫാ. ജോര്‍ജിന്റെ ലഘുപ്രഭാഷണം തുടങ്ങിയവ ആഘോഷത്തെ സജീവമാക്കി. മോളി പോണാട്ട്, തന്പി, എല്‍സിഎ സെക്രട്ടറി യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു. ജൂലി പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഡ്യൂസല്‍ഡോര്‍ഫിലും പ്രാന്തപ്രദേശങ്ങളിലെയും മലയാളികള്‍ ആഘോഷത്തില്‍ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക