Image

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഹ്യുമാനിറ്റേറിയന്‍ അവര്‍ഡ് സമ്മാനിച്ചു

Published on 14 September, 2017
ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഹ്യുമാനിറ്റേറിയന്‍ അവര്‍ഡ് സമ്മാനിച്ചു
കുവൈത്ത്: ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ ഓണം ഈദ് ആഘോഷത്തില്‍ ന്ധഓണനിലാവ്’ ഹ്യുമാനിറ്റേറിയന്‍ അവര്‍ഡ് സമ്മാനിച്ചു. സെപ്റ്റംബര്‍ എട്ടിന് അബ്ബാസിയ സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെറാള്‍ ജോസ് ഇടവകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. 

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി (സാമൂഹികക്ഷേമം) പി.പി. നാരായണന്‍, കെ. ജി. എബ്രഹാം, ജോണ്‍ മാത്യു, ആര്‍.സി. സുരേഷ്, ഡോ. അമീര്‍ അഹമ്മദ്, ജോയ് മുണ്ടക്കാട്ട്, ഷംല ബിജു, ജാക്‌സണ്‍ ചാക്കോ, ജോസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. 

ഇടുക്കി അസോസിയേഷന്‍ന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് സാന്ത്വനം വൈസ് പ്രസിഡന്റ് ബിനു സുകുമാരനും ജനറല്‍ സെക്രട്ടറി സന്തോഷ് ജോസഫിനും ഗോപിനാഥ് മുതുകാട് സമ്മാനിച്ചു. ചടങ്ങില്‍ കഅഗ വനിതാവേദിയുടെ ഉദ്ഘാടനം ഗോപിനാഥ് മുതുകാട്‌നിര്‍വഹിച്ചു. തുടര്‍ന്ന് സംഘടന അംഗങ്ങളുടെ കലാപരിപാടികളും ജിന്‍സ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക