Image

ഗാലയില്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ശിലാസ്ഥാപനം 16 ന്

Published on 14 September, 2017
ഗാലയില്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ശിലാസ്ഥാപനം 16 ന്

മസ്‌കറ്റ്: ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ശിലാസ്ഥാപന കര്‍മങ്ങള്‍ സെപ്റ്റംബര്‍ 16ന് (ശനി) നടക്കും. ഓര്‍ത്തഡോക്‌സ് സഭ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. 

രാവിലെ 6.30 ന് പ്രഭാത നമസ്‌കാരം, ഏഴിന് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 9.15 ന് പൊതുസമ്മേളനവും തുടര്‍ന്ന് ശിലയുടെ കൂദാശാ കര്‍മം, സമാപന ആശീര്‍വാദവും നേര്‍ച്ച വിളന്പ് എന്നിവ നടക്കുമെന്ന് വികാരി ഫാ.ജോര്‍ജ് വര്‍ഗീസ് അറിയിച്ചു.

ഓര്‍ത്തഡോക്‌സ് പള്ളിക്ക് ഒമാനില്‍ നിലവില്‍ റുവി, സോഹാര്‍, സലാലാ എന്നിവിടങ്ങളിലാണ് ഇടവകകള്‍ ഉള്ളത്. ഗാലയില്‍ പ്രോട്ടസ്റ്റന്റ് ചര്‍ച്ച് ഓഫ് ഒമാന്‍ ഹാളിലാണ് തിരുക്കര്‍മങ്ങള്‍ നടത്തിവരുന്നത്. ഓര്‍ത്തഡോക്‌സ് സഭയെ കൂടാതെ യാക്കോബായ, കോപ്റ്റിക് വിഭാഗങ്ങള്‍ക്കും സ്വന്തമായി പ്രാര്‍ഥനാലയങ്ങള്‍ നിര്‍മിക്കാന്‍ മതകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.

നേരത്തെ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യൂലിയോസ് മെത്രാപ്പോലീത്താക്ക് ഗാല പള്ളി വികാരിയുടെ നേതൃത്വത്തില്‍ റുവി ഗാല ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക