Image

എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി

വിനീത നായർ Published on 14 September, 2017
എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി
ന്യൂജേഴ്‌സി: സമൃദ്ധിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി എന്‍.എസ്.എസ് ന്യൂജേഴ്‌സി (നായര്‍ മഹാമണ്ഡലം) ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ പത്തിന്, രാവിലെ 11 മണിക്ക് ന്യൂജേഴ്‌സി എഡിസണ്‍ ഹോട്ടല്‍ രാരിറ്റന്‍ സെന്ററില്‍ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. പരമ്പരാഗതമായ രീതിയിലുള്ളവയും, പുതുമ നിറഞ്ഞതുമായ പരിപാടികളാല്‍ സമൃദ്ധമായ ഓണാഘോഷമാണ് നടന്നത്. മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന സമത്വസുന്ദരമായ ഒരു കാലമുണ്ടാകണം എന്ന് ലോകത്തുള്ള മലയാളികളാകെ ചിന്തിക്കുന്നതു കൊണ്ടാണ് ഓണം എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് ഒരു ഉത്സവമായി കൊണ്ടാടുന്നതെന്ന് എന്‍. എസ് .എസ് ന്യൂ ജേഴ്‌സി ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഒരു കാലമുണ്ടായിരുന്നുവെന്ന് ഓണസങ്കല്‍പം നമുക്കു പറഞ്ഞുതരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിരുന്നുവെന്ന് ചിന്തിച്ചാല്‍ ഭാവിയില്‍ അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന ചിന്തയ്ക്ക് കരുത്തുലഭിക്കും. ആ അര്‍ത്ഥത്തിലാണ് ഓണത്തിന്റെ ഐതീഹ്യം പ്രസക്തമാവുന്നത്.

മഹാബലിത്തമ്പുരാന്റെ എഴുന്നള്ളിപ്പോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.നവ്യ സുബ്രമണ്യം പ്രാര്‍ത്ഥന ഗാനമാലപിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മാലിനി നായര്‍ ഏവരെയും സ്വാഗതം ചെയ്തു. എന്‍. എസ്. എസ് ന്യൂജേഴ്‌സി പ്രസിഡന്റ് സുനില്‍ നമ്പ്യാര്‍ അധ്യക്ഷ പ്രസംഗം നടത്തി. ഡോ. നിഷ പിള്ള ഓണ സന്ദേശം നല്‍കി. മാലിനി നായരുടെ നേതൃത്വത്തില്‍ സൗപര്‍ണിക ഡാന്‍സ് അക്കാദമി അവതരിപ്പിച്ച തിരുവാതിര, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, ധ്വനി ഡാന്‍സ് ഗ്രൂപ്പിന്റെ ഗണേശ സ്തുതി,സുമ നായര്‍, സിദ്ധാര്‍ഥ്, സുനില്‍ നമ്പ്യാര്‍ എന്നിവരുടെ ഓണപ്പാട്ടുകള്‍, സംഗീതയും, അനിറ്റയും അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ്, മാലിനി നായരുടെ നേതൃത്വത്തില്‍ കേരളാ ഫാഷന്‍ ഷോ,ഫ്ളാഷ് മൊബ് തുടങ്ങി നിരവധി കലാപരിപാടിള്‍ നടന്നു. നാട്ടില്‍ നിന്നും മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ എല്ലാ മാതാപിതാക്കള്‍ക്കും പൂക്കള്‍ സമ്മാനിച്ച് എന്‍. എസ്. എസ്. ന്യൂ ജേഴ്‌സി സ്‌നേഹം അറിയിച്ചു.

എം ബി എന്‍ ഫൗണ്ടേഷന്‍ ഒക്ടോബര്‍ 15ന് ന്യൂജേഴ്സിയില്‍ അവതരിപ്പിക്കുന്ന പൂമരം ഷോയുടെ കിക്കോഫ് നടന്നു. വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖാ നായരെ എന്‍. എസ്. എസ്. ന്യൂജേഴ്‌സി ഈ ചടങ്ങില്‍ ആദരിച്ചു. സനാ നമ്പ്യാര്‍ ആയിരുന്നു എം സി. എന്‍. എസ്. എസ് ന്യൂജേഴ്സി സെക്രട്ടറി രഞ്ജിത്ത് പിള്ള നന്ദി ആശംസിച്ചതോടെ ന്യൂജേഴ്സിയില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ മികച്ച ഓണാഘോഷ പരിപാടികള്‍ക്കു തിരശീല വീണു .
എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി എന്‍.എസ്.എസ്. ന്യു ജെഴ്‌സിയുടെ ഓണാഘോഷം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക