Image

വട്ടംകാലായില്‍ ഭാസ്‌കര മേനോന്‍ നിര്യാതനായി

ജോസ് മാളേയ്ക്കല്‍ Published on 14 September, 2017
വട്ടംകാലായില്‍ ഭാസ്‌കര മേനോന്‍ നിര്യാതനായി
പുല്ലാട്: തൃശൂര്‍ പന്നിക്കവീട്ടില്‍ (വട്ടംകാലായില്‍) ഭാസ്‌കര മേനോന്‍ (86) നാട്ടില്‍ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.

ഭാര്യ: പരേതയായ സരോജിനിയമ്മ.

മക്കള്‍: ഹരീഷ് , ഗിരീഷ് (ഇരുവരും യു. എസ്. എ)

1970 കളില്‍ അമേരിക്കയില്‍ കുടിയേറി ഫിലാഡല്‍ഫിയായില്‍ താമസമുറപ്പിച്ച പരേതന്‍ ആദ്യകാല മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ (ഭെല്‍) ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ 1990 ന്റെ ആദ്യപകുതിയില്‍ അമേരിക്കയിലെ ജോലിയില്‍നിന്നും വിരമിച്ച് നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മക്കളെ സന്ദര്‍ശിക്കാന്‍ ഇടക്കിടെ ഫിലാഡല്‍ഫിയായില്‍ എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക