Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) Published on 14 September, 2017
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ: സെപ്‌റ്റെംബെര്‍ 10 ന് ഞായറാഴ്ച, ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഇടവക രൂപീകരിച്ചതിന്റെ 11ാം വാര്‍ഷികവും, ഫൊറോനായുടെ ഇടവകദിനവും, വൈവിധ്യമാര്‍ന്ന മത്സരങ്ങളും, ബാര്‍ബിക്ക് പാര്‍ട്ടിയുമായി ഉജ്ജ്വലമായി ആഘോഷിച്ചു. ദൈവാലയത്തിന്റെ പതിനൊന്നാം വാര്‍ഷികത്തോടനുബന്തിച്ച് ഇടവക സ്ഥാപിക്കുവാനും, തുടര്‍ന്ന് ഇത്രകാലം സംരക്ഷിക്കുകയും, അനവധിയായ നന്മകള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്ത കാരുണ്യവാനായ ദൈവത്തിന് നന്ദി അര്‍പ്പിച്ചുകൊണ്ട് രാവിലെ 9:45 ന്, ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഹൂസ്റ്റണിലും, ഫ്‌ലോറിഡയിലും മഹാമാരിയിലും, മറ്റ് അനിഷ്ഠങ്ങളിലും വേദനിക്കുന്നവര്‍ക്കുവേണ്ടിയും, കഴിഞ്ഞ 11 വര്‍ഷം ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ടും ആരാധന നടത്തി. ഫൊറോനായുടെ പ്രധാന കൈക്കാരന്‍ ശ്രീ. തോമസ് നെടുവാമ്പുഴ തിരി തെളിച്ച് ഇടവക ദിനം ഉദ്ഘാടനം ചെയ്തു. വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, സിസ്റ്റര്‍ ജൊസീന മണലേല്‍, കോര്‍ഡിനേറ്റര്‍ റ്റോണി പുല്ലാപ്പള്ളി, മെന്‍സ് മിനിസ്ടി കോര്‍ഡിനേറ്റര്‍ ജോയ് കുടശേരി, വുമെന്‍സ് മിനിസ്ടി കോര്‍ഡിനേറ്റര്‍ ഷീബാ മുത്തോലം, പി. ആര്‍. ഒ. ബിനോയി കിഴക്കനടി, മറ്റ് പാരീഷ് കൌണ്‍സില്‍ അംഗങ്ങളായ സാബു ഇലവുങ്കല്‍, കുര്യന്‍ നെല്ലാമറ്റം, സജി മാലിത്തിരുത്തേല്‍, നിതാ ചെമ്മാച്ചേല്‍, സാബു മുത്തോലം, ജേക്കബ് പുല്ലാപ്പള്ളി, തങ്കമ്മ നെടിയകാല, ഗ്രേസി വാച്ചാച്ചിറ, ജെയിംസ് വെട്ടിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റ്റോണി പുല്ലാപ്പള്ളി, ജോയ് കുടശേരി, ഷീബാ മുത്തോലം എന്നിവരുടെ നേത്യുത്വത്തില്‍ നടത്തിയ നിരവധി മത്സരങ്ങള്‍ക്ക് ഇടവക ജനങ്ങളുടെ നല്ല പങ്കാളിത്തത്തിനുള്ള വേദിയായി. സ്വാദിഷ്ടമായ വിഭവങ്ങള്‍ക്കൊണ്ട് സമ്യദ്ധമായ ബാര്‍ബിക്ക് പാര്‍ട്ടി, ഇടവക കൂട്ടായ്മക്ക് മാറ്റ് കൂട്ടി. അമേരിക്കന്‍ ജീവിതത്തില്‍, ജോലിതിരക്കിനിടയില്‍ ജീവിക്കുന്ന ഇടവകാംഗങ്ങള്‍ക്ക് തങ്ങളുടെ കൂട്ടായ്മ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ഒരു നല്ല അവസരമായിരുന്നു ഈ വാര്‍ഷികാഘോഷംഎന്ന് ഏവരും അഭിപ്രായപ്പെട്ടു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക