Image

ഡോ. എ.കെ.ബി. പിള്ള ഫൊക്കാന കേരള സെമിനാര്‍ അദ്ധ്യക്ഷന്‍

വിനീത നായര്‍ Published on 14 September, 2017
ഡോ. എ.കെ.ബി. പിള്ള ഫൊക്കാന കേരള സെമിനാര്‍ അദ്ധ്യക്ഷന്‍
ന്യൂജേഴ്‌സി: 2018 ജൂലൈ ആദ്യ വാരം ഫിലഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ സംഘടിപ്പിക്കുന്ന കേരള സെമിനാറിന്റെ അദ്ധ്യക്ഷനും മോഡറേറ്ററ്റും ആയി എഴുത്തുകാരനും ചിന്തകനുമായ ഡോ.എ.കെ.ബി.പിള്ളയെ നിയമിച്ചതായി ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കേരള സെമിനാറിനെക്കുറിച്ചു ദീര്‍ഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ഫൊക്കാന കണ്‍വെന്‍ഷന്റെ വിജയത്തിന് ഒരു പ്രധാന ഘടകമായിരിക്കുമെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

അനേക വര്‍ഷങ്ങളായി കേരള വികാസ യജ്ഞങ്ങളില്‍ പല പദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന, ഫൊക്കാനയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെമിനാറുകള്‍ക്ക് (കേരളത്തിലും അമേരിക്കയിലും) നേതൃത്വം നല്‍കിയിട്ടുള്ള ആളാണ് ഡോ.എ.കെ.ബി. ഫൊക്കാനയുടെ സ്ഥാപക സമ്മേളനം മുതല്‍ ന്യൂയോര്‍ക്ക് റീജിയണല്‍ അദ്ധ്യക്ഷന്‍, കോണ്‍സ്റ്റിട്യൂഷന്‍ കമ്മറ്റിയംഗം, സെമിനാര്‍ അദ്ധ്യക്ഷന്‍, തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിജ്ഞാനപ്രദമായ ഉപാധികള്‍, സാര്‍വ്വദേശീയമായ അംഗീകാരം നേടിയിട്ടുണ്ട്. ഉള്‍കാഴ്ചകൊണ്ട് അനുഗ്രഹീതനായ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ വ്യക്തിവികാസത്തിനും, സമൂഹത്തിനും പ്രയോജനകരമാണ്. പതിനഞ്ചു മലയാളപുസ്തകങ്ങളുടേയും, ആറ് ഇംഗ്ലീഷ് പുസ്തകങ്ങളുടേയും ഗ്രന്ഥകാരനാണ് ഡോ.എ കെ.ബി.

അമേരിക്കന്‍ മലയാളികള്‍ ജന്മഭൂമിയില്‍ നിന്നും അന്യമായി പോവുകയല്ലേ, പ്രത്യേകിച്ചു പുതിയ തലമുറകള്‍ എന്ന് ആശങ്കപ്പെടുന്നു ഡോ.എ കെ.ബി.പിള്ള .

എന്നാല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കേരളവുമായി ഉറ്റബന്ധം പുലര്‍ത്തുന്നതുകൊണ്ടുള്ള അസാധാരണായ നേട്ടങ്ങളും, കേരളത്തെ ച്യുതിയില്‍ നിന്നും സുഭിക്ഷതയിലേക്കുള്ള പരിവര്‍ത്തന ശ്രമങ്ങളില്‍, സാമ്പത്തികമായും, സാംസ്കാരികമായും കൈവരിക്കാന്‍ കഴിയുന്ന കാര്യങ്ങളും, ഡോ.എ.കെ.ബി.പിള്ളയുടെ നേതൃത്വത്തില്‍ കേരള സെമിനാറില്‍ ചര്‍ച്ച ചെയ്യുകയും നവീനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു .

കേരളത്തിന്റെ വികസന വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള മറ്റു പലരും ഈ സെമിനാറില്‍ പങ്കെടുക്കും. ഈ സെമിനാറിന്റെ ഒരു പ്രത്യേകത കേരളാ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ, പല പദ്ധതികളും നടപ്പാക്കാനുള്ള ശ്രമമാണ്.

സെമിനാറില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രധാന വിഷയങ്ങള്‍:

1) അമേരിക്കന്‍ മലയാളികളുടെ കേരളത്തിലെ സ്വത്തുക്കളുടെ സംരക്ഷണം
2) പ്രകൃതിയുടെ പുനഃനിര്‍മ്മാണം
3) വായു ജല ശുദ്ധീകരണം
4) ചവറുനീക്കാനുള്ള സ്ഥിരം പദ്ധതികള്‍
5) പൂര്‍ണ്ണമായ സ്വാശ്രയത്വം ലക്ഷ്യമാക്കി, കൃഷിയുടെ (നെല്ല്, തെങ്ങ്, മറ്റു വിളകള്‍) പുനരുദ്ധാരണം.
6) കൈത്തറി ഉല്പന്നങ്ങള്‍ക്കും, കൈതൊഴില്‍ സൃഷ്ടികള്‍ക്കും സാര്‍വ്വദേശീയമായ മാര്‍ക്കറ്റുകള്‍ കണ്ടുപിടിയ്ക്കല്‍
7) ആയൂര്‍വേദത്തിന്റെ ഗുണമേന്മ ഉറപ്പിക്കാനും ഉപയോഗം വര്‍ദ്ധിപ്പിക്കാനും ഉള്ള ഗവേഷണ റിപ്പോര്‍ട്ട്
8) കേരളത്തില്‍ സാര്‍വ്വത്രികമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാര്‍വ്വദേശിയ പ്രമുഖമാക്കാനുള്ള സാധ്യതകള്‍
9) കാഴ്ച ബംഗ്ലാവുകള്‍, പുരാവസ്തു കേന്ദ്രങ്ങള്‍ തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളുടെ സാര്‍വ്വദേശീയ പ്രമുഖമായ വികാസം
10) ദൃശ്യകലകള്‍
11) ടൂറിസ്സം, സാര്‍വ്വദേശീയ പ്രമുഖമാക്കി, ഉയര്‍ന്ന വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികള്‍

പ്രബന്ധം അവതരിപ്പിക്കാനും, ചര്‍ച്ചകളില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് ഡോ.എ.കെ.ബി.പിള്ളയുമായി ബന്ധപ്പെടണം.
Email: drakbconsultancy@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക