Image

പി.കെ നാരായണ പണിക്കരുടെ നിര്യാണത്തില്‍ ഫ്‌ളോറിഡയില്‍ അനുശോചന യോഗം

എബി ആനന്ദ്‌, ഫ്‌ളോറിഡ Published on 07 March, 2012
പി.കെ നാരായണ പണിക്കരുടെ നിര്യാണത്തില്‍ ഫ്‌ളോറിഡയില്‍ അനുശോചന യോഗം
ഫ്‌ളോറിഡ: എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌ പി.കെ. നാരായണ പണിക്കരുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട്‌ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഫ്‌ളോറിഡയിലെ കോറല്‍ സ്‌പ്രിംഗില്‍ യോഗം ചേര്‍ന്നു.

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ദേശീയ ട്രഷറര്‍ സുനില്‍ തൈമറ്റം, കേരള സമാജം പ്രസിഡന്റ്‌ ജോയി കുറ്റിയാനി, നവകേരളാ പ്രസിഡന്റ്‌ ഷീലാ ജോസ്‌, ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജിജി നീലത്തുംമുക്കില്‍, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ തങ്കച്ചന്‍ കിഴക്കേപറമ്പില്‍ എന്നിവര്‍ അനുശോചന പ്രസംഗം നടത്തി.

ഇരുപത്തെട്ട്‌ വര്‍ഷക്കാലം നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായും പിന്നീട്‌ പ്രസിഡന്റും ആയിരുന്ന നാരായണ പണിക്കര്‍, കേരളത്തില്‍ മതസൗഹാര്‍ദ്ദാന്തരീക്ഷം വളര്‍ത്തുവാന്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ മഹനീയ വ്യക്തിത്വമായിരുന്നുവെന്ന്‌ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ആനന്ദന്‍ നിരവേല്‍ പറഞ്ഞു.

മുന്‍ മന്ത്രിയും ചങ്ങനാശേരി എംഎല്‍എയുമായിരുന്ന സി.ഫ്‌ തോമസ്‌ നാട്ടില്‍ നിന്നും അനുശോചനം അറിയിച്ചു. ആദര്‍ശപരമായ നിലപാടുകള്‍ കൊണ്ടും ലളിതമായ ജീവിതശൈലികൊണ്ടും കേരളീയ മനസ്സില്‍ വലിയ സ്ഥാനം നേടാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞുവെന്നും സി.എഫ്‌ തോമസ്‌ അനുസ്‌മരിച്ചു.

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ജനറല്‍ സെക്രട്ടറി സുരേഷ്‌ നായര്‍ സ്വാഗതവും കേരളാ ഹിന്ദൂസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ പ്രസിഡന്റ്‌ രാമന്‍ നായര്‍ കൃതജ്ഞതയും പറഞ്ഞു.
പി.കെ നാരായണ പണിക്കരുടെ നിര്യാണത്തില്‍ ഫ്‌ളോറിഡയില്‍ അനുശോചന യോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക