Image

ദിലീപിനെ ബോധപൂര്‍വം കുടുക്കിയതാണെന്ന്‌ ആവര്‍ത്തിച്ച്‌ പി.സി.ജോര്‍ജ്‌

Published on 15 September, 2017
ദിലീപിനെ ബോധപൂര്‍വം കുടുക്കിയതാണെന്ന്‌ ആവര്‍ത്തിച്ച്‌ പി.സി.ജോര്‍ജ്‌

കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ബോധപൂര്‍വം കുടുക്കിയതാണെന്ന്‌ ആവര്‍ത്തിച്ച്‌ പി.സി.ജോര്‍ജ്‌ എംഎല്‍എ.

 ഇതിനു പിന്നില്‍ സിപിഎം നേതാവിന്‍റെ മകനും എഡിജിപി ബി.സന്ധ്യയും പ്രമുഖ നടിയുമാണ്‌.  ജോര്‍ജ്‌ കുറ്റപ്പെടുത്തി.

ഇപ്പോള്‍ ഈ കേസ്‌ അന്വേഷിക്കുന്നത്‌ വട്ടിളകിയ അന്വേഷണ സംഘമാണെന്നും എന്തുകൊണ്ടാണ്‌ 
ദിലീപിന്‌ജാമ്യം നല്‍കാത്തതെന്ന്‌ കോടതി വ്യക്തമാക്കണമെന്നും ജോര്‍ജ്‌ തുറന്നടിച്ചു. 

ദിലീപിനെ കുടുക്കുന്നതിന്‍റെ ഭാഗമായി, നാദിര്‍ഷയെ പോലീസ്‌ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ജോര്‍ജ്‌ ആരോപിച്ചു

ആക്രമിക്കപ്പെട്ട നടിയേക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്‌ പറഞ്ഞ ജോര്‍ജ്‌ തനിക്കെതിരെ കേസെടുക്കാന്‍ തക്ക തെളിവുകളൊന്നും പോലീസിന്‍റെ പക്കലില്ലെന്നും വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക