Image

ഈഴവ സമുദായത്തിന്റെ ഉത്ഭവവും ചരിത്രാന്വേഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 15 September, 2017
ഈഴവ സമുദായത്തിന്റെ ഉത്ഭവവും ചരിത്രാന്വേഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)
ഈഴവര്‍ കേരളത്തിലെ പ്രബലമായ ഒരു സമുദായമായി അറിയപ്പെടുന്നു. കേരള ജനസംഖ്യയില്‍ നാല്‍പ്പതു ശതമാനത്തോളം ഈഴവരാണ്. നീണ്ടകാലം സമൂഹത്തില്‍നിന്നും വിലക്കുകല്‍പ്പിച്ചിരുന്നതിനാല്‍ അവരെ പുറം ജാതികളായി വര്‍ണ്ണജാതികള്‍ കരുതിയിരുന്നു. അതേ സമയം നായന്മാരോട് ജാതിയില്‍ കൂടിയവര്‍ക്ക് വിവേചനമുണ്ടായിരുന്നില്ല. കേരളത്തില്‍ മറ്റെല്ലാ ജാതികള്‍ക്കുമുമ്പേ ആദ്യമായി കുടിയേറിയവരും ഈഴവരെന്നു അനുമാനിക്കുന്നു. കാലക്രമേണ അവര്‍ ഹിന്ദു മതം സ്വീകരിക്കുകയും ശ്രീ നാരായണ ഗുരുവിനെപ്പോലുള്ളവരുടെ ഉപദേശങ്ങള്‍ പഠിക്കുകയും ചെയ്തു. സമുദായ ഉയര്‍ച്ചക്കായി വിദ്യാഭ്യാസ മേഖലകളിലും ഈഴവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വന്തമായി സ്കൂളുകളും തുടങ്ങി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് അവര്‍ക്ക് മലബാര്‍ സിവില്‍ സര്‍വീസ് നിയമനങ്ങള്‍ നല്‍കിയും മറ്റു സമുദായ പുരോഗതികള്‍ക്കും സഹായിച്ചിരുന്നു. അനേകര്‍ രാഷ്ട്രീയത്തിലും ഉയര്‍ച്ചകള്‍ പ്രാപിച്ചിരുന്നു. ഭൂരിഭാഗം ഈഴവരും മാര്‍ക്‌സിറ്റ് പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസപരമായും രാഷ്ട്രീയ ഉയര്‍ച്ചകളിലും ഈഴവര്‍ വളരെയേറെ നേട്ടങ്ങള്‍ നേടിയിട്ടുണ്ട്. ഇന്നവര്‍ ഹിന്ദു സമുദായത്തിന് പുറത്തുള്ളവരല്ല. സാമൂഹികമായ അന്തസ്സ് പൂര്‍ണ്ണമായും നേടി കഴിഞ്ഞിരിക്കുന്നു. ഈഴവര്‍ ഇന്ന് ബലവത്തും സാമ്പത്തികമായി പുരോഗമിച്ച ഒരു സമുദായവുമാണ്.

ചേര രാജവംശം സ്ഥാപിച്ച 'വില്ലവര്‍' സമൂഹത്തിലെ അനന്തരഗാമികളാണ് ഈഴവര്‍ എന്ന് വിശ്വസിക്കുന്നു. ദ്രാവിഡ വംശജരായ ചേര രാജാക്കന്മാര്‍ ഒരിക്കല്‍ കേരളം ഭരിച്ചിരുന്നു. അവരുടെയിടയില്‍ ആയുര്‍വേദ വൈദ്യര്‍, യുദ്ധപ്പോരാളികള്‍, കളരിപ്പയറ്റ് പഠിപ്പിക്കുന്നവര്‍, കൃഷിക്കാര്‍, സിദ്ധന്മാര്‍, കച്ചവടക്കാര്‍ എന്നിങ്ങനെ എല്ലാ തുറകളിലും ജോലിചെയ്യുന്നവരുണ്ട്. ചിലര്‍ വസ്ത്രങ്ങള്‍ നിര്‍മ്മിയ്ക്കുന്നു. മദ്യം വില്‍ക്കുന്നവരും തെങ്ങും പനയും ചെത്തി മദ്യം എടുക്കുന്നവരുമുണ്ട്. ഇവരുടെ ഉപവിഭാഗമായ ചേകവര്‍ രാജ്യം പരിരക്ഷിക്കുന്ന പോരാളികളായിരുന്നു. പേരു കേട്ട കളരിപ്പയറ്റുകാരും അവരുടെയിടയില്‍ ഉണ്ടായിരുന്നു. പ്രസിദ്ധ സര്‍ക്കസ് കമ്പനികളും നടത്തിയിരുന്നത് ഈഴവരായിരുന്നു.

ഈഴവരുടെ ഉത്ഭവം എങ്ങനെയെന്ന് ദുരൂഹതകളിലും ഐത്യഹ്യ കഥകളിലും ഒളിഞ്ഞിരിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആഘോഷിച്ചിരുന്ന വടക്കന്‍ പാട്ടുകളില്‍ 'ആരോമല്‍ ചേവകര്‍ തങ്ങളുടെ പൂര്‍വികര്‍ക്ക് ലങ്കായെന്ന സ്ഥലത്ത് പുരാതനമായ വീടുകള്‍ ഉണ്ടായിരുന്നുവെന്നു' പാടുന്നുണ്ട്. ഈ പദ്യം പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിച്ചതല്ലെന്നും രചിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്നും വാദങ്ങളുമുണ്ട്. ഈഴവരുടെ പൗരാണിക കാലം അറിയാന്‍ വില്ലടിച്ചാന്‍ പാട്ട് തെളിവല്ലെന്നും വാദിക്കുന്നു. തെങ്ങും പനയും ചെത്തുന്ന തൊഴിലുകളില്‍ ഈഴവര്‍ ഏര്‍പ്പിട്ടിരുന്നതുകൊണ്ട് തെങ്ങിന്‍ തൈകളും പനയുടെ തൈകളും അവര്‍ ശ്രീലങ്കയില്‍ നിന്നും കൊണ്ടുവന്നുവെന്നു വിശ്വസിക്കുന്നു.

വടക്കേ മലബാറില്‍ അവരെ തീയ്യന്മാര്‍ എന്നും തെക്ക് അവരെ ഈഴവരെന്നും ചൊവോന്മാരെന്നും പറയുന്നു. തീയ്യരും ഈഴവരും ഒന്നാണെന്ന് തീയ്യ സമുദായം അംഗീകരിക്കുന്നില്ല. തീയ്യര്‍ ഒരു പ്രത്യേക വംശമാണെന്നും ഈഴവ ജാതിയില്‍പ്പെട്ടവരല്ലെന്നും അവകാശവാദങ്ങളുണ്ട്. തീയ്യരുടെ 'ഇല്ലം ' സമ്പ്രദായം അതിനൊരു തെളിവാണ്. 'എട്ടു ഇല്ലങ്ങള്‍' ചേര്‍ന്നതാണ് തീയ്യ വംശം. ഗോത്രീയതമായ ഈ സമ്പ്രദായം ഈഴവരുടെ സാമൂഹിക പശ്ചാത്തലത്തില്‍ കാണപ്പെടുന്നില്ല. 'ഈഴവ' എന്നാല്‍ പരസ്പര ബന്ധമില്ലാത്ത പല ജാതികള്‍ കൂടിയതാണ്. ചൊവോന്‍, പണിക്കര്‍, ചാന്നാര്‍, ഇരുവ, ഈഴവ, കാരണവര്‍ എന്നിങ്ങനെ അനേക ഉപവിഭാഗങ്ങള്‍ ഈഴവരില്‍ കാണാം. എന്നാല്‍ തീയ്യന്മാരില്‍ തനതായ സാംസ്ക്കാരിക പാരമ്പര്യമുണ്ട്. അവര്‍ വ്യക്തമായ ഒരു വംശമാണ്.

ഈഴവരും തീയ്യരും വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടാറില്ല. ബ്രിട്ടീഷ്കാര്‍ ഭരിക്കുന്ന കാലത്ത് തീയ്യര്‍ക്ക് വോട്ടവകാശം നല്‍കിയപ്പോള്‍ ഈഴവര്‍ക്ക് നല്‍കിയിരുന്നില്ല. തീയ്യര്‍ മരുമക്കത്തായം പിന്തുടരുമ്പോള്‍ ഈഴവര്‍ മക്കത്തായം പിന്തുടരുന്നു. തീയ്യര്‍ക്കിടയില്‍ സ്ത്രീധന സമ്പ്രദായം ഇല്ല. എന്നാല്‍ ഈഴവര്‍ക്കിടയില്‍ സ്ത്രീധന സമ്പ്രദായമുണ്ട്. തീയ്യര്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശമുണ്ട്. പാരമ്പര്യ സ്വത്തുക്കള്‍ അമ്മയിലൂടെ മാത്രം. അതേ സമയം ഈഴവര്‍ക്ക് പാരമ്പര്യ സ്വത്ത് അച്ഛനില്‍ക്കൂടി മാത്രവുമാണ്. ഈഴവരുടെയും തീയ്യന്മാരുടെയും ഗ്രഹ നിര്‍മ്മാണങ്ങള്‍ വ്യത്യസ്തമായ രീതിയിലെന്നും കാണാം.

ഈഴവര്‍ ബുദ്ധമതക്കാരുടെ പാരമ്പര്യം അവകാശപ്പെടുമ്പോള്‍ തീയ്യര്‍ക്ക് അങ്ങനെയൊരു പാരമ്പര്യമില്ല. തീയ്യര്‍ മെഡിറ്ററേനിയന്‍ ജനിതകം അവകാശപ്പെടുമ്പോള്‍ ഈഴവര്‍ ശ്രീ ലങ്കന്‍ വംശാവലിയില്‍ വിശ്വസിക്കുന്നു. മലബാര്‍ പ്രവിശ്യയിലുണ്ടായിരുന്ന 'തീയ്യര്‍' ബ്രിട്ടീഷ് ഇന്ത്യയില്‍ ഉയര്‍ന്ന ജോലികള്‍ നോക്കിയിരുന്നവരും പ്രബല വിഭാഗവുമായിരുന്നു. ശൈവാരാധനയും വൈഷ്ണാരാധനയും അവരുടെയിടയില്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ്കാരുടെ കാലത്ത് അവരെ ഉന്നത ജാതികളായി കരുതിയിരുന്നു. എന്നാല്‍ ആര്‍. ശങ്കറുടെ കാലത്ത് 1960ല്‍ അവരെ ഒബിസി വിഭാഗങ്ങളാക്കി. പിന്നീട് തീയ്യരും ഈഴവരും ഒന്നാണെന്ന് പ്രചരിപ്പിക്കാനും ആരംഭിച്ചു. തീയ്യന്മാര്‍ ഇന്‍ഡോ ആര്യന്മാരെന്ന് അവകാശപ്പെടുമ്പോള്‍ ഈഴവര്‍ ശ്രീ ലങ്കയിലെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നു.

കോഴിക്കോട് കോരപ്പുഴയ്ക്ക് അക്കരെ ജീവിച്ചിരുന്ന വിഭാഗമാണ് തീയ്യര്‍. എന്നാല്‍ ഈഴവര്‍ തിരുവിതാംകൂര്‍ ഭാഗത്തും. യാത്രാ സൗകര്യങ്ങളില്ലാത്ത കാലത്ത് ഇത്രമാത്രം വിദൂരതയില്‍ താമസിച്ചിരുന്ന ഈഴവരും തീയ്യരും തമ്മില്‍ സാംസ്ക്കാരികപരമായി യാതൊരു ബന്ധത്തിനും സാധ്യതയില്ല. തീയ്യരുടെ വിവാഹ, മരണ ആചാരങ്ങളും ഈഴവരുടേതില്‍ നിന്നും വ്യത്യസ്തമായി കാണാം. ഇന്ത്യ സര്‍ക്കാരിന്റെ രേഖകളിലും തീയ്യന്മാരെ പ്രത്യേക വിഭാഗമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

ശബ്ദോത്ഭത്തി ശാസ്ത്രമനുസരിച്ച് 'ഈഴവന്‍' എന്ന വാക്ക് 'ഈഴം' എന്ന വാക്കില്‍നിന്നും ലോപിച്ചതെന്നു വിശ്വസിക്കുന്നു. ഈഴം എന്ന് പറഞ്ഞാല്‍ ശ്രീ ലങ്കയെ വിശേഷിപ്പിക്കുന്ന പദമാണ്. ചൊവോന്‍ എന്ന പദം 'സേവകന്‍' എന്ന് അര്‍ത്ഥം ധ്വാനിക്കുന്നു. ഈഴവര്‍ കേരളത്തിലെ മറ്റേതു ജാതികളെക്കാളും ഏറ്റവും അതിപുരാതനമായ വംശമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഒമ്പതാം നൂറ്റാണ്ടിലുള്ള തരിശാ പള്ളി ചെപ്പേടിലും തഞ്ചാവൂര്‍ ചെപ്പേടിലും ഈഴവരുടെ പേര് ലിഖിതം ചെയ്തിട്ടുണ്ട്. അവരുടെ തൊഴില്‍ തെങ്ങു ചെത്തും പനചെത്തും മാത്രമായിരുന്നില്ല, കൃഷിക്കാരുമായിരുന്നു. തൊഴിലനുസരിച്ച് അവര്‍ രാജാവിന്റെ സുരക്ഷിതാ സൈന്യകരുമായിരുന്നു.

കേരളം മുഴുവന്‍ നാഗാരാധന ഈഴവരുടെ ഇടയിലുമുണ്ട്. വീടിനോടനുബന്ധിച്ചുള്ള ചെറിയ കാടുകളിലായി സര്‍പ്പക്കാവുകളും നിര്‍മ്മിക്കുന്നു. സര്‍പ്പത്തിന്റെ ബിംബം പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. വയനാട്ടു കുളവന്‍, കതിവന്നൂര്‍ വീരന്‍, പൂമാരുതന്‍, മുത്തപ്പന്‍ എന്നീ ദൈവങ്ങളെ ഈഴവര്‍ പൂജിക്കുന്നു. ഈഴവരും ബുദ്ധന്മാരും തമ്മിലുള്ള ബന്ധം സംബന്ധിച്ചും ചരിത്രത്തിലെ ചര്‍ച്ചാവിഷയങ്ങളാണ്. 'ഈഴവരുടെ ദൈവങ്ങളായ ചിറ്റനും അരത്തനും ബുദ്ധന്മാരുടെ സിദ്ധനും അര്‍ഹതനുമെന്നു' സി.വി. കുഞ്ഞുരാമന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. കൂടാതെ ഈഴവരുടെ ആരാധന കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നിരുന്ന പണ്ടാര സമൂഹങ്ങള്‍ ബുദ്ധ സന്യാസികളെന്നും പറയുന്നു.

ഈഴവര്‍ പൊതുവെ പൂജകളില്‍ വലിയ താല്പര്യമോ ദൈവ ശാസ്ത്രങ്ങളില്‍ പ്രാധാന്യമോ കല്പിക്കാറില്ല. അത് അവരുടെ ബുദ്ധപാരമ്പര്യത്തെ കുറിക്കുന്നു. ഈസ്റ്റ് യൂറേഷ്യന്‍ സമതലങ്ങളിലുണ്ടായിരുന്ന മംഗോളിയന്‍ ജനിതകമായി സാമ്യമുണ്ടെന്നും അവരുടെ ജെനറ്റിക്ക് പഠനം വ്യക്തമാക്കുന്നുണ്ട്. ഈഴവരുടെ ആചാരങ്ങള്‍ വളരെ പ്രാചീനമായതുകൊണ്ടു അവരുടെ ഉത്ഭവം സംഘ കാലത്തു മുമ്പുള്ള തമിഴകത്ത് നിന്നുമാവാം. മുരുഗനെയും കാളിയെയും ആരാധിക്കുന്നത് തമിഴു പാരമ്പര്യത്തെ ചൂണ്ടികാണിക്കുന്നു. ഈഴവര്‍ പൂജിക്കുന്ന ചാത്തന്‍, ചിത്തന്‍, അരത്തന്‍ ദൈവങ്ങള്‍ തമിഴ്‌നാട്ടുകാര്‍ ആചരിക്കുന്ന ദൈവങ്ങളുംകൂടിയാണ്.

ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാനുവല്‍ എഴുതിയ ടി.കെ.വേലുപ്പിള്ള വിശ്വസിച്ചിരുന്നത് 'തുളു ബ്രാഹ്മണര്‍ കേരളത്തില്‍ വരുന്നതിനുമുമ്പ് ഈഴവര്‍ ധനികരായിരുന്ന ഒരു വര്‍ഗ്ഗവും അധികാരികളില്‍ സ്വാധീനമുള്ളവരെന്നുമായിരുന്നു. കൂട്ടമായി ഇത്രമാത്രം ഈഴവര്‍ ശ്രീലങ്കയില്‍ നിന്ന് വന്നവരെന്നു വിശ്വസിക്കാനും പ്രയാസമെന്നു ചിന്തിക്കുന്നവരുമുണ്ട്. ഈഴവര്‍, അഞ്ചാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും മദ്ധ്യേ തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ 'മുണ്ടക ദ്രാവിഡ'രെന്നും ചരിത്രം വ്യാഖ്യാനിക്കുന്നു. അവര്‍ രാഷ്ട്രീയ ശത്രുക്കളില്‍ നിന്നും രക്ഷപെട്ടു ഓടി വന്നവരായിരുന്നു.

ഈഴവരുടെ പൂര്‍വിക തലമുറകള്‍ രാജ സേവനത്തിലും രാജാക്കന്മാരുടെ സൈന്യങ്ങളിലും പ്രവര്‍ത്തിച്ചിരുന്നതായി ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ എല്ലാ രാജാക്കന്മാരുടെ കീഴിലും സൈന്യ സേവനത്തിനായി ഈഴവര്‍ സേവനം ചെയ്തിട്ടുണ്ട്. 'ഈഴവ' എന്ന വാക്ക് ആദ്യം കണ്ടത് ബി.സി.മൂന്നാം നൂറ്റാണ്ടിലുള്ള മധുരയ്ക്കടുത്തുളള അരിട്ടപ്പറ്റി കൊത്തുപണിയില്‍ നിന്നാണ്. അതില്‍ നെല്‍വേലി തലവനായിരുന്ന ഒരു 'ഈലവ പെരുമാളിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ കിളവളവ് (ഗശഹമ്മഹമ്ൗ) ജൈനന്മാരുടെ ഗുഹയുടെ പരിസരങ്ങളിലും ഒരു ഈഴവന്‍ അവിടെ ബുദ്ധന്മാരുടെ ആശ്രമം പണിതുവെന്നു കൊത്തി വെച്ചിട്ടുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ അലകര്‍മലൈ കൊത്തുപണിയില്‍ 'ഒരു ഈഴവ തേവന്‍' വസ്ത്ര കച്ചവടക്കാരനെപ്പറ്റിയും പറഞ്ഞിട്ടുണ്ട്.

കര്‍ണ്ണാടകയിലെ 'നരസിംഹന്‍' എന്ന രാജാവ് 'ആലി' എന്ന് പേരുള്ള പാണ്ഡിയന്‍ രാജകുമാരിയെ വിവാഹം ചെയ്തിരുന്നുവെന്നും ഒരു ഐതിഹ്യ കഥയുണ്ട്. രാജകീയ ദമ്പതികള്‍ സിലോണില്‍ താമസമാക്കുകയും അവിടെ പ്രഭുക്കളെപ്പോലെ ജീവിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കാലശേഷം ബന്ധു ജനങ്ങളും ആരാധകരും വീണ്ടും ജന്മസ്ഥലത്ത് മടങ്ങി വന്നു. ഈ രാജകീയ വംശാവലി ഈഴവരുടെ പൂര്‍വികരെന്നും പറയപ്പെടുന്നു. രാജകീയ പരമ്പരകള്‍ക്ക് പിന്‍ബലം നല്‍കിക്കൊണ്ട് തെക്കേ തിരുവിതാംകൂറിലുള്ള ഈഴവരെ മുതലിയാറെന്നു വിളിക്കുന്നത് കാണാം. പുലയരും അതില്‍ താണവരും ഈഴവരെ രാജാക്കന്മാര്‍ക്കു തുല്യമായി മൂത്ത തമ്പുരാനെന്നും നാനാരെന്നും വിളിച്ചിരുന്നു.

മലയാളത്തിലെ ചില നാടോടി പാട്ടുകളനുസരിച്ച് ഈഴവര്‍ ശ്രീ ലങ്കയില്‍നിന്ന് അവിടുത്തെ രാജാവയച്ച നാലു യുവാക്കളുടെ സന്തതി പരമ്പരകളെന്നും വിശ്വസിക്കുന്നു. ഒന്നാം നൂറ്റാണ്ടില്‍ ഭാസ്ക്കര രവി വര്‍മ്മ എന്ന ചേര രാജാവിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു അവര്‍ രാജകൊട്ടാരത്തിന്റെ ചുമതലകള്‍ വഹിക്കാന്‍ വന്നത്. ഇവരെ തെങ്ങു കൃഷിയുടെ ചുമതലകള്‍ ഏല്‍പ്പിച്ചുവെന്നു പറയപ്പെടുന്നു. മറ്റൊരു കഥ ചേര രാജാവിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് രാജ്യത്തു ക്രമസമാധാനം പരിപാലിക്കാനും ആഭ്യന്തര യുദ്ധം ഒഴിവാക്കാനും ശ്രീ ലങ്കന്‍ രാജാവ് കളരിപ്പയറ്റിലെ വിദഗ്ദ്ധരെ കേരളത്തിലേയ്ക്ക് അയച്ചുവെന്നാണ്. ഈഴവര്‍ ശ്രീലങ്കയില്‍ നിന്നു വന്നെത്തിയ ഈ വിദഗ്ദ്ധരുടെ സന്താന പരമ്പരകളായി കരുതപ്പെടുന്നു.

ചേരവംശത്തിന്റെ സ്ഥാപകര്‍ 'വില്ലവര്‍' ഗോത്രക്കാരാണെന്ന് അനുമാനങ്ങളുണ്ട്. വില്ലവരെ ഈലവര്‍ എന്നും തിരുവിതാംകൂറില്‍ ഈഴവരെന്നും അറിയപ്പെടുന്നു. വില്ലവര്‍ യോദ്ധാക്കളായി രാജാക്കന്മാര്‍ക്കുവേണ്ടി യുദ്ധം ചെയ്തിരുന്നു. മഹാകവി കുമാരനാശാന്റെ കവിതകളായ നളിനി, ലീല, കരുണ, ചണ്ടാല ഭിക്ഷുകി എന്നീ കവിതകളെല്ലാം ശ്രീലങ്കന്‍ ബുദ്ധന്മാരുടെ മഹത്വമാണ് കുറിക്കുന്നത്. കവി വിശ്വസിച്ചിരുന്നതും ശ്രീ ലങ്കയിലെ ബുദ്ധന്മാര്‍ അദ്ദേഹത്തിന്‍റെ പൂര്‍വികരുടെ ഗോത്ര
പരമ്പരകളിലുള്ളവരെന്നായിരുന്നു. ബുദ്ധമത പാരമ്പര്യം ഉപേക്ഷിക്കാത്തതിനാല്‍ ബ്രാഹ്മണര്‍ അവരെ ജാതിക്കു പുറത്തുള്ളവരായി കരുതിയിരുന്നു. ശ്രീ ലങ്കയിലെ ഈഴം, ഈലം എന്നീ പദങ്ങളും അവരുടെ ഉത്ഭവം ശ്രീലങ്കയില്‍ നിന്നുമെന്ന തെളിവുകള്‍ക്കു ബലം നല്‍കുന്നു.

പൗരാണിക വടക്കന്‍ പാട്ടുകളിലും ചരിത്രത്തിന്റെ മറ്റു ദര്‍ശനങ്ങളിലും ഈഴവരെ യുദ്ധക്കളങ്ങളില്‍ രണവീരന്മാരായി ചിത്രീകരിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ കൊച്ചി രാജാക്കന്മാരുടെ കീഴിലും സാമൂതിരിമാരുടെ കീഴിലും ഈഴവര്‍ പട്ടാളക്കാരായി സേവനം ചെയ്തിരുന്നു. അനേകര്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും കൊട്ടാരം സൂക്ഷിപ്പുകാരായിരുന്നു. ചിലര്‍ കളരിപ്പയറ്റ് പഠിപ്പിക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ശബരിമല അയ്യപ്പന്‍ ഈഴവ കുടുംബമായ ചീരപ്പാഞ്ചിറ കുടുംബത്തില്‍ നിന്ന് കളരിപ്പയറ്റ് പഠിച്ചുവെന്നും പറയപ്പെടുന്നു. കുളത്തൂരുള്ള ഒരു ഈഴവ തറവാട്ടിലെ പണിക്കര്‍മാര്‍ എട്ടുവീട്ടില്‍ പിള്ളമാരെ കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നു. അവരുടെ പിന്തലമുറകള്‍ തിരുവനന്തപുരത്ത് 'തൊഴുവന്‍കോഡ്' കളരി ദേവതയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രസിദ്ധ യുദ്ധ വീരരായ ഉണ്ണിയാര്‍ച്ചയും ആരോമല്‍ ചേവരും ഈഴവരായിരുന്നു. ചേകവര്‍ അഥവാ ചോവോന്മാര്‍ രാജ്യത്തിലെ പട്ടാള വിഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.

ആയുര്‍വേദത്തിലും ഈഴവരില്‍ അനേകര്‍ പാണ്ഡ്യത്യം നേടിയവരുണ്ട്. 1675ല്‍ ഒരു ഡച്ചുകാരന്‍ മലയാളത്തിലെ ആദ്യ ഗ്രന്ഥങ്ങളിലൊന്നായ 'ഹോര്‍ട്ടസ് ഇന്‍ഡിക്കസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആലപ്പുഴ 'കരപ്പുറം കടക്കരപ്പള്ളി സ്ഥലത്തുള്ള കൊല്ലാട്ട് വീട്ടില്‍, ഇട്ടി അച്യുതനെന്ന പ്രസിദ്ധനായ ഒരു ഈഴവ ആയുര്‍വേദ വൈദ്യന്‍ ഈ പുസ്തകം എഡിറ്റു ചെയ്യുകയും പ്രസിദ്ധീകരിക്കാന്‍ സഹായിക്കുകയും ചെയ്തു. ആയുര്‍വേദ പുസ്തകമായ 'അഷ്ടാംഗ ഹൃദയ' ആദ്യം തര്‍ജ്ജിമ ചെയ്തത് കായിക്കര ഗോവിന്ദ വൈദ്യരെന്ന ഒരു ഈഴവനായിരുന്നു. ഈഴവ പ്രമുഖരുള്‍പ്പെട്ട തൃശൂരുള്ള കുഴിപ്പള്ളി കുടുംബവും കോഴിക്കോടുള്ള പൊക്കാഞ്ചേരി കുടുംബവും ആയുര്‍വേദത്തിലെ പാരമ്പര്യ ആചാര്യന്മാരുള്ള കുടുംബമായിരുന്നു. അതുപോലെ ചോലയില്‍ കുടുംബവും പ്രസിദ്ധ ആയുര്‍വേദ വൈദ്യ കുടുംബമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കൊല്ലത്തുള്ള ചാവര്‍ക്കോട് കുടുംബം തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പ്രസിദ്ധ ഭിഷ്വഗരന്മാരായിരുന്നു. വെണ്മണി കുടുംബ വൈദ്യന്മാര്‍ സംസ്കൃതത്തില്‍ നിന്നുള്ള ആയുവേദ പഠനം കൂടാതെ പാളി ഭാഷയില്‍ നിന്നും ആദ്യമായി ആയുര്‍വേദത്തില്‍ പാണ്ഡിത്യം നേടിയിരുന്നു.

കോട്ടയ്ക്കല്‍ കെളിക്കൊടന്‍ അയ്യപ്പന്‍ വൈദ്യര്‍ മര്‍മ്മ ചീകത്സയിലെ പ്രസിദ്ധനായ ഒരു ആയുര്‍വേദ വൈദ്യനായിരുന്നു. ചന്ദ്രികയുടെ സ്ഥാപകനായ സി.ആര്‍ കേശവന്‍ വൈദ്യര്‍ക്കു വൈദ്യരത്‌നം അവാര്‍ഡ് 1953ല്‍ കോഴിക്കോടുള്ള മാനവിക്രമന്‍ സാമൂതിരി നല്‍കി. അതുപോലെ ഈഴവ വൈദ്യന്മാര്‍ നടത്തുന്ന അനേക ആയുര്‍വേദ ഹോസ്പ്പിറ്റലുകള്‍ പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ നാടിന്റെ നാനാഭാഗത്തും ഉണ്ടായിരുന്നു. പ്രസിദ്ധ ആംഗ്ലേയ പണ്ഡിതനും മലയാളം ഡിക്ഷ്ണറിയിലെ രചയിതാവുമായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ ഈഴവ ഗുരു 'ഉരച്ചെരില്‍ ഗുരുക്കള്‍ സംസ്കൃതവും ആയുര്‍വേദവും പഠിപ്പിച്ചിരുന്നു. ഈഴവനായ 'ഉപ്പൊട്ട് കണ്ണന്‍' യോഗാമൃതം വ്യഖ്യാനം എഴുതി. അത് സംസ്കൃതത്തില്‍ അഷ്ടവൈദ്യന്മാര്‍ ആയുര്‍വേദത്തെപ്പറ്റി രചിച്ച പുസ്തകമായിരുന്നു. ഈഴവരില്‍നിന്നും അനേകര്‍ വിഷചീകത്സയ്ക്കും പ്രസിദ്ധരായിരുന്നു. പാമ്പ്, തേള് മുതലായ വിഷജീവികളുടെ കടികളില്‍ നിന്നും ചീകിത്സ നല്‍കുന്ന വിഷചീകത്സ കേന്ദ്രങ്ങള്‍ ഈഴവ വൈദ്യന്മാരുടെ മേല്‍നോട്ടങ്ങളിലുണ്ടായിരുന്നു. ഹോസ്പിറ്റലുകളുടെ വളര്‍ച്ചയോടെയും നിയമം അനുവദിക്കാത്തതിനാലും പല കുടുംബങ്ങളും വിഷ ചീകത്സ കേന്ദ്രങ്ങള്‍ നിറുത്തല്‍ ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഈഴവരും ചാന്നാര്‍മാരും വില്ലടിച്ചാന്‍ പാട്ടുകള്‍, തെയ്യം അഥവാ കളിയാട്ടം മുതലാവകള്‍ അമ്പല ഉത്സവങ്ങളോടനുബന്ധിച്ചു അവതരിപ്പിക്കാറുണ്ടായിരുന്നു. വടക്കേ മലബാറില്‍ 'തെയ്യം' എന്ന നൃത്തം പ്രസിദ്ധമായിരുന്നു. ഈ നൃത്തത്തെ കാളിയാട്ടമെന്നും അറിയപ്പെടുന്നു. ഈഴവരിലെ പുരുഷന്മാരായവര്‍ അവതരിപ്പിക്കുന്ന നാട്യകലകളില്‍ ഒന്നാണ് 'അര്‍ജുന നൃത്തം'. അതിനെ മയൂര നൃത്തം എന്നും പറയും. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ പ്രദേശങ്ങളിലെ ഭഗവതി അമ്പലങ്ങളുടെ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് സാധാരണ ഈ നൃത്തം അവതരിപ്പിക്കാറുള്ളത്. മയില്‍ത്തൂവലുകള്‍ കൊണ്ട് ഡാന്‍സ് ചെയ്യുമ്പോള്‍ ദേഹം മുഴുവന്‍ അലംകൃതമാക്കിയിരിക്കും. കൂടുതലും നൃത്തം അവതരിപ്പിക്കുന്നത് കളരിപ്പയറ്റ് സാങ്കേതികത്വത്തോടെയായിരിക്കും. ഈ നൃത്തം അവതരിപ്പിക്കുന്നവരുടെ മുഖം പച്ചനിറമുള്ള ചായംകൊണ്ടു പൂശുന്നു. രണ്ടുപേരു കൂടിയോ ഒറ്റയ്‌ക്കോ നൃത്തം അവതരിപ്പിക്കാറുണ്ട്.

പൂരക്കളി സാധാരണ മീനമാസത്തിലുള്ള ഈഴവരുടെ ഒരു തരം നാടകീയ നൃത്തമാണ്. മലബാറിലെ ഭഗവതി ക്ഷേത്രങ്ങളിലാണ് ഈ ആചാരങ്ങള്‍ കൂടുതലുമായുള്ളത്. പാരമ്പര്യ നിലവിളക്കും സമീപമുണ്ടായിരിക്കണം. പൂരക്കളി അവതരിപ്പിക്കാന്‍ നല്ല പരിചയമുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. കാരണം ഈ കല അവതരിപ്പിക്കുന്നവര്‍ക്ക് കളരിപ്പയറ്റ് പരിചയവും ആവശ്യമാണ്. നല്ല വ്യായാമവും നടത്തണം. 'പരിച മുത്തു' കളിയിലും കളരിപ്പയറ്റ് അഭ്യസിച്ചിരിക്കണം. നൃത്തം ചെയ്യുന്നവര്‍ വാളും പരിചയും ഉപയോഗിക്കുന്നു. വാളുകൊണ്ടുള്ള പയറ്റും 'പരിച' രക്ഷാ കവചമായി തടയലും, പ്രതിരോധിക്കലും വട്ടം കറങ്ങലും, ഓട്ടവും ആട്ടവും നൃത്തകലയുടെ പ്രത്യേകതയാണ്.

സര്‍പ്പ നൃത്തങ്ങളും ഈഴവരുടെ ഒരു പ്രാചീന കലയായിരുന്നു. രണ്ടു പേരുകൂടി പാമ്പുകളെപ്പോലെ ഉയരുകയും താഴുകയും ചെയ്തു നൃത്തം ചെയ്യുന്നു. നെറ്റിയില്‍ ചന്ദനവും ചുവന്ന ടൗവ്വല്‍ തലയിലും കെട്ടിയിരിക്കും. അരയില്‍ ചുവന്ന സില്‍ക്കും കെട്ടിയിരിക്കും. കാല്‍ ചിലങ്കകളും ധരിച്ചിരിക്കും. വടികൊണ്ട് പയറ്റുകളും പ്രകടിപ്പിക്കും. ഈ കല സര്‍പ്പാരാധനയുടെയും കളരിപ്പയറ്റിന്റെയും സമ്മിശ്രിതമായ ഒരു രൂപമാണ്. അതുപോലെ പുരാണത്തിലെ പാണ്ഡവ കളി, കേരളത്തിലെ അമ്പലങ്ങളിലുള്ള മറ്റൊരു ആചാരമാണ്. മഹാഭാരതത്തിലെ പഞ്ച പാണ്ഡവരായിട്ടായിരിക്കും ഈ കളി. നിലവിളക്ക് വെച്ച് അലംകൃതമായ ഒരു പന്തലില്‍ വെച്ചായിരിക്കും കളികള്‍ അവതരിപ്പിക്കാറുള്ളത്. അവരുടെ നേതാവിനെ കാളിയച്ഛന്‍ എന്ന് വിളിക്കുന്നു. പൂജാ വിധി പ്രകാരമുള്ള കുളിയും കഴിഞ്ഞു നെറ്റി ത്തടത്തില്‍ ചന്ദനവും പൂശി വെളുത്ത മുണ്ടും ഉടുത്തു, തലയില്‍ ടൗവ്വലും കെട്ടി ഇവര്‍ കളിക്കുന്നു. ആശാരി, മൂശാരി, തട്ടാന്‍, കല്ലാശാരി മുതലായ സമൂഹങ്ങള്‍ മൊത്തമായി കളികളില്‍ പങ്കു കൊള്ളുന്നു.

ഈഴവരുടെ സാംസ്ക്കാരിക സമ്പ്രദായങ്ങളിലും തറവാട് സമ്പ്രദായം പിന്തുടര്‍ന്നിരുന്നു. 'അമ്മ, അമ്മയുടെ സഹോദരങ്ങള്‍, സഹോദരികള്‍, അവരുടെ കുട്ടികള്‍ എല്ലാവരുമൊത്ത് ഒരേ മേല്‍ക്കൂരയില്‍ ഒന്നിച്ചു കഴിഞ്ഞിരുന്നു. ഏറ്റവും മൂത്തയാളിനെ കാരണവര്‍ എന്നും മൂത്ത സ്ത്രീയെ കാരണവത്തിയെന്നും വിളിച്ചിരുന്നു. വീടിന്റെ ചുമതലകള്‍ മുഴുവന്‍ വഹിക്കേണ്ടത് അവരായിരുന്നു. കുടുംബ വക സ്വത്തുക്കളും പരിരക്ഷിക്കേണ്ട ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു. ഓരോ തറവാടും വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ടിരുന്നു. മലബാറിലും തിരുവിതാംകൂറിലുമുള്ള ഈഴവരെ സംബന്ധിച്ച് ഓരോരുത്തരുടെയും തറവാടുകളെ തിരിച്ചറിഞ്ഞിരുന്നത് അമ്മ വഴികളിലുള്ള പേരിലായിരുന്നു. എന്നാല്‍ കൊച്ചിയില്‍ ഭൂരിഭാഗം കുടുംബങ്ങളും അപ്പന്‍ വഴികളിലുള്ള പേരുകളിലറിയപ്പെട്ടിരുന്നു.

നായന്മാരെപ്പോലെയും ബ്രാഹ്മണരെപ്പോലെയും ഈഴവര്‍ സാധാരണ പേരിന്റെകൂടെ ജാതിപ്പേര് ഉപയോഗിക്കാറില്ല. എന്നിരുന്നാലും ചെയ്യുന്ന തൊഴില്‍ അവര്‍ പേരിന്റെ കൂടെ വെക്കാറുണ്ട്. പണിക്കര്‍, ആശാന്‍, ചാന്നാര്‍, വൈദ്യര്‍, മുതലാളി, ചേകോന്‍, പണിക്കത്തി, കാരണവര്‍, എന്നിങ്ങനെ പേരുകള്‍ കൂട്ടി ഈഴവരെ വിളിച്ചിരുന്നു. 'ഈഴവ' എന്ന പദം വേദങ്ങളിലെ പദങ്ങളുമായി യാതൊരു സാമ്യവുമില്ല. ബുദ്ധമതക്കാരുടെ ആചാരരീതികളുമായിട്ടുള്ള വാക്കുകളുമായിട്ടാണ് കൂടുതല്‍ സാമ്യം. ഈഴവരുടെ ഒരു ഉപവിഭാഗമാണ് ചാന്നാര്‍. ചാന്നാര്‍മാര്‍ ഈഴവരേക്കാളും കൂടിയ ജാതിയായി കരുതുന്നു. ഈഴവരിലെ ഉപവിഭാഗങ്ങള്‍ എല്ലാം അസ്തമിച്ചുകൊണ്ടിരിക്കുന്നു. 'ഇല്ലം' എന്ന് പറഞ്ഞാല്‍ വാസ്തവത്തില്‍ ഈഴവരുടെ വീടെന്നാണ് അര്‍ത്ഥം. പിന്നീട് കേരളത്തില്‍ 'ഇല്ലം' നമ്പൂതിരിമാര്‍ക്ക് മാത്രമായി അവകാശപ്പെട്ടു.

അമ്പല പൂജാരികളും രാജ്യം ഭരിച്ചിരുന്നവരും ഈഴവരെ അവര്‍ണ്ണരായി കണക്കായിരുന്നു. അവരുടെ പൂര്‍വികര്‍ ക്ഷത്രിയരായിരുന്നുവെന്ന വസ്തുത സവര്‍ണ്ണര്‍ വിസ്മരിക്കുകയും ചെയ്തിരുന്നു. അവരെ അവര്‍ണ്ണരായി കണക്കാക്കാന്‍ കാരണം അനേകര്‍ ബുദ്ധമതം സ്വീകരിക്കുകയും പിന്നീട് ഹിന്ദുമതത്തില്‍ മടങ്ങി വരുകയും ചെയ്തതുകൊണ്ടായിരുന്നു. സവര്‍ണ്ണ ജാതികള്‍ ഈഴവരെ എക്കാലവും താഴ്ത്തി കെട്ടാനെ ശ്രമിച്ചിട്ടുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈഴവ സ്ത്രീകളെ മാറിടം മറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. ആഭരണങ്ങളോ ചെരിപ്പുകളോ ധരിക്കുന്നത് നിരോധിച്ചിരുന്നു. ധനികരായ ചേകവര്‍ക്കോ, ചാന്നാര്‍മാര്‍ക്കോ പണിക്കര്‍മാര്‍ക്കോ താണ്ടാന്‍ സ്ത്രീകള്‍ക്കോ മാറിടം മറക്കുന്നതില്‍ പ്രശ്‌നമുണ്ടായിരുന്നില്ല.

ഹിന്ദു ഐക്യവേദിക്കായി ഹിന്ദുത്വ പ്രവര്‍ത്തകര്‍ തീവ്രമായി ശ്രമിക്കുമ്പോള്‍ ഈഴവരില്‍ വലിയൊരു വിഭാഗം അത് എതിര്‍ക്കുന്നത് കാണാം. ശ്രീ നാരായണ ഗുരു സവര്‍ണ്ണ വാദികള്‍ക്ക് പരിപൂര്‍ണ്ണമായും എതിരായിരുന്നു. 1934 ല്‍ 'ഇ മാധവന്‍' എഴുതി പ്രസിദ്ധീകരിച്ച 'സ്വതന്ത്രസമുദായം' എന്ന പുസ്തകത്തില്‍ ഈഴവര്‍ ഹിന്ദുക്കളല്ലെന്നും ദേശീയ മതമായിരുന്ന ബുദ്ധ മതക്കാരായിരുന്നുവെന്നും എഴുതിയിട്ടുണ്ട്. സര്‍ സി.പി. രാമസ്വാമി അയ്യര്‍ ഈ പുസ്തകം നിരോധിച്ചിരുന്നു. കൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലും ഒന്നുപോലെ മാധവന്റെ ബുക്കിന് നിരോധനമുണ്ടായിരുന്നു. 2011ല്‍ കേരള സാഹിത്യ അക്കാദമി മാധവന്റെ വിപ്ലവകരമായ ഈ പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചു.

മാധവന്റെ പുസ്തകത്തില്‍ പറയുന്നു, "നമ്മുടെ വിശ്വാസം നാം ഹിന്ദുക്കളെന്നാണ്. അല്ലെങ്കില്‍ നാം ഹിന്ദുക്കളാകാന്‍ ശ്രമിക്കുമ്പോള്‍ ഉയര്‍ന്ന ജാതികള്‍ അംഗീകരിക്കുന്നില്ല. ക്രിസ്ത്യാനികള്‍ക്കും മുസ്ലിമുകള്‍ക്കും നമ്മുടെ ശുദ്ധിയില്‍ പ്രശ്‌നമില്ല. അവരുടെ മോസ്ക്കിലും പള്ളിയിലും കയറുന്നതില്‍ അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ നാം ഹിന്ദുക്കളെന്നു പറയുന്ന ഈഴവര്‍ അമ്പലത്തില്‍ കയറിയാല്‍ ഇടയ്ക്ക് വെച്ച് പുരോഹിതന്‍ മന്ത്രങ്ങള്‍ ഉരുവിടുന്നത് നിര്‍ത്തല്‍ ചെയ്യും. ഈഴവസ്പര്‍ശനമേറ്റ മന്ത്രപൂജാരിക്ക് പൂജകള്‍ ഇടയ്ക്കുവെച്ചു നിറുത്തുന്നതില്‍ യാതൊരു സങ്കോചവുമില്ല. പൂജകള്‍ അനുഷ്ഠിക്കുന്ന സമയങ്ങളില്‍ ഈഴവര്‍ സന്നിഹിതരായാല്‍ അവര്‍ കുപിതരാകുന്നു. സ്കൂളില്‍ പോയാല്‍ വര്‍ണ്ണജാതിക്കാര്‍ പഠനം ഉപേക്ഷിക്കും. വഴികളില്‍ക്കൂടി നാം യാത്ര ചെയ്താല്‍ അവര്‍ ആ വഴി യാത്ര ചെയ്യാതിരിക്കും. അവരുടെ അമ്പലത്തില്‍ നാം പോകണമെന്ന് ചിന്തിക്കുന്നതും വിഡ്ഢിത്തരമല്ലേ? അമ്പല നടയില്‍നിന്നും അനേകം പാദങ്ങള്‍ മാറി നടക്കണമെന്ന് ആജ്ഞാപിക്കുമ്പോള്‍ പട്ടികളെപ്പോലെ ക്ഷണിക്കാതെ നാം എന്തിനു അവരുടെ അമ്പലത്തില്‍ കയറണം? നമ്മള്‍ ഹിന്ദുക്കളായിരിക്കാന്‍ വര്‍ണ്ണ ജാതികള്‍ താല്‍പര്യപ്പെടുന്നത് അവര്‍ നമ്മളെ അടിമകളാക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്!"

ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വം ഈഴവരെ സാമൂഹികമായും ബൗദ്ധികമായും ഉന്നത നിലകളില്‍ എത്തിച്ചു. വര്‍ണ്ണ വ്യവസ്ഥയില്ലാത്ത ഒരു സമൂഹമായി സ്വന്തം വ്യക്തിത്വം പുലര്‍ത്താന്‍ ഈഴവര്‍ക്കായുള്ള അമ്പലങ്ങള്‍ തുറക്കാന്‍ ശ്രീ നാരായണ ഗുരു ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന്റെ ദാസന്മാരായി ഇരിക്കുന്നതിലും നല്ലത് ക്രിസ്ത്യാനികളായി മതം മാറുന്നതെന്നും ഈഴവര്‍ ചര്‍ച്ച ചെയ്തിരുന്നു. മതം മാറുന്ന സ്ഥിതി വിശേഷം വന്നപ്പോള്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കി. അദ്ദേഹം ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവിനെ ഈഴവര്‍ക്കും മറ്റു അവര്‍ണ്ണരായവര്‍ക്കും അമ്പല പ്രവേശനം കൊടുക്കുന്ന ആവശ്യകതയെ ബോധിപ്പിച്ചു. 192425 കാലങ്ങളിലെ വൈക്കം സത്യാഗ്രഹം ഹിന്ദു സമൂഹത്തിലെ 'തൊട്ടുകൂടാ നയത്തിനും ജാതി വ്യവസ്ഥക്കും' എതിരായുള്ളതായിരുന്നു. ഈ നീക്കം വൈക്കത്തുള്ള ശിവ അമ്പലത്തിലായിരുന്നു നടത്തിയത്. എസ്.എന്‍.ഡി.പി. (ടചഉജ) യോഗം വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയിരുന്നു. ഈഴവരുടെ ഈ സംഘടന നാരായണഗുരുവിന്റെയും ഡോ.പല്‍പ്പുവിന്റെയും ധര്‍മ്മ ശാസ്ത്രത്തെപ്പറ്റിയും സന്മാര്‍ഗ ശാസ്ത്രത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുന്നുണ്ടായിരുന്നു.
ഈഴവ സമുദായത്തിന്റെ ഉത്ഭവവും ചരിത്രാന്വേഷണങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
ബ്രഹ്മാവ് 2017-09-22 23:24:58
ഈഴവർ ബ്രാഹ്മണരായിരുന്നു, ക്രിസ്ത്യാനികൾ ബ്രാഹ്മണരായിരുന്നു. ബ്രഹ്മാവിൻ സൃഷ്ടികൾ എല്ലാം ബ്രാഹ്മണരല്ലേ ആവൂ.
texan2 2017-09-15 14:31:55
ഈഴവർ പതിമൂന്നാം ശദകത്തിലെ പാലക്കാട് ബ്രാഹ്മിണരുടെ പിൻഗാമികൾ ആണെന്നും ഒരു ചരിത്രം ഉണ്ട് . പ്രസിദ്ധ സംസ്‌കൃത വേദ പണ്ഡിതൻ പാലക്കാട് പൂവില്വാമല മനയിൽ ശങ്കരൻ ഭട്ടത്തിരിപ്പാട് നമ്പൂതിരി അദ്ദേഹത്തിന്റെ ബ്രഹ്മാഗതി ( ബ്രാഹ്മിണരുടെ വരവും പോക്കും  - AD 1823 )  എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു.
- പതിനൊന്നാം ശതകങ്ങളിൽ ഇല്ലത്തെ കുസൃതിക്കാരും കുറുമ്പറും ആയ  വേദപഠനങ്ങളിൽ തല്പരളല്ലാത്ത ആൺകുട്ടികൾ ഇല്ലം വിട്ടു പോകുംപോൾ  ഇല്ലത്തെ സ്ത്രീകൾ കൂട്ടത്തോടെ "ഇല്ലത്തേക്ക് വാ ഇല്ലത്തേക്ക് വാ " എന്ന് വാവിട്ടു നിലവിളിച്ചിരുന്നു.  ഇല്ലത്തേക്ക്  വാ എന്നത് പിന്നീട്ട് ക്ഷോഭിച്ചു ഇല്ലവാ  എന്നായി മാറി.  പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും വീട് വീട്ട്ടിറങ്ങിയ വരുടെ പിന്തുടർച്ചക്കാരെ  ഇല്ലവാ ചുരുങ്ങി  ഈഴവാ  എന്നും വിളിക്കാൻ തുടങ്ങി.  അതുകൊണ്ടു തന്നെയാണ് ഇന്നും ഈഴവർ തങ്ങളുടെ ഉള്ളിൽ ബ്രാഹ്മിണറോട്‌  ഒരു പ്രതെയ്ക സ്നേഹം കരുതുന്നത്. 1905 ൽ ഗോവിന്ദ പണിക്കർ എഴുതിയ ബ്രഹ്‌മോ ജന്മ എന്ന കൃതി ഇതിനു നല്ല ഉദാഹരണമാണ്.
വിദ്യാധരൻ 2017-09-15 14:58:17

ഒരു തീയക്കുട്ടിയുടെ വിചാരം
     കുമാരനാശാൻ 

മായാതസൂയകൾ വളർന്നു മനുഷ്യരീശ-
ദായാദരെന്ന കഥയൊക്കെയഹോ! മറന്നു
പോയൂഴിയിൽ പഴയ ശുദ്ധഗതിസ്വഭാവം
മായങ്ങളായ് ജനത മത്സരമായി തമ്മിൽ

ചിന്തിച്ചിറ്റുന്നെളിമകണ്ടു ചവിട്ടിയാഴ്ത്താൻ,
ചന്തത്തിനായ് സഭകളിൽ പറയുന്നു ഞായം;
എന്തോർക്കിലും കപടവൈഭവമാർന്ന ലോകം
പൊന്തുന്നു, സാധുനിര താണു വശംകെടുന്നു.

വിദ്വാനു പണ്ടിഹ ദരിദ്രതയിന്നു പാരിൽ
വിദ്യാവിഹീനനതുവന്നു വിരോധമില്ല,
വിദ്യയ്ക്കു പണ്ടു വിലവാങ്ങുകയില്ലയിപ്പോ-
ളുദ്യുക്തനും ധനമൊഴിഞ്ഞതു കിട്ടുകില്ല.

എന്നല്ലയാംഗലകലാലയക്ലിപ്തവിദ്യ-
യൊന്നെന്നിയുന്നതിവരാനിഹ മാർഗ്ഗമില്ല;
എന്നാൽ പഠിക്കുവതിനോ ധനമേറെവേണ-
മിന്നോർക്കിൽ നിസ്വരിഹ നമ്മുടെ കൂട്ടരെല്ലാം.

ചൊല്ലാനുറച്ച തറവാടുകളേറെയില്ല-,
യില്ലിന്നുയർന്ന പണിയുള്ളവരേറെ നമ്മിൽ
മെല്ലെന്നു താഴുമുയരഅയിനിയൊന്നു രണ്ടാൾ
വല്ലോരു*മാക്കിൽ-വലുതാം സമുദായമല്ലോ?

കഷ്ടം! കുഴങ്ങിയിഹ നമ്മുടെ ഭാവി, കണ്ടു
തുഷ്ടിപ്പെടാം ചിലരിതോർക്കുകിൽ, നാമതോരാ-
ദിഷ്ടം നമുക്കു കുറവായ്, സമുദായകാര്യ-
മിഷ്ടപ്പെടുന്നവരുമില്ലിഹ ഭൂരി നമ്മിൽ.

വിദ്യാവിഹീനതവരട്ടെയിവർക്കു മേലി-
ലുദ്യോഗവും ബലവുമിങ്ങനെ പോട്ടെയെന്നാം,
വിദ്യാലയം ചിലതഹൊ! തടയുന്നു നാട്ടിൽ
വിദ്യാർത്ഥിമന്ദിരമതും ചില നിഷ്കൃപന്മാർ,

എന്തിന്നു ഭാരതധരേ! കരയുന്നു? പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായെ,
ചിന്തിക്ക ജാതിമദിരാന്ധ,രടിച്ചു തമ്മി-
ലെന്തപ്പെടുംതനയ,രെന്തിനയേ! സ്വരാജ്യം?

ഈ നമ്മൾ നമ്മളുടെ നന്മ നിനയ്ക്കു നല്ലു
ശ്രീനൂനമാർക്കുമുളവാമിഹ യത്നമാർന്നാൽ,
ഹാ! നമ്മിലീശകൃപയാലുയരുന്നു ഭാഗ്യം!
'ശ്രീ-നാ-ധ-പാ'ഖ്യകലരുന്ന മഹാർഹ'യോഗം'.

സ്വാന്തത്തിൽ നാം സഹജരെ, സ്വയമൈകമത്യ-
മേന്തി ശ്രമിക്കിലതു സർ‌വദമാമുറപ്പിൻ
കാന്താംഗസങ്കലിതമേനി കൃപാലുദേവൻ
താന്താൻ തുണപ്പുവരെയാണു തുണപ്പതോർപ്പിൻ.


സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ കവിയാണ് കുമാരനാശാന്‍. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്. 
 

Ezhava Brahmanan 2017-09-15 15:05:36
  കൃസ്ത്യാനികൾ മുമ്പ് നമ്പൂരിമാരും ഈഴവർ  മുമ്പ്  ബ്രാഹ്‌മണരും. അപ്പോൾ പിന്നെ ജാതി വ്യത്യാസം എന്തിനു. നമ്മുടെ നായർ, പിള്ള സുഹൃത്തുക്കൾക്ക്
അത് സുഖമാവോ എന്തോ? ടെക്‌സാൻ 2  ആരാണെന്നറിയാൻ മാർഗമില്ല. പേരില്ലായ്മയുടെ ഒരു ഗുണമേ? ശ്രീ പടന്നമാക്കൽ താങ്കൾക്ക് ധാരാളം ഈഴവ സുഹൃത്തുക്കൾ ഉണ്ടാകും അല്ലെ?താങ്കളുടെ ലേഖനം നന്നായി. ആ അറിവിന്റെ മുന്നിൽ ഒരു പ്രണാമം ഗുരുവേ?
andrew { repost} 2017-09-16 07:04:47
 സര്‍വ ചിന്തകള്‍ ഉള്ള ഒരു മഹത്തായ സമുദ്രം തന്നെ. സവര്‍ണ്ണര്‍ സത്യം മനസിലാക്കി വിവേചനം നിര്‍ത്തണം , ഒരിക്കല്‍ ഇവരെ ഓടിച്ചു എന്നും വരും. വര്‍ഗീയത പരത്തുന്ന ശശികല യെ പോലെയുള്ള ഭ്രാന്തന്‍ വിഡ്ഢികളെ ജയിലില്‍ ഇടുന്നതും നല്ലത് തന്നെ . വേദ മതം വിഭാവനം ചെയ്ത സവര്‍ണ്ണര്‍ തന്നെ ആണ് യുദ മതത്തിനു തുടക്കം കുറിച്ചത്. ബാബിലോലോനിലെ കഠിന വേലയില്‍ നിന്നും മോചിതര്‍ ആയപ്പോള്‍ അവര്‍ യെരുസലേമില്‍ എത്തി ഇസ്രയേലിന്റെയും , സമരിയരുടെയും വേദ സാഹിത്യം യോചിപ്പിച്ചു പുതിയ പുരോഹിത വേദ സാഹിത്യം ഉണ്ടാക്കി . അതാണ് പഴയ നിയമം എന്ന ബൈബിള്‍ .ഈ കബളിപ്പിക്കല്‍ സത്യം എന്ന് കരുതി യേശു മതക്കാരും പുതിയ നിയമം ഉണ്ടാക്കി . ഇവയുടെ എല്ലാംതന്നെ തന്നെ പരിയംപുറ രഹസിയം - പണി എടുക്കാന്‍ മടിയുള്ള പുരോഹിത വര്‍ഗത്തെ പണി എടുക്കുന്നവന്‍ തീറ്റി പോറ്റുക എന്നതാണ് . മനുഷനെ ഭീഷണി പെടുത്തുവാന്‍ പുരോഹിതന്‍ ഉപയോഗിക്കുന്ന ദൈവം അവന്‍ തന്നെ. അവര്‍ണ്ണ കുലപാതകം , പീഡനം എന്നിവ ഇവര്‍ നിര്‍ത്തുന്നില്ല എങ്കില്‍ ഭാരതം ഉണരണം .
പ്രവാചക ശബ്ദം 2017-09-16 10:38:58
മകനെ ആൻഡ്‌റൂസ് നീ ഇന്ന് തന്നെ മനസാന്തരപ്പെടണം . പുരോഹിതന്മാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ്. അവരിൽ നിന്നുള്ള ശാപം വാങ്ങി നീ നിത്യ നരകത്തിൽ പോകരുത് .

abraham 2017-09-16 16:17:15
56 ജാതിയുള്ള കേരളത്തിൽ ഒരു ചോവനെ പറ്റി പറഞ്ഞിട്ട് എന്ത് കാര്യമാ.  ഒരു ജാതിയും താണതല്ല. ഓരോ രാജാക്കന്മാർ ബി.. സി .261 മുതൽ അശോകന്റെ കാലം തുടങ്ങി നാടിന്  ഭരിച്ചവരുടെ പിന്തലമുറയാണ് ഓരോ ജാതിയും.    തീയർ ഗ്രീസിൽ നിന്നും വന്ന ഹൂണന്മാർ ആണ്.  ഈഴവരും   തീയരും രണ്ടു വംശമാണ്  സകല ജാതിയും, സകല വംശവും ഒന്നിച്ചു ചേർന്നതാണ് ക്രിസ്താനി . 
andrew 2017-09-16 18:00:59

ബ്രാമണന്‍ എന്ന് അയിത്തം ചൊല്ലി നടന്നവന് സൂര്യന്‍ മറഞ്ഞാല്‍ അയിത്തം പമ്പ കടക്കും. ലഭിക്കുന്ന ഏതു സ്ത്രിയിലും അവന്‍ വിത്ത് വിതച്ചു. കേരളത്തിലെ സ്ത്രികളെ പ്രാപിക്കാന്‍ ആണ് ഉത്തര ഇന്ത്യ കാര്‍ കേരളത്തില്‍ 8 ആം നൂറ്റാണ്ടില്‍ എത്തിയത് എന്നത് ചരിത്ര സത്യം.

ഒരു ജാതിയും ഇല്ല മതവും ഇല്ല.

ഇവ ഒക്കെ പുരുഷന്‍ തട്ടി കൂട്ടിയ തട്ടിപ്പുകള്‍.

മതം , ജാതി ഇവ ഒക്കെ കുപ്പയില്‍ എറിയു . എല്ലാവരും മനുഷര്‍ എന്നുള്ള സത്യം മനസ്സില്‍ ആക്കി പരസ്പര സ്നേഹത്തില്‍ സമാദാനമായി ജീവിക്കുക .

Ninan Mathullah 2017-09-16 22:45:23

Thanks Padannamackal for the very informative article that inspired me todo some research into the subject.

https://en.wikipedia.org/wiki/Ezhava

Quote from Wikepedia

“It has been suggested that the Ezhavas may share a common heritage with the Nair caste. This theory is based on similarities between numerous of the customs adopted by the two groups, particularly with regard to marking various significant life stages such as childbirth and death, as well as their matrilineal practices and martial history. Oral history, folk songs and other old writings indicate that the Ezhavas were at some point in the past members of the armed forces serving various kings, including the Zamorins of Calicut and the rulers of the Cochin dynasty. Cyriac Pullapilly has said that only a common parentage can explain some of these issues.[11]

A theory has been proposed for the origins of the caste system in the Kerala region based on the actions of the Aryan Jains introducing such distinctions prior to the 8th-century AD. This argues that the Jains needed protection when they arrived in the area and recruited sympathetic local people to provide it. These people were then distinguished from others in the local population by their occupation as protectors, with the others all being classed as out-caste. Pullapilly describes that this meant they "... were given kshatriya functions, but only shudra status. Thus originated the Nairs." The Ezhavas, not being among the group protecting the Jains, became out-castes.[11]

An alternate theory states that the system was introduced by the Nambudiri Brahmins. Although Brahmin influences had existed in the area since at least the 1st-century AD, there was a large influx from around the 8th-century when they acted as priests, counsellors and ministers to invading Aryan princes. At the time of their arrival the non-aboriginal local population had been converted to Buddhism by missionaries who had come from the north of India and from Ceylon. The Brahmins used their symbiotic relationship with the invading forces to assert their beliefs and position. Buddhist temples and monasteries were either destroyed or taken over for use in Hindu practices, thus undermining the ability of the Buddhists to propagate their beliefs.[11]

The Buddhist tradition of the Ezhavas, and the refusal to give it up, pushed them to an outcaste role within the greater Brahminic society.[11][12] This tradition is still evident as Ezhavas show greater interest in the moral, non-ritualistic, and non-dogmatic aspects of the religion rather than the theological.[11]

 

Based on the above quote from Wikepedia it is quite possible that the Ezhavas were the ruling class of Kerala including the Chera kings before the arrival of Brahmins. The Brahmins used the divide and rule strategy to take control of Kerala administration from Chera kings. They found the Nairs willing to side with them and the Brahmins gave more benefits and status to the Nairs in the struggle against the Dravidians although both Ezhavas and Nairs are Dravidians with similar culture and traditions and matrilineal practices and other customs. The truth is shrouded in the mist of ancient history and tradiltions as writing was not common those days and the loosing party was not allowed to write their history.

 

“Some Thiyyas converted to Islam from around the 9th century, due to the influence of Arab traders. These people, and other Muslim converts in the region, are now known as Mappillas.[28] A sizeable part of the Ezhava community, especially in central Travancore and in the High Ranges, embraced Christianity during the British rule, due to caste-based discrimination. In Kannur, Protestant missions started working in the first half of the 19th century, notably the Basel German Evangelical Mission. Most of their converts were from the Thiyya community.[29] The Congregationalist London Missionary Society and the Anglican Church Mission Society were also prominent in the movement for religious conversion, having established presences in the Travancore region in the early nineteenth century.[30]

Vayanakaaran 2017-09-17 09:58:10
ഇങ്ങനെ ഒരു ലേഖനം എഴുതിയതിനു അത് പ്രസിദധീകരിച്ചതിനു ശ്രീ ജോസഫ് പടന്നമാക്കലിനു നന്ദി പറയേണ്ടതുണ്ട്. കാരണം നമ്പൂതിരി മതം മാറിയതാണ് കൃസ്ത്യാനികൾ എന്നും തങ്ങൾ സവര്ണരെന്നു മറ്റു സൊ കാൾഡ് ജാതികളും ഇവിടത്തെ ഈഴവരെ തരാം താഴ്ത്തുന്ന അവസ്ഥയിൽ സത്യം എന്തെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് ഈ ലേഖനം ഉപകാരപ്രദമാകും.  അബ്രാഹം എന്ന പേരിൽ എഴുതിയ ആൾ ചോവൻ എന്നെഴുതി സ്വയം വലിയവൻ എന്നും ചോവൻ എന്നെഴുതിയാൽ അത് ആക്ഷേപമാകുമെന്നു വിശ്വസിക്കയായിരിക്കും. എന്തായാലും ജാതികളുടെ പിതാവിന്റെ പേരുള്ള അദ്ദ്ദേഹത്തിൽ നിന്നും അങ്ങനെ പ്രതീക്ഷിക്കാം. അമേരിക്ക പോലുള്ള രാജ്യത്ത് വന്നു ജാതിയും മതവും പറഞ്ഞു നടക്കുന്ന മലയാളികൾ ഇങ്ങനെയുള്ള ലേഖനങ്ങൾ വായിച്ച് അവരുടെ ഹൃദയ വിശാലത വർധ്ധിപ്പിക്കണം.  ബ്രാഹ്‌മണ പാരമ്പര്യം കൊണ്ട് വരുന്നവർ റേഷ്യൽ സുപ്പീരിയോറിട്ടി കാണിക്കയാണ്. അത് അപകര്ഷതാബോധമാണ്.  ശ്രീമാൻ മാത്തുള്ള അവര്കളും ആ വഞ്ചിയിൽ തുഴയുമ്പോൾ അത് അദ്ദേഹം എഴുതിയ പുസ്തകങ്ങൾക്ക് നേരെയുള്ള ഒരു കൊഞ്ഞനം കുത്തല്ലേ? അതിനൊക്കെ മറുപടി പറയാൻ കെൽപ്പുള്ള ഒരാളെ ഉള്ളു ഇവിടെ ശ്രീമാന്മാർ ആൻഡ്രുവും, അന്തപ്പനും.  അവർ ഈ വിഷയം കൈകാര്യം ചെയ്യട്ടെ.  
Observer 2017-09-17 10:52:06
വായനക്കാരന്റെ കത്തില്‍ അസൂയ ഇല്ലേ? ഞങ്ങള്‍ താണ ജാതി. ക്രിസ്ത്യാനിയും താണ ജാതി എന്നു വരുത്തണം.
കേരള ചരിത്രത്തില്‍ ഒരു കാലത്തും ഈഴവര്‍ ഉയര്‍ന്ന ജാതി ആയിട്ടില്ല. നേരെ മറിച്ച് ക്രൈസ്തവരെ സവര്‍ണ വിഭാഗത്തിലാണു ചരിത്രപരമായി കണക്കായിട്ടുള്ളത്. അതിനൊക്കെ തെളിവുകളുമുണ്ട്. പോര്‍ട്ടുഗീസുകാര്‍ വന്ന ശേഷമാണു ക്രെസ്തവര്‍ ദളിതരെയും മറ്റും അംഗങ്ങള്‍ ആക്കാനൊരുങ്ങിയത്. (അതു വരെ എന്തു ക്രിസ്തുമതമാണു അവര്‍ പിന്തുടര്‍ന്നതെന്നതു മറ്റൊരു കാര്യം. വെറുതെയല്ല ക്രിസ്തുമതം ഇന്ത്യയില്‍ വലരാതിരുന്നത്)
എന്തായാലും അമേരിക്കയില്‍ ജാതി വേണ്ട. കേരളീയരല്ലാത്തവര്‍ അമേര്‍ക്കയില്‍ ഒന്നാം തരം വര്‍ഗ്ഗീയക്കരാണെന്നതും വസ്തുത. 

pappu 2017-09-17 12:52:00

Mr. Joseph Padannamakken

You think that you know everything. Last time you wrote  about, nairs, budha, etc.  why coun;t you write about yr own religion christanity. Leave all other religion. keep writing on yr own religion

Joseph 2017-09-17 13:22:59
മിസ്റ്റർ പാപ്പു, അല്ലെങ്കിൽ മിസ്സസ് പാപ്പു, എഴുതാനുള്ള അവകാശം എനിക്കുണ്ട്. ഇത് അമേരിക്കയാണ്. ലോകത്തിൽ ഏറ്റവും ജനാധിപത്യ സ്വാതന്ത്ര്യമുള്ള രാജ്യം. അടുത്ത എന്റെ ലേഖനം നായന്മാരെപ്പറ്റിയാണ്. നിങ്ങൾക്ക് തടയാൻ കഴിയുമെങ്കിൽ നല്ല കാര്യം. മഗ്ദലന മറിയത്തെപ്പറ്റി എഴുതിയതിന് ശ്രീമതി രതി ദേവിയുടെ ഉത്തരം 'അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നായിരുന്നു'. നിങ്ങൾ ഇതിനുമുമ്പ് പലപ്രാവശ്യം ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ആക്ഷേപിച്ച് ഇവിടെ സന്ദേശമിട്ടുണ്ട്. അത് നിങ്ങളുടെ ആർ.എസ്.എസ് അജണ്ടയായിരിക്കാം. നിങ്ങളുടെ തീവ്ര ചിന്തകൾ ഈ രാജ്യത്ത് ചിലവഴിക്കാൻ സാധിക്കില്ലെന്നും ഓർമ്മിപ്പിക്കുന്നു.
George V 2017-09-17 17:38:02
ശ്രീ ജോസഫ്,  ചരിത്രത്തിൽ അറിവ് പകരുന്ന വളരെ നല്ല ലേഖനം. ശ്രീ പാപ്പു, ജോസഫ് സാറിന് എല്ലാം അറിയാമെന്നു  ആരും കരുതുന്നില്ല. പക്ഷെ അദ്ദേഹത്തിന് അറിയുന്ന പല കാര്യങ്ങളും താങ്കൾക്കോ എനിക്കോ അറിയില്ല.  ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വിമർശിക്കാം പക്ഷെ എഴുത്തുകാരനെ ഒരു മതത്തിന്റെ ലേബലിൽ കാണുന്നത് ശരിയല്ല. പ്രത്യേകിച്ച് ശ്രീ ജോസഫ് നെ. അദ്ദേഹം ഏറ്റവും കൂടുതൽ വിമര്ശിച്ചിട്ടുള്ളത് ക്രിസ്തു മതത്തിലെ കൊള്ളരുതായ്മകളേ ആണെന്നത് മനസ്സിലാക്കുക. 
Johny 2017-09-18 12:59:14
ശ്രീ പപ്പു, ഏതു ഒടയ തമ്പ്രാനെയും വിമർശിക്കാൻ സ്വാതന്ത്യം ഉള്ള നാടാണിത്. അതുകൊണ്ടു ശ്രീ ജോസഫ് എന്ത് എഴുത്തും എന്ന് അദ്ദേഹം തീരുമാനിക്കും. അദ്ദേഹം ഒരു ലേഖനത്തിലും ആരെയും വേദനിപ്പിന്ന തരത്തിൽ എഴുതി കണ്ടിട്ടില്ല. 
പിന്നെ ഈഴവരുടെ ചരിത്രത്തെ കുറച്ചു എഴുതാൻ ഞങ്ങൾക്കും അവകാശം ഉണ്ട്. കാരണം ഞങ്ങളുടെ (എന്റെ) പൂർവികർ ഈഴവർ ആയിരുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അക്കാലത്തു നിലനിന്ന വർണ വെറിയുടെ ഇരകൾ ആയിരുന്നു ഞങ്ങളുടെ അപ്പനപ്പൂപ്പന്മാർ. അന്ന് ക്രിസ്ത്യാനിക്ക് സമൂഹത്തിൽ ഒരു പ്രത്യേക സ്ഥാനം രാജാക്കന്മാർ അനുവദിച്ചിരുന്നു. ആ പരിഗണന കിട്ടാൻ വേണ്ടിയായിരുന്നിരിക്കും അവർ അക്കാലത്തു പാതിരിമാർ പറയുന്നത് കേട്ട് മതം മാറിയത് എന്നാണു എന്റെ ഒരു ഇത്. ശരിയായിക്കൊള്ളണം എന്നില്ല  
Nair 2017-09-22 19:45:36
Texan-2 ഈഴവർ ബ്രാഹ്മണരായിരുന്നുവെന്ന് ഒരു സന്ദേശത്തിൽ കുറിച്ചിരിക്കുന്നു. ഒരു വിശദീകരണം തരാമോ? ഈഴവർ പന്നിയിറച്ചി, കാളയിറച്ചി, മാട്ടിറച്ചി എല്ലാ ഇറച്ചി വർഗ്ഗങ്ങളും കഴിക്കും. ഈഴവ ബ്രാഹ്മണർ എന്നുമുതലാണ് ഈ തീറ്റി തുടങ്ങിയത്? ബ്രാഹ്മണരും തെങ്ങും പനയും ചെത്തുമായിരുന്നോ? എന്നുമുതലാണ് ബ്രാഹ്മണർക്ക് ഈഴവ ബ്രാഹ്മണരോട് തീണ്ടൽ  തുടങ്ങിയത്? പതിമൂന്നാം നൂറ്റാണ്ടിൽ ഇല്ലം വിട്ടുപോയ മൂന്നു നാല് ബ്രാഹ്മണർക്ക് എട്ടു നൂറ്റാണ്ടുകൊണ്ട് എൺപതു ലക്ഷം ജന സംഖ്യയുണ്ടായോ?   
Vil 2022-05-17 21:39:40
വില്ലവർ നാടാഴ്വാർ എന്ന നാടാർ ആണ്. ഈഴവർ ഇയക്കരാണ്. കാക്കനാട് ക്ഷേത്രത്തിൽ യക്കർ(ഇയക്കർ) ലിഖിതങ്ങൾ കാണാം. ഈഴവരിൽ സണ്ണാർക്കും പണിക്കർക്കും വില്ലവർ വംശപരമ്പരയുണ്ട്.
പ്രസന്നകുമാർ കെ 2022-08-07 13:22:38
ഈഴവർ, ഈഴം (ശ്രീലങ്ക) നാട്ടിൽ നിന്ന് വന്നവരാണ് എന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനുമാണ് ഞാനിഷ്ടപ്പെടുന്നത്. ദ്രാവിഡ വംശജരായ (ദക്ഷിണേന്ത്യക്കാർ) രാജകുടുംബം ലങ്കയിൽ ഏറെക്കാലം താമസിക്കുകയും അവിടെത്തെ ജനത്തെ തെങ്ങ് കൃഷിയിൽ വ്യാപൃതരാക്കുകയും പിൻമുറക്കാർ കേരളത്തിൽ തിരിച്ചെത്തി തെങ്ങ് കൃഷിതന്നെ തുടരുകയും കള്ള് ചെത്ത് തൊഴിലാക്കുകയും ബുദ്ധമതത്തിൽ വിശ്വസിക്കുകയും ബ്രാമണരുടെ ഹിന്ദു മതത്തിൽ ചേരാതിരിക്കുകയും അക്കാരണത്താൽ അവരുടെ മതത്തിന് പുറത്തുള്ളവരും അയിത്തക്കാരുമായി കല്പിക്കപ്പെടുകയും ചെയ്തുപോന്നതാണ്. ദക്ഷിണേന്ത്യക്കാർ ദ്രാവിഡരും സ്വദേശികളും ആയിരുന്നു. ഉത്തരേഷ്യയിൽ നിന്ന് ഉത്തരേന്ത്യയിൽ വന്നതാണ് ഹിന്ദുമതം . മറ്റ് മതങ്ങൾ പിൽക്കാലത്ത് വന്നുചേർന്നതും. ഈ മതങ്ങളൊന്നും ഇന്ത്യക്ക് സ്വന്തമല്ല. ഇന്ത്യക്ക് സ്വന്തമായ മതങ്ങൾ ബുദ്ധ ജൈന മതങ്ങളാണ്. മറ്റ് പല പടിഞ്ഞാറൻ രാജ്യങ്ങളിലുമെന്നപോലെ ഇവിടെയും വരുത്തർ നാട്ടുകാരായി, സ്വദേശികളെ നാടുകടത്തുകയോ അടിമകളാക്കുകയോ ചെയ്തു. വഴങ്ങാത്തവരെ വധിച്ചു. ബുദ്ധ ജൈന മതങ്ങളെ ഉപേക്ഷിച്ച് വരുത്തർക്കൊപ്പം വന്നുചേർന്ന ഹിന്ദുമതത്തിനൊപ്പം ചേർന്നരുന്നെങ്കിൽ അവർണ്ണ വിഭാഗം ഉണ്ടാകില്ലായിരുന്നു. ദേവാസുര യുദ്ധം എന്നത് ആര്യ ദ്രാവിഡ യുദ്ധം തന്നെയായിരുന്നു. ആര്യമതവിശ്വാസത്തിനൊപ്പം ചേരാതിരുന്നവരെ മൊത്തം കൊന്നൊടുക്കുക അസാധ്യമായിരുന്നതിനാൽ ബാക്കിവന്നവരെ അവർക്ക് പുറത്തുള്ളവരായും അയിത്തക്കാരായും പൊന്നുതന്പ്രാക്കൻമാർ കൽപ്പിച്ച് വിളംബരം ചെയ്തു. ദ്രാവിഡരെ അസുരന്മാരെന്നും ദ്രാവിഡവംശജനായ ലങ്കാരാജാവിനെ അസുരരാജാവ് രാവണൻ എന്നും വിളിച്ചു.
ഉദയഭാനു 2023-03-07 22:57:30
ഇവിടെ കുടുത്തിരിക്കുന്നതിൽ സിംഹഭാഗവും നാടോടിക്കഥകളിലും കേട്ടുകേഴ്വികളിലും കാണുന്നവ ആണു്. ചരിത്രം അല്ല. ഈഴവർ ആയി ഇന്നു കരുതപ്പെടുന്നവരിലെ ഉപവിഭാഗങ്ങളായി ഇന്നു കരുതപ്പെടുന്ന (ഇവിടെ കൊടുത്തിരിക്കുന്ന) പട്ടികയിൽ ഉള്ളതു് ശരിക്കും ജാതിപ്പേരുകൾ അല്ല. അതിൽ സിംഹഭാഗവും കാലാകാലങ്ങളിൽ ഭരണാധിപന്മാർ രാജക്കന്മാർ സമൂഹത്തിനു നല്കിയ നല്ല സേവനങ്ങൾക്കു്, അവ ചെയ്ത കുടുംബങ്ങൾക്കു കീർത്തി പത്രങ്ങൾ വഴി കൊടുത്ത സ്ഥാനപ്പേരുകൾ ആണു്. അവയേയും അതേപോലയുള്ള പല തൊഴിൽ സജ്ഞകളേയും കാലാന്തരേ ജാതികളും പിന്നീട് Casteകളും ആക്കി മാറ്റിപ്പെടുകയാണു് ഉണ്ടായതു്. ഭാരതത്തിൽ ഭരണാധികാരം സ്ഥാപിച്ചെടുത്ത വിദേശികൾ പ്രത്യേകിച്ചും ബ്രിട്ടീഷുകാർ ആയിരുന്നു അതിനു മുഖ്യ കാർമ്മികത്വം വഹിച്ചതു. അവർ നടത്തിയ ജനസഖ്യാ നിർണ്ണയം വഴിയാണതു സാധിച്ചെടുത്തതും. പാശ്ചാത്യർ തർജ്ജമയിലൂടെ “ജാതി”യെ “Caste” ആക്കി മാറ്റി, അതിനെ വർണ്ണത്തോടു ചേർത്ത് അതിനെ ഒരു മഹാ വിഘടനയന്ത്രവും ആക്കി. (ഇവ മൂന്മ്നും ഒന്നല്ല.) അതിനും പുറമെ ഭാരതീയ ദർശനങ്ങളേയും ഇഷ്ടദേവതാരാധനകളേയും “Religions” ആയി (മതങ്ങളായി) ചിത്രീകരിച്ചു. അവയെ “ഭാരതത്തിൽ ജന്മം കൊണ്ട “Religions”, (“മതങ്ങൾ”) എന്ന ബഹുമതിയും നല്കി. ഇതിനായി ജനസംഖ്യാ വിവരശേഖരണത്തിൽ, എല്ലാവർക്കും നിശ്ചയമായും, ഒരു “Religion”, ഒരു “Caste” ഇവ ഉണ്ടായിരിക്കണം എന്നു് അതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കു് കർശനമായ നിർദ്ദേശങ്ങൾ നൽകി. രണ്ടിനെപ്പറ്റിയും ഉള്ള ചോദ്യങ്ങളും ചോദ്യാവലിയിൽ ഉൾപ്പെടുത്തി. അവരുടെ ലക്ഷ്യമായ “മതാഗിരണ”ത്തിനു് ഉതകുന്ന ചുറ്റുപാടുകൾ സൃഷ്ടിക്കാൻ വേണ്ടി ആയിരുന്നു ഇതു്. കാനേഷുമാരിക്കു വേണ്ടി തയാറാക്കിയ ചോദ്യങ്ങളുടെ ഉത്തരങ്ങളിൽക്കൂടി ഭാരതത്തിലെ ജനങ്ങളെ വളരെയേറെ വിഭാഗങ്ങളായി ഔദ്യോഗികമായി ചിത്രീകരിച്ചു. എന്നാൽ ജനങ്ങളിൽ നല്ലൊരു വിഭാഗത്തിനും “Caste” എന്താണെന്നോ തങ്ങൾക്കു് അങ്ങനെ ഒന്നുണ്ടെന്നോ പോലും അറിവില്ലായിരുന്നു. ഈ പ്രക്രിയയിലൂടെ, താമസിക്കുന്ന പ്രദേശം, ഗ്രാമം, തൊഴിൽ, ആ തൊഴിൽ ചെയ്യുന്ന പ്രദേശം, തൊഴിൽ ചെയ്യുന്ന സ്ഥാപനം, ആർക്കുവേണ്ടി തൊഴിൽ ചെയ്യുന്നു, ആരാധന നടത്തുന്ന ക്ഷേത്രം, ഇഷ്ടദേവത; ഇവയെല്ലാം അനുസരിച്ചു് വിഭാഗങ്ങളും അവാന്തര വിഭാഗങ്ങളും സൃഷ്ടിച്ചു. ഇങ്ങനെ സൃഷ്ടിച്ച വിഭാഗങ്ങളേയും നേരത്തേ ഉണ്ടായിരുന്ന വിഭാഗങ്ങളെയും ചേർത്തു്, “Caste”കളായും “Religions” ആയും തരംതിരിച്ചു പുനർനിർമ്മിച്ചു. ഇന്നു് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള പല “Religion”കളും, “Caste”കളും, (ഭാരതത്തിൽ ജന്മം കൊണ്ട “Religion” എന്നു പറയപ്പെടുന്നവ) നാം ഇന്നു കാണുന്ന വിധത്തിൽ ആക്കിയതും ഇപ്രകാരം തന്നെയായിരുന്നു. ഈ പുനർനിർമ്മാണവും സംവിധാനവും, “Caste”കളെയും, “Religion”കളേയും അവയ്ക്കുള്ളിലെ അവാന്തര വിഭാഗങ്ങളെയും കൂടുതൽ വിഭാഗീയ ചിന്തകളിലേക്കു നയിച്ചു്. ഇതിൽക്കൂടി വിഘടനത്തിനുള്ള കൂടുതൽ പാതകൾ വിദേശീയർ ഒരുക്കി. ഇങ്ങനെ തരം തിരിക്കപ്പെട്ടപ്പോൾ, “Caste” എന്ന തരം തിരിവു്, “ജാതി” എന്ന തരം തിരിവിലും കൂടുതൽ പ്രകടവും രൂക്ഷവും ആയി. അതു കൂടുതൽ വിഭാഗീയത സൃഷ്ടിക്കുന്നതും ആയി. ചില ദർശനങ്ങളും ആരാധനാക്രമങ്ങളും “Religions” ആക്കപ്പെട്ടപ്പോൾ പല ഇഷ്ടദേവതകളെ “ദൈവങ്ങളും” ആക്കി ചിത്രീകരിച്ചു. അപ്പോൾ പല “ദാർശനിക”ന്മാരും “ഇഷ്ടദേവത”കളും, “മതസ്ഥാപകരും” ആക്കി മാറ്റപ്പെട്ടു. ഇതിനും പുറമേ കാനേഷുമാരിയുടെ വിവരണങ്ങളിലൂടെ “Out Castes”, “ആദിവാസികൾ”, “Aboriginal Tribes”, “Semi-Aboriginal Tribes”, “Primitive Tribes” ഇങ്ങനെ പല പേരുകളും നൽകി ജനങ്ങളെ വീണ്ടും തരം തിരിച്ചു് വിഘടനങ്ങൾക്കു് കൂടുതൽ കളമൊരുക്കി. ഒപ്പം ഇവരിൽ ചിലരെ ഭാരത സംസ്ക്കാരത്തിനു വെളിയിൽ ഉള്ളവരായും ചിത്രീകരിച്ചു. യൂറോപ്പിലും ലോകത്തിന്‍റെ മറ്റുപല ഭാഗങ്ങളിലും ആചരിക്കപ്പെട്ടിരുന്ന ഹീനജോലികൾ ചെയ്യുന്നവരെ അകത്തി നിറുത്തുന്ന രീതികൾ ഭാരതത്തിലും പാശ്ചാത്യർ തുടരുകയും അതിലൂടെ അതിനെയും ഭാരതത്തിലേക്കു വ്യാപിപ്പിക്കയും ചെയ്തു. ഇക്കാരണത്താൽ സമൂഹ്യമായി ഉണ്ടായിരുന്ന ആചാരങ്ങളും അവമൂലം നടത്തപ്പെട്ടിരുന്ന പ്രത്യേകമായിരുന്ന കൂട്ടായ്മകളും സാമൂഹ്യമായ അകത്തി നിറുത്തൽ ആയും മാറി.
ഉദയഭാനു 2023-03-08 17:14:57
ഭാരതത്തിൽ ബ്രിട്ടീഷ് ഭരണകൂടങ്ങൾ നടത്തിയ കാനേഷുമാരികളോടൊപ്പം പുറപ്പെടുവിച്ചിട്ടുള്ള വിവരണങ്ങൾ പരിശോധിച്ചാൽ, “Caste” പട്ടികകൾക്കു പുറമെ; Religion, Religious Sects, Social Divisions തുടങ്ങി ജനങ്ങളിൽ വിഭാഗീയത വളർത്താൻ ഉതകുന്ന കാര്യങ്ങളെ വളരെ പ്രാധാന്യം കൊടുത്തിരിക്കുന്നതായി കാണം. “Caste” പട്ടികകളുടെ നീണ്ട ശൃഘലകൾ തന്നെ അവർ പലപ്പോഴായി നിർമ്മിച്ചു. എന്നാൽ പാശ്ചാത്യർ ഭാരതത്തിൽ ഭരണം കയ്യടക്കും മുമ്പു് ഇതു് പരമാവധി എഴുപത്തിരണ്ടു മാത്രം എന്നാണു് രേഖകളിൽ കാണുന്നതു്. ഇതോടൊപ്പം തന്നെ ഭാരതത്തിന്‍റെ ആത്മീയതയെ “വളരെ നിഷേധാത്മകം”, “യാതൊരു വിധമായ ധാർമ്മിക മൂല്ല്യങ്ങളും ഇല്ലാത്തതു്”, “ആത്മാവിനു ഹാനികരം”, “ആത്മീയമോ രാഷ്ടീയമോ ആയ യാതൊരു പ്രചോദനവും ഉത്സാഹവും പ്രദാനം ചെയ്യാത്തതു്”, എന്നിങ്ങനെയാണു് രേഖപ്പെടുത്തി പ്രചരിപ്പിച്ചതു്. മാക്ക്സ്സ് മുള്ളർ ചെയ്തവിധം തെറ്റായ തർജ്ജമകൾ നടത്തിയതു് ഇങ്ങനെ പ്രചരിപ്പിക്കാൻ വേണ്ടി മാത്രം ആയിരുന്നു എന്നതിനു് സംശയിക്കേണ്ട യാതൊരു കാരണവും കാണുന്നില്ല. ഇതു് മാക്ക്സ്സ് മുള്ളർ സ്വയം തുറന്നു പറഞ്ഞിട്ടും ഉണ്ടു്. അതുപോലെ തന്നെ, ഭാരതീയർ അവർ “മതാഗിരണം” നടത്തും വിധം ജനങ്ങളെ സനാതനധർമ്മത്തിലേക്കു് ചേർക്കുന്നില്ലാ എന്നും, പ്രത്യേകിച്ചും അവർ ചെയ്തതുപോലെയും ചെയ്യുന്നതു പോലെ, പീഡനങ്ങൾ നേരിടുന്നതായി അസത്യമായ പരാതികൾ പറഞ്ഞും പ്രചരിപ്പിച്ചും ചേർക്കാത്തതു് വളരെ വലിയ പോരായ്മയായി അവരിൽ ചിലർ ചിത്രീകരിച്ചും കാണാം. നമ്മുടെ “സനാതനധർമ്മത്തിന്‍റെ ബാലപാഠങ്ങൾ പോലും ഇക്കൂട്ടർക്കറിവില്ലാ എന്നതിനു് ഇതിനുപരി ഒരു തെളിവു വേണം എന്നു തോന്നുന്നില്ല.
ഉദയഭാനു 2023-03-09 15:48:49
ഭാരതത്തിൽ ക്രൈസ്തവത്തിലേക്കു് ജനങ്ങളെ ക്ഗേർക്കാൻ വന്ന Abbe J.A. Dubois എന്ന “മതാഗിരണ” പ്രവർത്തകൻ 1816-18 കാലത്തു് (1816 നവംബർ 16നും മറ്റും) തന്‍റെ ചില സഹപവർത്തകർക്കു് എഴുതിയ കത്തുകളിൽ പറഞ്ഞിരിക്കുന്നത് “അപൂർവ്വമായി അവിടെയും ഇവിടെയും ചില നിരാശരായ ലക്ഷ്യബോധം ഇല്ലാത്തവരും, യാചകരും, സമൂഹത്തിൽ നിന്നും നിഷ്ക്കാസിതർ ആയവരും, അതുപോലെയുള്ള സമൂഹത്തിലെ താഴേക്കിടയിൽ ഉള്ള ജനങ്ങളും മാത്രം ആണു് ‘ക്രൈസ്തവം’ സ്വീകരിച്ചിരുന്നത്” എന്നാണു്.
Vayanakaran 2023-03-11 02:14:06
ശ്രെഷ്ഠരായ നമ്പൂതിരിമാരെ തോമസ് ശ്ലീഹ നേരിട്ട് മതപരിവർത്തനം നടത്തിയെന്ന് കേരളത്തിലെ ക്രൈസ്തവ സമൂഹം വിശ്വസിക്കുകയും അതിനുള്ള തെളിവുകൾ നൽകുകയും ചെയ്യുമ്പോൾ "അപൂർവ്വമായി അവിടെയും ഇവിടെയും ചില നിരാശരായ ലക്ഷ്യബോധം ഇല്ലാത്തവരും, യാചകരും, സമൂഹത്തിൽ നിന്നും നിഷ്ക്കാസിതർ ആയവരും, അതുപോലെയുള്ള സമൂഹത്തിലെ താഴേക്കിടയിൽ ഉള്ള ജനങ്ങളും മാത്രം ആണു് ‘ക്രൈസ്തവം’ സ്വീകരിച്ചിരുന്നത്” എന്ന് ശ്രീ ഉദയഭാനു എഴുതിയത് സാഹസമായി. എന്തായാലും ആരും കണ്ടില്ല. അല്ലെങ്കിൽ ബഹളം കേൾക്കാമായിരുന്നു. ഓം ശാന്തി.
Udayabhanu 2023-06-04 18:43:43
Mr Vayanakaran, Please read and understand my posting before you respond. I reproduced what was written by a person who was trying to recruit people into Christianity in the 1800s. That person was Mr Abbe J.A. Dubois and I did give his name very clearly in my above posting. Please understand what I wrote before you respond to me Mr. And if you are man enough use your real identity when interacting with people.
Udayabhanu 2023-06-04 18:57:56
കേരളത്തിൽ നമ്പൂതിരിമാർ ഒന്നാം നൂറ്റാണ്ടിലൊ രണ്ടാം നൂറ്റാണ്ടിലൊ മൂന്നാം നൂറ്റാണ്ടിലൊ ഇല്ലായിരുന്നൂ. ഉണ്ടായിരുന്നൂ എന്നതിനു് ഒരു തെളിവും ചരിത്രത്തിൽ ഇല്ല. അപ്പോൾ എങ്ങിനെ ഒന്നാം നൂറ്റാണ്ടിൽ നമ്പൂതിരിയെ ക്രിസ്ത്യാനി ആക്കി? ക്രിസ്തു എന്ന പേരിൽ ഒരാൾ ജനിച്ചതിനും ചരിത്രപരമായ തെളിവുകാണുന്നില്ല. തോമ്മസ്സ് എന്ന ഒരു ക്രിസ്തു ശിഷ്യൻ കേരളത്തിൽ വന്നതായും ചരിത്രം കാണിക്കുന്നില്ല. അങ്ങിനെ സംഭവിച്ചിട്ടില്ലാ എന്നു വത്തിക്കാൻ പോലും സമ്മതിച്ചിട്ടും ഉണ്ട്. അപ്പോൾ പിന്നെ ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിച്ച നമ്പൂതിരി കേരളത്തിൽ എങ്ങിനെ ഉണ്ടാകും എന്നു മനസ്സിലാകുന്നില്ല. സയൊനാരാ..........
Christian 2023-06-04 19:51:08
Any evidence for the life of Sr Ram or Sri Krihna, sir. No. Why question Christian beliefs? How did you religion treat lower caste? Anything glorious there
Tharakan Panikkar 2023-06-04 20:35:14
അമേരിക്കയിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു മലയാളിയാണ് ഞാൻ. വയലാർ പാടിയ പോലെ ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്ന് മോഹിക്കുന്ന എന്നെപോലെ അനേകം പേരുണ്ട് ഇവിടെ. എന്തിനാണ് എഴുത്തുകാർ ജാതിയും മതവും, ഇവിടെ പറയുന്നത്. കൃസ്താനികളുടെ പിതാക്കൾ നമ്പൂതിരിമാരാണ് എങ്കിൽ ആയിക്കോട്ടെ. ഈഴവരുടെ പിതാക്കൾ ഈഴവന്മാർ ആണ്. അതിലെന്ത് തെറ്റ്. ഒരാൾ മറ്റവനെക്കാൾ മീതെയാകുന്നത് ജാതി മാഹാത്മ്യം കൊണ്ടല്ല. ഈഴവനെക്കാൾ വലിയ കൃസ്താനിയും കൃസ്താനിയെക്കാൾ വലിയ ഈഴവനുമുണ്ട്. അതേപോലെ എല്ലാ ജാതികളിലും വലിയവരും ചെറിയവരുമുണ്ട്. ഈ നൂറ്റാണ്ടിൽ ജാതി പറഞ്ഞു കലഹിക്കുന്നത് ലജ്‌ജാവാഹം. പ്രിയ ഇ- മലയാളി ഈ വിഷയം പ്രോത്സാഹിപ്പിക്കാതിരിക്കു. ഇവിടെ വച്ച് ഇത് നിറുത്തുക ദയവായി.
നാരദർ 2023-06-04 21:49:11
ഇതെന്ത് പരിപാടിയാണ് തകരപ്പണിക്കരെ. ചീഞ്ഞളിഞ്ഞുകിടന്ന ഒരു ശവം പൊക്കിക്കൊണ്ട് വന്നു ഒരഭിപ്രായം പറഞ്ഞിട്ട്, ഇ -മലയാളി ഇതിനെ പ്രാത്സാഹിപ്പിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായം ?. എന്താണ് ബോറടിക്കുന്നോ? ഇനി ഇപ്പോൾ നൈനാൻ മാത്തുള്ള, ജയൻ വറുഗീസ്, എന്നു വേണ്ട അങ്ങനെ പലരും കടന്നുവന്നു ഒരു ഉണ്ടംകെട്ടി മറിച്ചിലായിരിക്കും എന്താ കഥ. ചുമ്മാ ഇരിക്കുന്ന നായുടെ വായിൽ കോലുകൊണ്ടിട്ടിട്ട് കടിമേടിക്കാനുള്ള പരിപാടി. ചന്തിക്ക് ഒരു പാള വച്ചുകെട്ടുന്നത് നല്ലതായിരിക്കും .
Ninan Mathullah 2023-06-04 23:51:18
These are the people I called comment 'thozhilalikal'. The issues raised here were answered many times in the comment column. Since the goal of the 'thozhilalikal' is propaganda only, they act as if they didn't see the answers, and continue the same comment in different anonymous names.
Jayan varghese 2023-06-05 00:52:47
ജാതിക്കും മതത്തിനും വേണ്ടി വാദിക്കാനും അവകളെ പ്രോത്സാഹിപ്പിക്കാനും എനിക്ക് നേരമില്ല നാരദരെ . ശരിപ്പേര് പറഞ്ഞിരുന്നെങ്കിൽ ആൾ ആരാണെന്നെങ്കിലും അറിയാമായിരുന്നു ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക