Image

പറവയില്‍ ദുല്‍ഖര്‍ 25 മിനിറ്റ് മാത്രം, റിലീസ് 21ന്

Published on 15 September, 2017
പറവയില്‍ ദുല്‍ഖര്‍ 25 മിനിറ്റ് മാത്രം, റിലീസ് 21ന്

സഹസംവിധായകനില്‍ നിന്നും നടനായ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ. ചിത്രം ഈ മാസം 21ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ മുഴുനീള കഥാപാത്രമല്ല 25 മിനിറ്റ് മാത്രമാണ് ചിത്രത്തില്‍ ദുല്‍ഖറുള്ളത്. 13 വയസ്സുള്ള കുട്ടികളുടെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് വിവരം.

ഷൈന്‍ നിഗം, ജേക്കബ് ഗ്രിഗറി, ഹരിശ്രീ അശോകന്‍, ശ്രിന്ദ, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റെക്‌സ് വിജയനാണ് സംഗീതം ഒരുക്കുന്നത്. സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ദി മൂവീ ക്ലബ്ബിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രമാണ് പറവ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക