Image

ഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലന ക്ലാസിന് തുടക്കമായി

ജോസ് മാളേയ്ക്കല്‍ Published on 15 September, 2017
ഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലന ക്ലാസിന് തുടക്കമായി
ഫിലാഡല്‍ഫിയ: ആത്മീയ ചൈതന്യനിറവില്‍ “ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളുടെ’ വിശ്വാസപരിശീലന ക്ലാസിന്റെ ഉല്‍ഘാടനം ലളിതമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളിലെ 2017-2018 അദ്ധ്യനവര്‍ഷ ക്ലാസുകള്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, റവ. ഫാ. ഡിജോ തോമസ് കോയിക്കര എം.എസ്.എഫ്.എസ്., വിശ്വാസിസമൂഹം എന്നിവരെ സാക്ഷി നിര്‍ത്തി ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാ മുന്‍ വികാരി ജനറാളൂം, മുന്‍മതബോധന ഡയറക്ടറും, എം. എസ്. റ്റി. സഭയുടെ അമേരിക്കയിലെ ഇപ്പോഴത്തെ ഡയറക്ടറുമായ റവ. ഫാ. ആന്റണി തുണ്ടത്തില്‍ ഭദ്രദീപം തെളിച്ച് ഉല്‍ഘാടനം ചെയ്തു.

ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ. ഡിജോ തോമസ്, ഫാ. ആന്റണി തുണ്ടത്തില്‍ എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിച്ച ദിവ്യബലിമധ്യേ 275 ല്‍ പരം മതബോധനവിദ്യാര്‍ത്ഥികളെയും, 30 ല്‍ അധികം വരുന്ന അധ്യാപകരെയും പുതിയ അധ്യയനവര്‍ഷത്തേക്ക് ഫാ. വിനോദ് സ്വാഗതം ചെയ്തു. അധ്യാപകര്‍ക്കും, മതബോധനവിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് പുതിയ അധ്യയനവര്‍ഷം മംഗളകരമാകാന്‍ ആശംസകള്‍ നേര്‍ന്നു.

പ്രീകെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ ഒമ്പതരമണിക്ക് ഇംഗ്ലീഷില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയ്ക്കുശേഷം ഒരു മണിക്കൂര്‍ വിശ്വാസപരിശീലനം നല്‍കിവരുന്നു. കുട്ടികളില്‍ കുരുന്നു പ്രായത്തില്‍തന്നെ ക്രൈസ്തവവിശ്വാസവും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, സഹജീവിയോടുള്ള കരുണയും, പèവക്കലിന്റെ പ്രാധാന്യവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും വിശ്വാസപരിശീലനത്തിലൂടെയും, ആഘോഷങ്ങളിലൂടെയും നല്‍കേണ്ടത് ഊാവിയില്‍ നല്ല പൗരന്മാരാകാന്‍ അത്യന്താപേക്ഷിതമാണ്.

കുരുവിള ജെയിംസ് പെരിങ്ങാട്ട് ചീഫ് എഡിറ്ററായും, മാത്യു ജോര്‍ജ് ചെമ്പ്‌ളായില്‍ ചീഫ് ഡിസൈനറായും, ഷാനന്‍ തോമസ്, സഫാനിയ പോള്‍, മെറിന്‍ ജോര്‍ജ്, റോസില്ല എഡ്വേര്‍ഡ്, അമല്‍ തലോടി, ഓസ്റ്റിന്‍ ജോസഫ് എന്നിവര്‍ എഡിറ്റോറിയല്‍ കമ്മിറ്റി മെംബേഴ്‌സ് ആയും പ്രസിദ്ധീകരിച്ച സ്കൂള്‍ ഈയര്‍ ബുക്കിന്റെ പ്രകാശനവും തദവസത്തില്‍ നിര്‍വഹിക്കപ്പെടുകയുണ്ടായി.  വിശ്വാസപരിശീലനക്ലാസുകളില്‍ ലഭിച്ച അറിവും, കഴിവുകളും ഈ സുവനീറിന്റെ നിര്‍മ്മാണത്തില്‍ കുട്ടികളെ സഹായിച്ചു.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ജോസ് തോമസ്, പി. റ്റി. എ. പ്രസിഡന്റ് ജോജി ചെറുവേലില്‍, മുന്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, സ്കൂള്‍ രജിസ്ട്രാര്‍ ടോം പാറ്റാനിയില്‍, സ്കൂള്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും ഇടവകകൂട്ടായ്മക്കൊപ്പം ലളിതമായ ഉത്ഘാടനചടങ്ങില്‍ പങ്കെടുത്തു.
ഫോട്ടോ: ജോസ് തോമസ്‌
ഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലന ക്ലാസിന് തുടക്കമായിഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലന ക്ലാസിന് തുടക്കമായിഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലന ക്ലാസിന് തുടക്കമായിഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലന ക്ലാസിന് തുടക്കമായിഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലന ക്ലാസിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക