Image

ദിലീപ്‌ പ്രതിയോ കുറ്റവാളിയോ ആകണമെന്ന നിര്‍ബന്ധം ഡബ്ല്യുസിസിക്ക്‌ ഇല്ലന്ന്‌ വിധു വിന്‍സെന്റ്‌

Published on 16 September, 2017
ദിലീപ്‌ പ്രതിയോ കുറ്റവാളിയോ ആകണമെന്ന നിര്‍ബന്ധം ഡബ്ല്യുസിസിക്ക്‌ ഇല്ലന്ന്‌  വിധു വിന്‍സെന്റ്‌


നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്‌ പ്രതിയോ കുറ്റവാളിയോ ആകണമെന്ന ഒരു നിര്‍ബന്ധവും വിമന്‍ ഇന്‍ സിനിമ കളക്ടീവി(ഡബ്ല്യുസിസി)ന്‌ ഇല്ലെന്നു സംവിധായികയും സംഘടനയിലെ പ്രധാന അംഗവുമായ വിധു വിന്‍സെന്റ്‌.  ദിലീപ്‌ കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷയനുഭവിക്കണം. ചെയ്‌തിട്ടില്ലെങ്കില്‍ അയാള്‍ പുറത്തുവരികയും വേണം. അതില്‍ യാതൊരു സംശയവും ഇല്ല; വിധു പറയുന്നു.

ദിലീപിന്റെ സിനിമകള്‍ കാണുകയും ചിരിക്കുകയും ചെയ്യുന്ന ആളുകള്‍ തന്നെയാണ്‌ നമ്മളും. ദിലീപിനോട്‌ നമുക്കാര്‍ക്കും പ്രത്യേകിച്ച്‌ വിരോധം തോന്നേണ്ട ഒരു കാര്യവുമില്ല. ഈ മനുഷ്യനാണ്‌ ഇതിനു പിന്നിലെങ്കില്‍ എന്തിനത്‌ ചെയ്‌തു എന്ന അമ്പരപ്പ്‌ ഇപ്പോഴുമുണ്ട്‌. 

നമ്മള്‍ പുറത്തുനില്‍ക്കുന്ന ആളുകളാണ്‌. എന്നാല്‍, അയാള്‍ ചെയ്‌ത നല്ല കാര്യങ്ങള്‍ക്കപ്പുറം പലരെയും സിനിമരംഗത്തു നിന്ന്‌ ഇല്ലാതാക്കനും തന്റെ സാമ്രാജ്യം വളര്‍ത്താനും ചെയ്‌തിരിക്കുന്ന ഗെയിമുകളെ പറ്റിയും കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമുണ്ട്‌; വിധുവിന്റെ വാക്കുകള്‍.

സിനിമയിലെ പല പ്രമുഖരുടെയും മുഖംമൂടികള്‍ പിച്ചിച്ചീന്തുന്ന തരത്തിലുള്ള പരാതികള്‍ ഡബ്ല്യുസിസിക്ക്‌ കിട്ടിയിട്ടുണ്ടെന്നും മലയാള സിനിമയില്‍ സ്‌ത്രീകള്‍ക്ക്‌ എതിരെയുള്ള അതിക്രമങ്ങള്‍ മുമ്പുണ്ടായിരുന്നതുപോലെ തന്നെ വ്യാപകമായി ഇപ്പോഴും നടക്കുന്നുണ്ടെന്നും വിധു പറയുന്നു. 

ഒപ്പം ഡബ്ല്യുസിസി അംഗങ്ങളായവര്‍ക്ക്‌ സിനിമയില്‍ അപ്രഖ്യാപിത വിലക്ക്‌ നേരിടേണ്ടി വരുന്നുണ്ടെന്നും പലരും സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദിലീപിനെ ജയിലില്‍ പോയി കാണുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌ത ഗണേശ്‌ കുമാറിനെ പോലുള്ളവര്‍ക്ക്‌ അയാളോട്‌ പകയുണ്ടോയെന്നു സംശയിക്കേണ്ടതാണെന്നും ഈ സന്ദര്‍ശനങ്ങള്‍ പ്രോസിക്യൂഷന്‍ ദിലീപിനെതിരേ ഉപയോഗിക്കുമെന്ന്‌ അറിയാത്തവരല്ല ഇവരാരുമെന്നും അതുകൊണ്ട്‌ തന്നെ ദിലീപ്‌ ജയിലില്‍ തന്നെ കിടക്കട്ടേ എന്നാണോ ഗണേശിനെപോലുള്ളവര്‍ കരുതുന്നതെന്ന്‌ അത്യാവാശ്യം ബുദ്ധിയുള്ളവര്‍ക്ക്‌ സംശയിക്കാമെന്നും വിധു വിന്‍സെന്റ്‌ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക