Image

ദിലീപിന്‍റെ ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്‌ച

Published on 16 September, 2017
ദിലീപിന്‍റെ ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്‌ച

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ 
നടന്‍ ദിലീപ്‌ സമര്‍പ്പിച്ച ജാമ്യാപേക്ഷ വിധി പറയാന്‍ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. കേസില്‍ ഇരുവിഭാഗത്തിന്‍റെയും  വാദം ഇന്ന്‌ അടച്ചിട്ട  മുറിയില്‍നടന്നു.

ദിലീപിന്‌ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഇന്നും ശക്തമായി എതിര്‍ത്തു. 

കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന്‌ പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. 

നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണു ദിലീപ്‌ ഹര്‍ജിയില്‍ പറയുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക