Image

ചിക്കാഗോയില്‍ പ്രീമാര്യേജ്‌ കോഴ്‌സ്‌ നടത്തി

ജയിന്‍ മാക്കീല്‍ Published on 07 March, 2012
ചിക്കാഗോയില്‍ പ്രീമാര്യേജ്‌ കോഴ്‌സ്‌ നടത്തി
ചിക്കാഗോ: ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ വിവാഹത്തിനായി തയാറെടുക്കുന്ന വധൂവരന്മാര്‍ക്കുവേണ്ടിയുള്ള പ്രീമാര്യേജ്‌ കോഴ്‌സ്‌ മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തി.

വൈവാഹിക ജീവിതത്തിലേക്ക്‌ കടക്കുവാന്‍ തയാറെടുക്കുന്ന യുവജനങ്ങള്‍ക്ക്‌ ക്രിസ്‌തീയ കാഴ്‌ചപ്പാടിലുള്ള ദമ്പത്യ ജീവിതത്തെക്കുറിച്ചും, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും ഉള്‍ക്കൊണ്ട ക്ലാസുകളും, സെമിനാറുകളും വളരെ വിജ്ഞാനപ്രദമായിരുന്നു.

മാര്‍ച്ച്‌ 2,3,4 തീയതികളില്‍ നടന്ന കോഴ്‌സില്‍ ക്‌നാനായ റീജിയന്‍ ഡയറക്‌ടര്‍ ഫാ ഏബ്രഹാം മുത്തോലത്ത്‌, ഫാമിലി കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളി, ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, ജോണി തെക്കേപ്പറമ്പില്‍, തോമസ്‌ മൂലയില്‍, സിജു ജോര്‍ജ്‌, അജിമോള്‍ പുത്തന്‍പുരയില്‍, ജസീന്ത കട്ടപ്പുറം, ബീന ഇണ്ടിക്കുഴി, ജയാ കുളങ്ങര എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള ക്ലാസുകള്‍ കൈകാര്യം ചെയ്‌തു.

മൂന്നു ദിവസം നീണ്ട ക്ലാസുകള്‍ക്കും സെമിനാറുകള്‍ക്കും ഫാമിലി കമ്മീഷന്‍ മെമ്പേഴ്‌സായ ടോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ, അജിമോള്‍ പുത്തന്‍പുരയില്‍, ജയാ കുളങ്ങര, മേരിക്കുട്ടി ചെമ്മാച്ചേല്‍, മോളമ്മ തൊട്ടിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.
ചിക്കാഗോയില്‍ പ്രീമാര്യേജ്‌ കോഴ്‌സ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക