Image

ദിലീപ് ചിത്രം രാമലീലയിലെ ആദ്യ ഗാനം എത്തി

Published on 16 September, 2017
ദിലീപ് ചിത്രം രാമലീലയിലെ ആദ്യ ഗാനം എത്തി

ഏറെ നാളുകള്‍ക്ക് ശേഷം ദിലീപിന്റെ പുതിയ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് റിലീസ് അനശ്ചിതത്വത്തിലായ ചിത്രം 28ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നെഞ്ചിലെരി തീയെ എന്ന ഗാനത്തിന്റെ ഓഡിയോയാണ് എത്തിയിരിക്കുന്നത്. ബികെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം ഒരുക്കിയിരിക്കുന്നത്. ഹരീഷ് ശിവരാമകൃഷ്ണനും ഗോപി സുന്ദറും ചേര്‍ന്നാണ് ആലാപനം.

പ്രയാഗമാര്‍ട്ടിനാണ് നായിക. നാളുകള്‍ക്ക് ശേഷം രാധിക ശരത്കുമാര്‍ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. സിദ്ദിഖ്, ശ്രീനിവാസന്‍, ഹരീഷ് പേരടി, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, മുകേഷ്, വിജയരാഘവന്‍, സലിം കുമാര്‍, ലെന തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഷാജി കുമാറിന്റേതാണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയിരിക്കുന്നു. സച്ചിയുടേതാണ് തിരക്കഥ. പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക