Image

പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി വിദേശ നടന്മാര്‍

Published on 16 September, 2017
പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി വിദേശ നടന്മാര്‍

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടിയവരാണ് മലയാളി പ്രേക്ഷകര്‍. ഇപ്പോള്‍ പൃഥ്വിയുടെ ഇംഗ്ലീഷിലെ പ്രാവീണ്യം കേട്ട് ഞെട്ടിയിരിക്കുന്നത് ഇംഗ്ലീഷ് നടനാണ്. പൃഥ്വി നായകനായി എത്തിയ ആദം ജോവാനിലെ മറ്റൊരു പ്രധാനവേഷം അഭിനയിച്ച രാഹുല്‍ മാധവാണ് ലൊക്കേഷനില്‍ വച്ചുണ്ടായ രസകരമായ അനുഭവം പങ്കുവച്ചത്.

ചിത്രത്തില്‍ പോലീസുകാരുടെ വേഷത്തില്‍ അഭിനയിക്കാന്‍ എത്തിയ ഇംഗ്ലീഷ് താരങ്ങളെയാണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടിയത്. അവര്‍ പറഞ്ഞ ഡയലോഗിലെ വ്യാകരണപ്രശ്‌നം പൃഥ്വി തിരുത്തിക്കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഹോളീവുഡ് താരം ഞെട്ടിയെന്നും രാഹുല്‍ പറഞ്ഞു.

ഒറ്റവാക്കില്‍ പൃഥ്വിരാജ് ഒരു എന്‍സൈക്ലോപീഡിയ ഓഫ് സിനിമ എന്ന് പറയാമെന്നു രാഹുല്‍ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനത്തിനു തയ്യാറുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ ഒരു പ്രൊഫണലനിസ്റ്റാണ് പൃഥ്വിയെന്നും രാഹുല്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക