കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി. സന്ധ്യക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന വിശദീകരണവുമായി പോലീസ് മേധാവി. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ മനോവീര്യം തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ബി. സന്ധ്യക്കുള്ളത് മേല്‍നോട്ടച്ചുമതല മാത്രമാണ്. ഗംഗേശാനന്ദ കേസ് അന്വേഷണ സംഘത്തില്‍ സന്ധ്യയില്ലെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കുടുക്കിയതാണെന്നും എഡിജിപി ബി.സന്ധ്യ ഉള്‍പ്പെട്ട മൂന്നംഗ സംഘമാണെന്ന് കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് എംഎല്‍എ ആരോപിച്ചിരുന്നു.