Image

എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗ് അന്തരിച്ചു

Published on 16 September, 2017
എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗ് അന്തരിച്ചു

ന്യുഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേന എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗ് (98) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അര്‍ജന്‍ സിംഗിനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യോമസേനയുടെ ഏക ഫൈവ്സ്റ്റാര്‍ മാര്‍ഷലായിരുന്നു അര്‍ജന്‍ സിംഗ്. രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിരുന്നു.

2002 ജനുവരിയിലാണു കേന്ദ്ര സര്‍ക്കാര്‍ അര്‍ജന്‍ സിംഗിന് ‘മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സ്’പദവി നല്‍കിയത്. വ്യോമസേനയിലെ സര്‍വീസ് കാലത്തെ മികവു പരിഗണിച്ചായിരുന്നു നടപടി. ഇതോടെ വ്യോമസേനയുടെ ചരിത്രത്തിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഓഫീസറായി അദ്ദേഹം. പത്തൊന്‍പതാം വയസില്‍ ആര്‍എഎഫില്‍ പൈലറ്റ് ട്രെയിനിയായാണ് അര്‍ജന്‍ സിംഗ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964ല്‍ വ്യോമസേനയുടെ തലവനായി.

1965 ലെ ഇന്ത്യപാക് യുദ്ധത്തില്‍ അര്‍ജന്‍ സിംഗ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. അന്ന് 44 വയസുണ്ടായിരുന്ന അദ്ദേഹം യുദ്ധത്തില്‍ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ വ്യോമസേന ഉദ്യോഗസ്ഥനുമായി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, വ്യോമസേന മേധാവി ബി.എസ് ധഹാസ് എന്നിവര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക