Image

പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഫാ.ടോം ഉഴുന്നാലില്‍

Published on 16 September, 2017
പത്തു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഫാ.ടോം ഉഴുന്നാലില്‍


വത്തിക്കാന്‍ സിറ്റി: പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്ന് യമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍. പാസ്‌പോര്‍ട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്‌നമെന്നും ഉടന്‍തന്നെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും വ്യക്തമാക്കി.

തന്നെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. എന്നാല്‍, എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവര്‍ അതു വെളിപ്പെടുത്തിയിട്ടുമില്ല. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണ്. തന്നെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു.

യമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനു ശേഷം വത്തിക്കാനില്‍ എത്തിയ ടോം, സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വത്തിക്കാനിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക