Image

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 6- ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 16 September, 2017
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (നോവല്‍: അധ്യായം 6- ആന്‍ഡ്രൂ പാപ്പച്ചന്‍)
പുലര്‍ച്ചെ എഴുന്നേക്കുമ്പോള്‍ ആല്‍ഫ്രഡിന്റെ മനസ് ശാന്തമായിരുന്നു. നിസംഗത മറഞ്ഞ്, മുഖംനിറയെ പ്രതീക്ഷയുടെ തെളിച്ചം. ഇരുട്ട് നിറഞ്ഞ ജീവിതം പ്രകാശം കണ്ടെത്തിയതുപോലെ. പ്രഭാതകൃത്യങ്ങള്‍ക്കും ജയിലിലെ ജോലിക്കും ശേഷം വീണ്ടും സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തിലേക്ക് അയാളുടെ കണ്ണുകള്‍ നീണ്ടു.

""അതിനാല്‍ എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്ദംകൊള്ളുകയും ചെയ്യുന്നു..
എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.'' പതിനാറാം അധ്യായം ഒമ്പതാം വാക്യം. സെല്ലിനപ്പുറത്തെ ഇടുങ്ങിയ ജനാലയിലൂടെ അരിച്ചിറങ്ങുന്ന പ്രഭാതസൂര്യന്റെ കിരണങ്ങളിലേക്ക് ആല്‍ഫ്രഡ് കൊതിയോടെ നോക്കി. ഇരുട്ടിനെ വകഞ്ഞുനീക്കി പ്രകാശം, തന്റെ ജീവിതത്തിലേക്ക് കടന്നുവരികയാണോ? ഒരുനിമിഷം ചിന്തിച്ചശേഷംവീണ്ടും പുസ്തകത്തിലേക്ക് കണ്ണുനട്ടു. അല്‍പസമയംകഴിഞ്ഞ് മുഖമുയര്‍ത്തുമ്പോള്‍ രാവിലത്തെ പരിശോധനക്കിറങ്ങിയ ജയില്‍ ഗാര്‍ഡ് തന്നെ ശ്രദ്ധിച്ചുകൊണ്ട് മുന്നില്‍നില്‍ക്കുന്നു. പുസ്തകത്തിലേക്ക് മുഖംകുനിച്ച് വായനയില്‍ മുഴുകിയിരിക്കുന്ന ആല്‍ഫ്രഡ്, ഗാര്‍ഡിനു പുതിയൊരു കാഴ്ചയായിരുന്നു. ആല്‍ഫ്രഡിന്റെ മുഖത്തെ പ്രസന്നതയുടെ അര്‍ഥം ഗാര്‍ഡിനു മനസിലായില്ല.

""ആല്‍ഫ്രഡ്, താനെന്തായീ വായിക്കുന്നേ? ഇന്നലെ കിട്ടിയ പുസ്തകമാണോ? അത് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നല്ലോ?'' മുറിയിലേക്ക് ചേര്‍ന്നുനിന്ന് ഗാര്‍ഡ് ചോദിച്ചു.
""ഇത് ബൈബിളിലെ സങ്കീര്‍ത്തനങ്ങളെ കുറിച്ചുള്ള ഭാഗമാ...വായിച്ചിട്ടിത് മനസിനെ വല്ലാതെ പിടിച്ചിരുത്തുന്നു. ദൈവത്തോടുള്ള ആരാധനയും നന്ദിയുമാ ഈ ഗീതങ്ങളില്‍ നിറയെ..''
""എന്തായാലും താന്‍ വായിച്ചിട്ട് നല്ലതാണെങ്കില്‍ പറയണം. എനിക്കുംവായിച്ചാ കൊള്ളാമെന്നുണ്ട്.''
""പറയാം സര്‍....'' ആല്‍ഫ്രഡ് പറഞ്ഞു. ഗാര്‍ഡ് നടന്നകലുന്നതു നോക്കി ആല്‍ഫ്രഡ് കുറച്ചുസമയം നിന്നു. എതിര്‍വശത്തെ സെല്ലിലേക്ക് പുതിയൊരു കുറ്റവാളി കൂടി ചങ്ങലയില്‍ കുരുങ്ങി കടന്നുവരുന്നത് അയാള്‍ കണ്ടു. കാര്‍മേഘങ്ങളാലിരുണ്ട മാനം പോലെ ആ യുവാവിന്റെ മുഖം മ്ലാനമായിരുന്നു. പോലിസുകാര്‍ അയാള്‍ക്കിരുവശവും നടന്നിരുന്നു. സെല്ലിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ ആ യുവാവ് സകല പ്രതീക്ഷയും നശിച്ചവനെപോലെ ഒരുനിമിഷം വിഷമത്തോടെ നിന്ന് തിരിഞ്ഞുനോക്കി. പോലിസുകാര്‍ അയാളെ തള്ളി അകത്തേക്കിട്ടു. കഴിഞ്ഞകാല സംഭവങ്ങള്‍ ആല്‍ഫ്രഡിന്റെ മനസിലേക്ക് തിരയടിച്ചെത്തി. പ്രതീക്ഷകള്‍ തകര്‍ന്ന് ഈ ഈ ജയിലിനുള്ളിലേക്ക് വന്ന നിമിഷത്തെ അയാളോര്‍ത്തു. അന്ന് തന്റെ മുഖത്തും ക്രൂരതയുടെയും വിദ്വേഷത്തിന്റെയും കാറും കോളും നിറഞ്ഞിരുന്നു. പോലിസുകാരുടെയും ഗാര്‍ഡുമാരുടെയും തുറിച്ചുള്ള നോട്ടങ്ങളും പരിഹാസങ്ങളും തന്റെ മനസിനെ എത്രയേറെ തളര്‍ത്തിയിരുന്നു. ഇന്നിപ്പോ ഇത്തരം നിന്ദനങ്ങളോടെല്ലാം മനസ് സമരസപ്പെട്ടുകഴിഞ്ഞു. പരാതികളില്ലാതെ സഹിക്കാന്‍ മനസ് പാകപ്പെട്ടിരിക്കുന്നു. ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട്, ഒരു നെടുവീര്‍പ്പോടെ ആല്‍ഫ്രഡ് സങ്കീര്‍ത്തനങ്ങളിലേക്ക് തിരിച്ചുവന്നു. ചില വാചകങ്ങള്‍ അയാള്‍ രണ്ടുതവണ വായിച്ചു. 16-ാം വാക്യം ഒമ്പതാം വാക്യം വീണ്ടും അയാളുടെ മനസിനെ സ്പര്‍ശിച്ചു.

""അതിനാല്‍ എന്റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്ദംകൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.'' 18-ാം അധ്യായം 24മുതല്‍ 27വരെയുള്ള വാക്യങ്ങള്‍ ഇങ്ങനെ പറയുന്നു.
""എന്റെ നീതിയും കൈകളുടെ നിഷ്കളങ്കതയും കണ്ട്
കര്‍ത്താവ് എനിക്ക് പ്രതിഫലം നല്‍കി.
വിശ്വസ്തനോട് അങ്ങ്
വിശ്വസ്തത പുലര്‍ത്തുന്നു.
നിഷ്കളങ്കനോട് നിഷ്കളങ്കമായി
പെരുമാറുന്നു.
നിര്‍മലനോട് നിര്‍മലമായും
ദുഷ്ടനോട് ക്രൂരമായും അങ്ങ് പെരുമാറുന്നു.
അഹങ്കാരികളെ അങ്ങ് വീഴ്ത്തുന്നു''ഓരോ അധ്യായത്തിലെയും ഓരോ വാക്യവും ആല്‍ഫ്രഡ് വായിച്ചു. 23-ാം സങ്കീര്‍ത്തനം വായിച്ച ആല്‍ഫ്രഡിന് മനസിലൊരു കുളിര്‍മഴ പെയ്ത തോന്നലുണ്ടായി.

""കര്‍ത്താവാണ് എന്റെ ഇടയന്‍.
എനിക്കൊന്നിനും കുറവുണ്ടാകുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.

തന്റെ നാമത്തെപ്രതി നീതിയുടെ
പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണ്
ഞാന്‍ നടക്കുന്നതെങ്കിലും

അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.
തന്റെ നാമത്തെപ്രതി നീതിയുടെ
പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണ്
ഞാന്‍ നടക്കുന്നതെങ്കിലും
അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.
അങ്ങയുടെ ഊന്നുവടിയും
ദണ്ഡും എനിക്ക് ഉറപ്പേകുന്നു.
എന്റെ ശത്രുക്കളുടെ മുന്നില്‍
അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു.
എന്റെ ശിരസ് തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു.
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
അവിടുത്തെ നന്‍മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും.
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.''
25-ാം സങ്കീര്‍ത്തനം 7-ാം വാക്യം പറയുന്നു
""എന്റെ യൗവനത്തിലെ പാപങ്ങളും
അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിന്
അനുസൃതമായി കരുണാപൂര്‍വം
എന്നെ അനുസ്മരിക്കണമേ!'' ഓ ദൈവമേ! ഇപ്പോഴത്തെ തന്റെ മനോവ്യാപാരങ്ങളെ എത്രകൃത്യമായി ഈ സങ്കീര്‍ത്തനം പങ്കുവച്ചിരിക്കുന്നു.
16-ാം വാക്യത്തില്‍ എഴുതിയിരിക്കുന്നു.
""ദയ തോന്നി എന്നെ കടാക്ഷിക്കേണമേ!
ഞാന്‍ ഏകാകിയും പീഡിതനുമാണ്.'' അയാള്‍ ഒരുനിമിഷം ദൈവതിരുമുമ്പില്‍ സ്വയം സമര്‍പ്പിച്ചു.
21-ാം വാക്യം ഇങ്ങനെ തുടരുന്നു.
""നിഷ്കളങ്കതയും നീതിനിഷ്ഠയും
എന്നെ സംരക്ഷിക്കട്ടേ!
ഞാനങ്ങയെ കാത്തിരിക്കുന്നു''
28-ാം സങ്കീര്‍ത്തനം 3-ാം വാക്യം പറയുന്നു
""ദുഷ്കര്‍മികളായ നീചരോടുകൂടെ
എന്നെ വലിച്ചിഴക്കരുതേ!
അവര്‍ അയല്‍ക്കാരനോട്
സൗഹൃദത്തോടെ സംസാരിക്കുന്നു
എന്നാല്‍ അവരുടെ ഹൃദയത്തില്‍
ദുഷ്ടത കുടികൊള്ളുന്നു''
32-ാം സങ്കീര്‍ത്തനം പത്തും പതിനൊന്നും വാക്യങ്ങള്‍ :-
""ദുഷ്ടര്‍ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്
കര്‍ത്താവില്‍ ആശ്രയിക്കുന്നവനെ
അവിടുത്തെ സ്‌നേഹം വലയം ചെയ്യും
നീതിമാന്‍മാരേ കര്‍ത്താവില്‍ ആനന്ദിക്കുവിന്‍
പരമാര്‍ഥഹൃദയരേ, ആഹ്ലാദിച്ച്
ആര്‍ത്തുവിളിക്കുവിന്‍''
33-ാം സങ്കീര്‍ത്തനം അഞ്ചാം വാക്യം പറയുന്നു
""അവിടുന്ന് നീതിയും ന്യായവും
ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യം കൊണ്ട്
ഭൂമി നിറഞ്ഞിരിക്കുന്നു.''
34-ാം സങ്കീര്‍ത്തനം
13 മുതല്‍ 15 വരെ വാക്യങ്ങള്‍ നന്‍മതിന്‍മകളെകുറിച്ചുള്ള വ്യക്തമായ അവബോധം നല്‍കുന്നു.
""തിന്‍മയില്‍ നിന്ന് നാവിനെയും
വ്യാജഭാഷണത്തില്‍ നിന്ന് അധരങ്ങളെയും
സൂക്ഷിച്ചുകൊള്ളുവിന്‍.
തിന്‍മയില്‍നിന്നകന്ന് നന്‍മ ചെയ്യുവിന്‍
സമാധാനമന്വേഷിച്ച് അതിനെ പിന്തുടരുവിന്‍
കര്‍ത്താവ് നീതിമാന്‍മാരെ കടാക്ഷിക്കുന്നു
അവിടുന്ന് അവരുടെ വിലാപം ശ്രദ്ധിക്കുന്നു''
21-ാം വാക്യം ഇങ്ങനെ തുടരുന്നു
""തിന്‍മ ദുഷ്ടരെ സംഹരിക്കും
നീതിമാന്‍മാരെ ദ്വേഷിക്കുന്നവര്‍ക്ക്
ശിക്ഷാവിധിയുണ്ടാകും.''
""അവിടുന്ന് പ്രകാശം പോലെ
നിനക്ക് നീതി നടത്തിത്തരും'' 37:6
""നന്‍മയ്ക്കു പ്രതിഫലമായി
അവര്‍ എന്നോട് തിന്‍മ ചെയ്യുന്നു.
ഞാന്‍ നന്‍മ ചെയ്യുന്നതുകൊണ്ടാണ്
അവര്‍ എന്റെ വിരോധികളായത്. '' 38:20
അങ്ങയുടെ പ്രകാശവും സത്യവും
അയയ്‌ക്കേണമേ! അവ എന്നെ നയിക്കട്ടെ.
അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും
നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.'' 43:3

ഉറങ്ങാന്‍ പോകും മുമ്പ് ആല്‍ഫ്രഡ് വായിച്ചതിനെകുറിച്ച് ചിന്തിച്ചു. വെറുപ്പും ദേഷ്യവും അലിഞ്ഞില്ലാതായിക്കൊണ്ടിരുന്നു മനസില്‍. മമ്മി പിറ്റേന്ന് വന്നപ്പോള്‍ വായനയിലൂടെ കിട്ടിയ പുതിയ അനുഭവത്തെകുറിച്ച് ആല്‍ഫ്രഡ് പറഞ്ഞു.

""ശരിയും തെറ്റും എനിക്കിപ്പോള്‍ വിവേചിച്ചറിയാനാവുന്നു. തെറ്റിനെ ഞാനിന്ന് വെറുക്കുന്നു. സങ്കീര്‍ത്തനങ്ങളെ കുറിച്ചുള്ള പുസ്തകം ജീവിതത്തെകുറിച്ച് എനിക്കൊരു പുതിയ ഉള്‍ക്കാഴ്ച തന്നു.'' ആല്‍ഫ്രഡിന്റെ മിഴികളിലെ തെളിച്ചം ബെറ്റിക്ക് തിരിച്ചറിയാനാവുമായിരുന്നു.
""ഒടുവില്‍ ... നീ തെറ്റുകള്‍ തിരിച്ചറിഞ്ഞല്ലോ. സങ്കീര്‍ത്തനങ്ങള്‍ അതിന് കാരണമായതില്‍ ഞാന്‍ സന്തോഷിക്കുന്നു. .'' ബെറ്റി പറഞ്ഞു.

""മമ്മിയിനി എനിക്കുവേണ്ടി ഒരുകാര്യം കൂടി ചെയ്യണം. ചേച്ചിമാരോടും ജാനറ്റിനോടുമെനിക്ക് സ്‌നേഹത്തിലാവണമെന്നുണ്ട്. ''
""ഞാനവരെ കണ്ട് നിനക്കുവേണ്ടി സംസാരിക്കാം. ചേച്ചിമാരിപ്പോ എവിടെയാ താമസമെന്ന് കൂടി എനിക്കറിയില്ല. അവരെ കണ്ടുപിടിക്കണം. ജാനറ്റിനെ ഞാന്‍ കഴിഞ്ഞദിവസം ചെന്ന് നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോന്നു.''
""നന്നായി മമ്മീ...എനിക്കിപ്പോ ജീവിതത്തെകുറിച്ച പ്രതീക്ഷകള്‍ തിരിച്ചുകിട്ടിയതുപോലെ. '' ആല്‍ഫ്രഡ് സന്തോഷത്തോടെ പറഞ്ഞു.
""അവളിപ്പോ അമ്മയാകുന്നതിന്റെ സന്തോഷത്തിലാ...ഡേറ്റടുത്തു വരാറായി....ഇനി കുറച്ചുനാളത്തേക്കെനിക്കിങ്ങോട്ടടുപ്പിച്ചു വരാന്‍ പറ്റിയേക്കില്ല. ജാനറ്റിനെകൂടി ശ്രദ്ധിക്കണ്ടേ..''
""അവളോട് പറയണം, ഞാനും ഒരഛനാകുന്നതിന്റെ ത്രില്ലിലാന്ന്. ഞാനിനിയൊരിക്കലും ഒരു ചീത്തമനുഷ്യനാകില്ലെന്ന് ""
""നീയാ പുസ്തകം തുടര്‍ന്നും വായിക്ക്. .''
""നമുക്ക് പിന്നീട് കാണാം മമ്മീ..'' മമ്മി പോയ്മറയുന്നതുനോക്കിനിന്നശേഷം
ആല്‍ഫ്രഡ് സെല്ലിലേക്ക് നടന്നു. അയാളുടെ ഹൃദയം സന്തോഷംകൊണ്ട് തുടിച്ചു. അടുത്തദിവസം രാവിലെ ആല്‍ഫ്രഡ് ഗാര്‍ഡിനോട് താനൊരഛനാകാന്‍ പോകുന്നവിവരം പറഞ്ഞു. ജാനറ്റിനെ കുറിച്ചും. ജാനറ്റിന് തന്നെ കാണാന്‍ അവസരം നല്‍കണമെന്നും അയാള്‍ ഗാര്‍ഡിനോടപേക്ഷിച്ചു.
് ഗാര്‍ഡ് എതിര്‍പ്പൊന്നും പറഞ്ഞില്ല.
""ഒരുപക്ഷേ ഈ പുസ്തകവായന തനിക്ക് നന്‍മയിലേക്കുള്ള പുതിയൊരുവഴി തുറന്നിടുമായിരിക്കും. താനും തന്റെ മമ്മിയുമായുള്ള സംസാരം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. തെറ്റിന്റെ വഴിയില്‍നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആ അമ്മയും നന്നാവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന ആല്‍ഫ്രഡും എന്റെ മനസിനെ സ്വാധീനിച്ചു. കഴിഞ്ഞതൊക്കെ മറന്ന് നന്‍മയിലേക്ക് വരാന്‍ ശ്രമിക്കാല്‍ഫ്രഡ്. എന്റെ എല്ലാ പിന്തുണയും തനിക്കുണ്ടാകും..'' പറഞ്ഞിട്ട് ഗാര്‍ഡ് നടന്നുമറഞ്ഞു. ഗാര്‍ഡും തന്നെ മനസിലാക്കുന്നു. ആല്‍ഫ്രഡിന് സന്തോഷമായി. വീണ്ടും സങ്കീര്‍ത്തനമെടുത്ത് 46-ാം സങ്കീര്‍ത്തനം വായന തുടങ്ങി.

""ദൈവമാണ് നമ്മുടെ അഭയവും ശക്തിയും
കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്.
ഭൂമി ഇളകിയാലും പര്‍വതങ്ങള്‍
സമുദ്രമധ്യത്തില്‍ അടര്‍ന്നുപതിച്ചാലും
നാം ഭയപ്പെടുകയില്ല.
ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും
അതിന്റെ പ്രകമ്പനം കൊണ്ട്
പര്‍വതങ്ങള്‍ വിറകൊണ്ടാലും
നാം ഭയപ്പെടുകയില്ല.
51-ാം അധ്യായം ഇങ്ങനെ തുടങ്ങുന്നു.
ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത്
എന്നോട് ദയ തോന്നണമേ!
അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായ്ച്ചുകളയേണമേ!
എന്റെ അകൃത്യം നിശേഷം
കഴുകിക്കളയേണമേ!
എന്റെ പാപത്തില്‍ നിന്ന്
എന്നെ ശുദ്ധീകരിക്കണമേ!
എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു
എന്റെ പാപം എപ്പോഴും
എന്റെ കണ്‍മുന്നിലുണ്ട്.
അങ്ങേക്കെതിരായി, അങ്ങേക്ക്
മാത്രമെതിരായി ഞാന്‍ പാപം ചെയ്തു
അങ്ങയുടെ മുമ്പില്‍ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചു.
അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണയത്തില്‍
അങ്ങ് നീതിയുക്തനാണ്
അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്
പാപത്തോടെയാണ് ഞാന്‍ പിറന്നത്
അങ്ങയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ
ഞാന്‍ പാപിയാണ്
ഹൃദയപരമാര്‍ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്
ആകയാല്‍, എന്റെ അന്തരംഗത്തില്‍
ജ്ഞാനം പകരണമേ!
ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ!
ഞാന്‍ നിര്‍മലനാകും: എന്നെ കഴുകണമേ!
ഞാന്‍ മഞ്ഞിനേക്കാള്‍ വെണ്‍മയുള്ളവനാകും.
എന്നെ സന്തോഷഭരിതനാക്കണമേ!
അവിടുന്ന് തകര്‍ത്ത എന്റെ
അസ്ഥികള്‍ ആനന്ദിക്കട്ടെ!
എന്റെ പാപങ്ങളില്‍ നിന്ന്
മുഖം മറയ്ക്കണമേ!''
56-ാം അധ്യായം 13-ാംവാക്യം
പറയുന്നു-
""ഞാന്‍ ദൈവസന്നിധിയില്‍
ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്
അവിടുന്ന് എന്റെ ജീവനെ
മരണത്തില്‍ നിന്നും, എന്റെ പാദങ്ങളെ
വീഴ്ചയില്‍ നിന്നും രക്ഷിച്ചിരിക്കുന്നു.''
ആല്‍ഫ്രഡ് വീണ്ടും വായിച്ചുകൊണ്ടിരുന്നു. ദൈവത്തിന്റെ സ്‌നേഹത്തെ കുറിച്ച് അയാള്‍ക്ക് ബോധ്യമായിത്തുടങ്ങി. ഭയവും ദേഷ്യവും അയാളില്‍ നിന്ന് നീങ്ങിക്കൊണ്ടിരുന്നു. 71-ാം സങ്കീര്‍ത്തനം രണ്ടും മൂന്നും വാക്യങ്ങള്‍ ഇങ്ങനെ:
""അങ്ങയുടെ നീതിയില്‍ എന്നെ
മോചിപ്പിക്കുകയും രക്ഷിക്കുകയും
ചെയ്യണമേ! എന്റെ യാചനകേട്ട്
എന്നെ രക്ഷിക്കണമേ.!
അങ്ങ് എനിക്ക് അഭയശിലയും
രക്ഷാദുര്‍ഗവും ആയിരിക്കണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും ''
82-ാം സങ്കീര്‍ത്തനം അഞ്ചാം വാക്യം ഇങ്ങനെ:
""അവര്‍ക്ക് അറിവില്ല, ബുദ്ധിയുമില്ല
അവര്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നു
ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇളകിയിരിക്കുന്നു''
86-ാം അധ്യായം 10,11വാക്യങ്ങള്‍ ഇങ്ങനെ
""എന്തെന്നാല്‍ അങ്ങ് വലിയവനാണ്.
വിസ്മയകരമായ കാര്യങ്ങള്‍
അങ്ങ് നിര്‍വഹിക്കുന്നു
അങ്ങ് മാത്രമാണ് ദൈവം
കര്‍ത്താവേ ഞാന്‍ അങ്ങയുടെ സത്യത്തില്‍
നടക്കേണ്ടതിന് അങ്ങയുടെ വഴി
എന്നെ പഠിപ്പിക്കേണമേ''

""എന്താണാല്‍ഫ്രഡ്? താന്‍ വളരെ സന്തോഷത്തിലാണല്ലോ? തന്റെ വായന തീര്‍ന്നോ? തന്റെ മുഖത്തൊരു തെളിച്ചമുണ്ട്. സാധാരണ ജയിലിലുളളവര്‍ എപ്പോഴും മറ്റുള്ളവരെ പഴിച്ചും ദേഷ്യപ്പെട്ടുമാ നേരം കഴിക്കുക. തന്നിലീയിടെയായി വളരെ നല്ലൊരു മാറ്റം ഞാന്‍ കാണുന്നുണ്ട്. '' സെല്ലിനു മുന്നിലൂടെ പോവുകയായിരുന്ന ഗാര്‍ഡ് ആല്‍ഫ്രഡിനെ നോക്കി പറഞ്ഞു.
""ഞാനെന്റെ ജീവിതത്തിലെ വെളിച്ചത്തെ തിരിച്ചറിഞ്ഞിരിക്കുന്നു, സര്‍. ഞാനിന്നൊരു പുതിയ മനുഷ്യനാണ്. എനിക്കിന്ന് ഒന്നിനെകുറിച്ചും ഭയമില്ല..'' പറയുമ്പോള്‍ ആല്‍ഫ്രഡിന്റെ മുഖത്ത് നിറചിരി.
""സങ്കിര്‍ത്തനം തന്റെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നുവെന്നല്ലേ അതിനര്‍ഥം'' ഗാര്‍ഡ് ചോദിച്ചു.
""അതെയതേ.''
""ശരി ആല്‍ഫ്രഡ്, താനാ പുസ്തകം പലവട്ടം വായിക്കണം. ഇനിയും മാറ്റമുണ്ടാകും. ''പറഞ്ഞിട്ട് ഗാര്‍ഡ് നടന്നകന്നു.

91-ാം സങ്കീര്‍ത്തനം ആല്‍ഫ്രഡിനെ ഇരുത്തിച്ചിന്തിപ്പിച്ചു അതിങ്ങനെയായിരുന്നു..:-
""അത്യുന്നതന്റെ സംരക്ഷണത്തില്‍
വസിക്കുന്നവനും സര്‍വശക്തന്റെ
തണലില്‍ കഴിയുന്നവനും
കര്‍ത്താവിനോട് എന്റെ സങ്കേതവും
എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന
എന്റെ ദൈവവും എന്നു പറയും.
അവിടുന്ന് നിന്നെ വേടന്റെ കെണിയില്‍
നിന്നും മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും.
തന്റെ തൂവലുകള്‍ കൊണ്ട് അവിടുന്ന്
നിന്നെ മറച്ചുകൊള്ളും : അവിടുത്തെ
ചിറകുകളുടെ കീഴില്‍ നിനക്ക് അഭയം
ലഭിക്കും. അവിടുത്തെ വിശ്വസ്തത
നിനക്ക് കവചവും പരിചയും ആയിരിക്കും.
രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
നട്ടുച്ചക്ക് വരുന്ന വിനാശത്തെയും
നീ പേടിക്കേണ്ടാ
നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍
മരിച്ചുവീണേക്കാം.
നിന്റെ വലത്തുവശത്ത് പതിനായിരങ്ങളും.
എങ്കിലും നിനക്ക് ഒരനര്‍ഥവും
സംഭവിക്കുകയില്ല.
ദുഷ്ടരുടെ പ്രതിഫലം നിന്റെ
കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും
നീ കര്‍ത്താവില്‍ ആശ്രയിച്ചു:
അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല:
ഒരനര്‍ഥവും നിന്റെ കൂടാരത്തെ
സമീപിക്കുകയില്ല.
നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്ന് തന്റെ ദൂതന്‍മാരോട് കല്‍പിക്കും.
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍
നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
സിംഹത്തിന്റെയും അണലിയുടെയുംമേല്‍
നീ ചവിട്ടിനടക്കും.:
യുവസിംഹത്തെയും സര്‍പ്പത്തെയും
നീ ചവിട്ടിമെതിക്കും.
അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കു
ന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും:
അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്
ഞാന്‍ അവനെ സംരക്ഷിക്കും.
അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍
ഞാന്‍ ഉത്തരമരുളും: അവന്റെ കഷ്ടതയില്‍
ഞാന്‍ അവനോട് ചേര്‍ന്നുനില്‍ക്കും:
ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും,

എന്റെ നന്‍മക്കുവേണ്ടി
നീതിമാന്‍ എന്നെ പ്രഹരിക്കുകയോ
ശാസിക്കുകയോ ചെയ്യട്ടേ!
എന്നാല്‍ ദുഷ്ടരുടെ തൈലം
എന്റെ ശിരസിനെ അഭിഷേകം ചെയ്യാന്‍
ഇടയാകാതിരിക്കട്ടെ.
എന്റെ പ്രാര്‍ഥന എപ്പോഴും
അവരുടെ ദുഷ്പ്രവര്‍ത്തികള്‍ക്കെതിരാണ്. "" 141: 4,5

""തടവറയില്‍ നിന്ന് എന്നെ മോചിപ്പിക്കേണമേ!
ഞാന്‍ അങ്ങയുടെ നാമത്തിന് നന്ദി പറയട്ടെ!
നീതിമാന്‍മാര്‍ എന്റെ ചുറ്റും സമ്മേളിക്കും.:
എന്തെന്നാല്‍ അവിടുന്ന് എന്നോട്
ദയ കാണിക്കും. "" 142:7
""അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍ അവിടുന്നാണ് എന്റെ ദൈവം!
അങ്ങയുടെ നല്ല ആത്മാവ് എന്നെ
നിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ. ""143:10
സങ്കീര്‍ത്തനങ്ങള്‍ വായിച്ചതിലൂടെ ലഭിച്ച സമാധാനവും സന്തോഷവും ആല്‍ഫ്രഡിനെ പുതിയൊരാളാക്കി.

ദീര്‍ഘായുസ് നല്‍കി ഞാന്‍
അവനെ സംതൃപ്തനാക്കും.
എന്റെ രക്ഷ ഞാനവനു
കാണിച്ചുകൊടുക്കും.""
111-ാം സങ്കീര്‍ത്തനം രണ്ട് മുതല്‍ എട്ടുവരെയുള്ള വാക്യങ്ങള്‍ ഇങ്ങനെ.
കര്‍ത്താവിന്റെ പ്രവര്‍ത്തികള്‍
മഹനീയങ്ങളാണ്.
അവയില്‍ ആനന്ദിക്കുന്നവര്‍
അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.
അവിടുത്തെ പ്രവൃത്തി മഹത്തും തേജസുറ്റതു
മാണ്: അവിടുത്തെ നീതി ശാശ്വതമാണ്.
തന്റെ അദ്ഭുതപ്രവര്‍ത്തികളെ അവിടുന്ന്
സ്മരണീയമാക്കി: കര്‍ത്താവ് കൃപാലുവും
വാത്സല്യനിധിയുമാണ്.
തന്റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം
നല്‍കുന്നു: അവിടുന്ന് തന്റെ ഉടമ്പടിയെ
എപ്പോഴും അനുസ്മരിക്കുന്നു.
ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു
നല്‍കിക്കൊണ്ട് തന്റെ പ്രവര്‍ത്തികളുടെ
ശക്തിയെ അവര്‍ക്കു വെളിപ്പെടുത്തി.
അവിടുത്തെ പ്രവര്‍ത്തികള്‍ വിശ്വസ്തവും
നീതിയുക്തവുമാണ്.
അവിടുത്തെ പ്രമാണങ്ങള്‍ വിശ്വസ്തവുമാണ്.""

""കഷ്ടതകളിലൂടെ കടന്നുപോകുന്നെങ്കിലും
എന്റെ ജീവനെ അവിടുന്ന് പരിപാലിക്കുന്നു.
എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരെ
അവിടുന്ന് കരം നീട്ടും.
അവിടുത്തെ വലത്തുകയ്യ് എന്നെ രക്ഷിക്കും."" 138:7

""ഇരുട്ട് പോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല.
രാത്രി പകല്‍ പോലെ പ്രകാശപൂര്‍ണമായിരിക്കും:
എന്തെന്നാല്‍ അങ്ങേക്ക് ഇരുട്ട്
പ്രകാശം പോലെ തന്നെയാണ്.
അവിടുന്നാണ് എന്റെ അന്തരംഗത്തിന്
രൂപം നല്‍കിയത്.
എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന്
എന്നെ മെനഞ്ഞു. "" 139: 12, 13

"എന്റെ ഹൃദയം തിന്‍മയിലേക്ക്
ചായാന്‍ സമ്മതിക്കരുതേ!
അക്രമികളോട് ചേര്‍ന്ന് ദുഷ്കര്‍മങ്ങളില്‍
മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ!
അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍
എനിക്ക് ഇടവരുത്തരുതേ!

(തുടരും......)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക